news-details
ഇച്ഛാ ശക്തിയുടെ നേർക്കാഴ്ചകൾ
ആദ്യം കാണുമ്പോള്‍ത്തന്നെ ആകര്‍ഷിക്കുന്നത് ആ കണ്ണുകളിലെ അസാമാന്യമായ തിളക്കമാണ്. പിന്നെ സ്നേഹം നിറഞ്ഞുതുളുമ്പുന്ന ആ ചിരിയും... ഇവള്‍ ധന്യ രവി. പ്രസാദാത്മകതയുടെ പെണ്ണവതാരം.
 
നിര്‍ത്താതെ കരയുന്ന ഇരുപത്തെട്ടു ദിവസം മാത്രം പ്രായമുള്ള ആ കുഞ്ഞിനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് ആ അമ്മയ്ക്കും അച്ഛനും അറിയില്ലായിരുന്നു. കളിപ്പാട്ടങ്ങള്‍ക്കും താരാട്ടിനും താലോലങ്ങള്‍ക്കുമൊന്നും ആ കരച്ചിലടക്കാനുള്ള കെല്‍പ്പുണ്ടായില്ല. എന്തോ വേദനയായിരിക്കുമെന്നു തോന്നി ശിശുരോഗ വിദഗ്ദ്ധനെ കാണിച്ചു. ശരിക്കുമെന്താ സംഗതിയെന്ന് അദ്ദേഹത്തിനും പിടികിട്ടിയില്ല. വേദനസംഹാരി നല്‍കി വിട്ടയച്ചു. കരച്ചില്‍ തല്‍ക്കാലമൊന്നടങ്ങിയെങ്കിലും മരുന്നിന്‍റെ വീര്യമടങ്ങിയപ്പോള്‍ കുഞ്ഞ് പൂര്‍വ്വാധികം ശക്തിയോടെ കരയാനാരംഭിച്ചു. അങ്ങനെയാണ് മറ്റൊരു വിദഗ്ധനെ കാണിക്കുന്നത്. വിശദമായ പരിശോധനയില്‍ അത് കണ്ടെത്തി. കുഞ്ഞിന്‍റെ തുടയെല്ലില്‍ ജന്മനാ ഒരു പൊട്ടലുണ്ട്. അതൊരു തുടക്കം മാത്രമായിരുന്നു. ആ പെണ്‍കുഞ്ഞിന്‍റെ എല്ലുകള്‍ ഇടയ്ക്കിടെ പൊട്ടാന്‍ തുടങ്ങി. ചെറിയൊരു കുലുക്കമോ അല്‍പ്പം പരുക്കനായൊരു തലോടലോ എന്തിന്, ഉച്ചത്തിലൊരു ശബ്ദം മതി അവളുടെ എല്ലുകള്‍ തകരാന്‍. എന്തേയിങ്ങനെ എന്ന ചോദ്യവുമായി ലോകമെമ്പാടുമുള്ള അന്‍പതോളം വിദഗ്ധരെ ആ മാതാപിതാക്കള്‍ സമീപിച്ചു. ഒടുവിലവര്‍ അവളെ ബാധിച്ച ആ രോഗം സ്ഥിരീകരിച്ചു. ഓസ്റ്റോജെനിസിസ് ഇംഭപെര്‍ഫെക്റ്റ. ബ്രിറ്റ്ല്‍ ബോണ്‍ ഡിസീസ് എന്നു വിളിക്കുന്ന, പതിനായിരക്കണക്കിനുപേരില്‍ ഒരാള്‍ക്ക് മാത്രംവരുന്ന, ചികിത്സയില്ലാത്ത അപൂര്‍വ്വരോഗം.
 
