news-details
കാലികം

ചലനങ്ങള്‍ സ്രഷ്ടിക്കുന്ന പാപ്പാ

കഴിഞ്ഞ നവംബര്‍ 26ന് ഫ്രാന്‍സിസ് പാപ്പാ യൂറോപ്യന്‍ പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രസംഗത്തിനിടയില്‍ പതിനാല് തവണയാണ് പാര്‍ലമെന്‍റ് അംഗങ്ങള്‍ അദ്ദേഹത്തിന്‍റെ വാക്കുകളെ കൈയടിയുടെ അകമ്പടിയോടെ സ്വീകരിച്ചത്. അതിനിടയാക്കിയ പിതാവിന്‍റെ വാക്കുകള്‍ ചിന്തോദ്ദീപകമാണ്.

മനുഷ്യന്‍റെ മഹത്വം

ഒരു മനുഷ്യന് തന്‍റെ മഹത്ത്വത്തിന് ചേരുന്ന ജോലിയും ഭക്ഷണവും അതുപോലെ ജീവിക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യവും നിഷേധിക്കപ്പെടുമ്പോള്‍ എങ്ങനെയാണ് അയാള്‍ക്ക് തന്‍റെ മനുഷ്യന്‍ എന്ന മഹത്വത്തെപറ്റി പ്രതീക്ഷിക്കാനോ ചിന്തിക്കാനോ സാധിക്കുന്നത്.

ജീവിത ശൈലി

നിലയ്ക്ക് ചേരാത്ത ധാരാളിത്തവും ലോകത്തോടും അതിനോടൊപ്പം പാവങ്ങളോടും നമ്മള്‍ കാണിക്കുന്ന നിസംഗതയും ഉള്‍പ്പെടെയുള്ള ചില സ്വാര്‍ത്ഥപരമായ ജീവിതശൈലികളെ നമ്മള്‍ വിലയിരുത്തണം.

ജീവിതം

മനുഷ്യന്‍ യന്ത്രങ്ങളായോ അതിലെ തിരിയുന്ന പല്‍ച്ചക്രങ്ങളായോ പരിഗണിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഉപയോഗിക്കപ്പെടേണ്ട വസ്തുവായി മനുഷ്യജീവിതങ്ങള്‍ ചുരുങ്ങുന്നു. നല്‍കപ്പെടുന്ന ജോലി ചെയ്യാന്‍ പറ്റാതാവുന്നതോടെ അവര്‍ സമൂഹത്തില്‍ നിന്നും പുറന്തള്ളപ്പെടാന്‍ തുടങ്ങുന്നു. ഇതിന് ഉദാഹരണങ്ങളാണ് നിത്യരോഗികളെ മരണത്തിന് വിധേയമാക്കുന്ന ദയാവധവും പ്രായം ചെന്ന മാതാപിതാക്കളോടുള്ള നമ്മുടെ സമീപനവും, യാതൊരു മനക്കടിയും ഇല്ലാതെ നടന്നു വരുന്ന ഭ്രൂണഹത്യ എന്ന കൂട്ടക്കുരുതിയും.

മതവും ഭീകരതയും

യൂറോപ്പിലിന്ന് മുഴുവനായി ഒരു ശൂന്യത അനുഭവപ്പെടുന്നുണ്ട്. അതിന് കാരണം ദൈവാവബോധത്തിലുണ്ടായ കുറവും ദൈവത്തിന് മഹത്ത്വം നല്കാത്ത ജീവിതശൈലിയുമാണ്. എനിക്കുറപ്പുണ്ട് തങ്ങളുടെ ആദ്ധ്യാത്മികതയുടെ വേരിനെ പറ്റിയും അതിന്‍റെ ഫലങ്ങളെ പറ്റിയും നല്ല ബോധ്യമുള്ള യൂറോപ്പ് തങ്ങളുടെ നഷ്ടപ്പെട്ടുപോയ ആദ്ധ്യാത്മികത വീണ്ടെടുക്കുമെന്നും ഇന്ന് ശക്തമായി വേരുപാകുന്ന തീവ്ര മതനിലപാടുകളെ ചെറുത്ത് തോത്പിക്കുമെന്നും.