 
പാലക്കാടുനിന്ന് ഉദ്യോഗാര്‍ത്ഥം ബംഗലുരുവി ലേക്ക് ചേക്കേറിയ കുപ്പത്തില്‍ രവിയും ഭാര്യ നിര്‍മ്മലയും തങ്ങളുടെ രണ്ടാമത്തെ മകള്‍ക്ക് ധന്യ യെന്ന് പേരിട്ടു. അവളെ പൂപോലെ പരിപാലിച്ചു. ഉച്ചത്തിലൊരു ശബ്ദം പോലുമേല്‍ക്കാതെ അവളെയ വര്‍ സംരക്ഷിച്ചു. വേദനയുടെ തീക്കനലിനുമേല്‍ അവളുടെ ജീവിതം പിച്ചവച്ചുതുടങ്ങി. സാധാരണകു ട്ടികളെപ്പോലെ ഒന്നിനുമവള്‍ക്കാകുമായിരുന്നില്ല. കളിക്കാനോ സ്കൂളില്‍ പോയി പഠിക്കാനോ ഒന്നും. അങ്ങനെയിരിക്കെ മാലാഖയെപ്പൊലൊരുവള്‍ അവളെത്തേടിയെത്തി. വിക്ടോറിയ ആന്‍റി. ബംഗളുരുവില്‍ അവരുടെ അയല്‍ക്കാരിയായ, നാലു പെണ്‍കുട്ടികളുടെ അമ്മയായ വിക്ടോറിയ എല്ലാ വൈകുന്നേരങ്ങളിലും ധന്യയ്ക്ക് ട്യൂഷനെടുക്കാന്‍ തുടങ്ങി. ആ മഹതിയുടെ ശിക്ഷണത്തില്‍ അവള്‍ ഒന്നാം ക്ലാസ്സുമുതല്‍ പത്താം ക്ലാസ്സുവരെ പഠിച്ചു വിജയിച്ചു. തന്നെ ഇന്നുകാണുന്ന ധന്യ രവിയാക്കി യത് വിക്ടോറിയ ആന്‍റിയാണെന്ന് അവള്‍ സാക്ഷ്യ പ്പെടുത്തുന്നു. "ഈ പത്തുകൊല്ലവും ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് വിക്ടോറിയ ആന്‍റി എന്നെ പഠിപ്പിച്ചത്. സത്യത്തില്‍ ആ നിരുപമസ്നേഹവും സമര്‍പ്പണവുമാണ് എനിക്ക് ചിറകുകള്‍ തന്നത്.
 
പകല്‍ മുഴുവന്‍ ബംഗളുരുവിലെ വീട്ടില്‍ അധികവും തന്‍റെ മുറിയില്‍ത്തന്നെ ധന്യ കഴിച്ചു കൂട്ടി. സംഗീതം അവള്‍ക്ക് സാന്ത്വനമായി. യേശുദാസും ചിത്രയുമായിരുന്നു എന്നും പ്രിയപ്പെട്ട ഗായകര്‍. ബാല്യത്തിലെ കളിക്കൂട്ടുകാര്‍ തങ്ങളുടെ വൈകുന്നേരങ്ങളില്‍ തേടിയെത്തും. കിടക്കയില്‍ നിന്ന് ചലിക്കാനാവാത്ത അവള്‍ക്കൊപ്പം സമയം ചെലവഴിക്കും. അവര്‍ കൊച്ചുകൊച്ചു കളികളിലേര്‍പ്പെടും.  പത്താം ക്ലാസു കഴിഞ്ഞതോടെ കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റുമായി കൂട്ട്. അനന്തവിശാല മായ ഒരു ലോകം അവള്‍ക്കുമുന്നില്‍ തുറക്കപ്പെടുക യായിരുന്നു. അങ്ങനെ ഓണ്‍ലൈനായി പഠിച്ച് പ്ലസ്റ്റുവും പാസായി. 
 
പരസഹായം കൂടാതെ ചലിക്കാന്‍ പോലുമാ വാതെ കിടക്കയിലാണ്ടുപോയ ആ കൗമാരക്കാരിയെ സമുദ്രം വല്ലാതെ മോഹിപ്പിച്ചിരുന്നു. അങ്ങനെയി രിക്കെ പത്തൊമ്പതാം വയസ്സിലാണ് ഒരു ബ്ലോഗില്‍ ആ കവിത അവള്‍ വായിക്കുന്നത്. 'കടല്‍ ഒരു മോഹം' എന്ന് പേരുള്ള ആ കവിത ശരിക്കും അവള്‍ ക്കുള്ളിലലയടിച്ചിരുന്ന കടലിന്‍റെ വാഗ്രൂപ മായിരുന്നു. എഴുത്തുകാരന്‍ വയനാടുകാരന്‍ ഒരു ബിനു ദേവസ്യ. പരിചയപ്പെട്ടപ്പോഴാണറിയുന്നത് ധന്യയുടെ അതേ രോഗമാണ് ബിനുവിനും. അടിയന്തരമായി ചെയ്യേണ്ട ഒരു ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാവാതെ വിഷമിക്കുന്ന ബിനുവിനെ സഹായിക്കാന്‍ ധന്യ മുന്നിട്ടിറങ്ങി. കൈരളി വ്യൂവേഴ്സ് ഫോറം എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുവഴി ധനശേഖരണ ശ്രമമാരംഭിച്ചു. ബിനു വഴിയാണ് തിരുവനന്തപുരത്ത് മത്സ്യഫെ ഡില്‍ ഉദ്യോഗസ്ഥയായ ലത നായരെ പരിചയപ്പെടു ന്നത്. ലതയും ബിനുവിനെ സഹായിക്കാന്‍ ശ്രമിക്കു കയായിരുന്നു, അക്കാലത്ത്. ധനസമാഹരണമൊക്കെ ക്കഴിഞ്ഞാണ് ധന്യയ്ക്കും ഇതേരോഗമാണെന്ന് ലതാന്‍റി അറിയുന്നത്. അതൊരു വഴിത്തിരിവായി. അങ്ങനെ, ബ്രിറ്റ്ല്‍ ബോണ്‍ രോഗികളായ ഇരുപത്തഞ്ചോളം പേരെച്ചേര്‍ത്ത് ധന്യയും ലതയും മറ്റു ചിലരും ചേര്‍ന്ന് രൂപീകരിച്ച ഉപവി സംഘടന യാണ് അമൃതവര്‍ഷിണി. അമൃതവര്‍ഷിണിയെ പ്പറ്റിപ്പറയുമ്പോള്‍ ധന്യയ്ക്ക് നൂറുനാവാണ്. "എന്നെയും കൂട്ടുകാരെയും ശാക്തീകരിക്കുന്നതില്‍ ഈ സംഘടനയും ലതാന്‍റിയും വഹിച്ച പങ്ക് വളരെ വലുതാണ്. ഇന്ന് ബ്രിറ്റ്ല്‍ ബോണ്‍ രോഗബാധി തരായ നൂറിലേറെ വ്യക്തികള്‍ അമൃതവര്‍ഷി ണിയില്‍ അംഗങ്ങളാണ്. ഇവരിലധികവും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. വേദനയില്‍ അവര്‍ക്കാശ്വാസവും സഹായവുമേകി അമൃതവര്‍ഷി ണിയും ലതാന്‍റിയും ഒപ്പമുണ്ട്."
 
ധന്യയ്ക്കിപ്പോള്‍ 27 വയസ്സുണ്ട്. പേരുപോലെ തന്നെ പ്രസന്നതയാണവളുടെ മുഖമുദ്ര. ടീനേജ് കഴിയുന്നതുവരെ അനുനിമിഷം വേദനാജനകമായി രുന്നു അവളുടെ ജീവിതം. ഒന്നു തുമ്മിയാലോ ചുമച്ചാലോ കോട്ടുവായിട്ടാലോ പോലും എല്ലുകള്‍ നുറുങ്ങിയിരുന്നു. മുന്നൂറിലേറെ പൊട്ടലുകളാണ് ഇക്കാലയളവിനുള്ളില്‍ അവളുടെ ശരീരത്തിലു ണ്ടായത്. അസഹനീയമായ വേദനയിലും എന്തിനീ ദുരിതജീവിതം എനിക്കുതന്നു എന്ന് ഒരിക്കല്‍ പ്പോലും ആരോടുമവള്‍ പരിഭവിച്ചില്ല. This is me. I have to accept my life and go through...  എന്ന് അസാ മാന്യമായ പ്രസാദാത്മകതയോടും ഇച്ഛാ ശക്തിയോടും കൂടി ജീവിതത്തെ നോക്കിക്കണ്ടു. സഹതപിക്കാനെത്തുന്നവരോട് താന്‍ സന്തുഷ്ടയാ ണെന്ന് നിറഞ്ഞ ചിരിയോടെ പ്രതിവചിച്ചു. 
 
ഇന്ന്, വേദനിക്കുന്ന, നിരാശയിലാണ്ട അനേകര്‍ക്കുള്ളില്‍ തന്‍റെ സ്നേഹവചസ്സുകള്‍ കൊണ്ട് ഊര്‍ജ്ജം നിറച്ച് അവള്‍ ധന്യജീവിതം നയി ക്കുന്നു. ഈ രോഗത്തിന് മരുന്നില്ല, അനങ്ങാ തിരിക്കുകയേ നിവൃത്തിയുള്ളു എന്ന് പറഞ്ഞ ഡോക്ടര്‍മാരുടെ മുന്നിലൂടെ പ്രചോദനാത്മക പ്രഭാഷണങ്ങള്‍ നടത്തി ലോകം ചുറ്റുന്നു. കവിതകളും ലേഖനങ്ങളും എഴുതുന്നു. സോഷ്യല്‍ മീഡിയയിലൂടെ അനേകരോട് സംവദിക്കുന്നു. ഒപ്പം ഒരു വെബ്സൈറ്റിനായി കണ്ടെന്‍റ് റൈറ്ററായും ജോലി നോക്കുന്നു.
 
നമ്മുടെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഭിന്നശേഷിക്കാരോട് സൗഹൃദം പുലര്‍ത്തുന്നി ല്ലെന്നതാണ് ധന്യയുടെ പരിഭവം. ഉദാഹരണത്തിന് പാലക്കാട് ജില്ലയിലെ ഒരു വിദ്യാലയത്തിലും താഴത്തെ നിലയിലല്ല ക്ലാസ് റൂമുകള്‍. ഇന്നാട്ടില്‍ തന്നെപ്പോലൊരാള്‍ക്ക് എങ്ങനെയാണ് സാമാന്യ വിദ്യാഭ്യാസം നേടാനാവുക എന്നവള്‍ ആശങ്ക പ്പെടുന്നു. കാഴ്ചപ്പാടുകള്‍ക്ക് മാറ്റമുണ്ടാകണമെന്നും പൊതുസമൂഹവും ഭരണകൂടവും അല്‍പ്പംകൂടി പരിഗണന തങ്ങള്‍ക്ക് നല്‍കണമെന്നും ധന്യ ആഗ്രഹിക്കുന്നു.
 
ഞാനിങ്ങനെയായിപ്പോയല്ലോ, എനിക്കിത് കഴിയുമോ എന്ന പേടിയാണ് നമ്മളെ എപ്പോഴും പിന്നാക്കം വലിക്കുന്നത്. ആ ഭയത്തെ അതിജീവിക്കുന്ന തിലാണ് വിജയത്തിന്‍റെ താക്കോല്‍.We all are born for a purpose. Discover it,
Expand it, Go through it...... ഇതാണ് ധന്യയുടെ സന്ദേശം.
 
(ധന്യയുടെ കവിതകളും കുറിപ്പുകളും ഇവിടെ വായിക്കാം : dhanyaravi.wordpress.com)

You can share this post!

അതിജീവനത്തിന്റെ മഴവില്ലഴക്

വിപിന്‍ വില്‍ഫ്രഡ്
അടുത്ത രചന

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ അടിസ്ഥാനമനോനിലകള്‍

ടോം മാത്യു
Related Posts