മത പീഡനവും നിശ്ശബ്ദതയും

പല സമൂഹങ്ങളും വ്യക്തികളും ഇന്ന് ക്രൂരമായ മത പീഡനത്തിന് വിധേയമാകുന്നുണ്ട്. ഭൂരിഭാഗത്തിന്‍റെ നാണംകെട്ട നിശബ്ദതയുടെ പിന്‍ബലത്തില്‍ ഇവര്‍ വീടുകളില്‍ നിന്ന് പുറത്താക്കപ്പെടുകയും, അഭയാര്‍ത്ഥികളായി മാറ്റപ്പെടുകയും അടിമകളായി വില്‍ക്കപ്പെടുകയും കൊല്ലപ്പെടുകയും തലയറക്കപ്പെടുകയും ജീവനോടെ കുഴിച്ച് മൂടപ്പെടുകയും ചെയ്യുന്നു.

പുറമേ നിന്നുള്ള സ്വാധീനം

ജനാധിപത്യം അതിന്‍റെ തനിമയില്‍ നിലനിര്‍ത്തുക എന്നത് ഇന്ന് ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു. ബഹുരാഷ്ട്രകുത്തകകളുടെ താത്പര്യ പ്രകാരം പലതിനും നമ്മള്‍ വഴങ്ങുമ്പോള്‍ അത് ജനാധിപത്യത്തെ ദുര്‍ബലമാക്കുകയും കാഴ്ചക്കപ്പുറമുള്ള സാമ്രാജ്യങ്ങള്‍ക്കും സാമ്പത്തിക ശക്തികള്‍ക്കും ജനാധിപത്ത്യത്തെ അടിയറ വയ്ക്കുകയുമാണ് ചെയ്യുന്നത്.

കുടുംബം

ഭാവിയെക്കുറിച്ച് പ്രതീക്ഷ നല്കുന്നത് കെട്ടുറപ്പോടെ നില്ക്കുന്ന ഫലം പുറപ്പെടുവിക്കുന്ന കുടുംബങ്ങളാണ്.

പ്രകൃതി

പ്രകൃതിയെ ചൂഷണം ചെയ്യാത്ത ബദല്‍ ഊര്‍ജസ്രോതസ്സുകള്‍ നാം കണ്ടെത്തണം.  ഇന്ന് നിലവിലുള്ളതിനെ കൂടുതല്‍ പരിപോഷിപ്പിക്കുകയും വേണം

പട്ടിണി

പട്ടിണികൊണ്ട് ലോകത്തിന്‍റെ ഒരു ഭാഗത്ത് അനേകര്‍ പിടഞ്ഞ് വീഴുകയും നമ്മുടെ തീന്‍ മേശകളില്‍ നിന്ന് ടണ്‍കണക്കിന് ഭക്ഷണം പാഴാക്കുകയും ചെയ്യുന്നത് അസഹനീയമാണ്.
തൊഴില്‍

പുതിയ തൊഴില്‍ സംരംഭങ്ങള്‍ ഇന്ന് നമുക്ക് അത്യാവശ്യമായിരിക്കുന്നു. പക്ഷേ അതിനോടൊപ്പം തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടുത്തണം

മനുഷ്യന്‍ കേന്ദ്രമാകണം

പ്രിയപ്പെട്ട ജനപ്രതിനിധികളെ, മനുഷ്യന്‍റെ ശ്രേഷ്ഠതയെ മുന്നില്‍ നിര്‍ത്തുന്ന, മൂല്യങ്ങള്‍ക്ക് വിലനല്‍കുന്ന ഒരു യൂറോപ്പ് സ്രഷ്ടിക്കാന്‍ നമുക്ക് ഒരുമിച്ച് കൈകോര്‍ക്കാം.
ഭയത്തിന്‍റെയും സ്വാര്‍ത്ഥതയുടെയും യൂറോപ്പിനെ നമുക്കുപേക്ഷിക്കാം. കലയുടെയും ശാസ്ത്രത്തിന്‍റെയും മാനുഷിക മൂല്യങ്ങളുടെയും നേതൃത്വത്തിന്‍റെയും ഒരു നാടിനെ പുനര്‍നിര്‍മ്മിക്കാന്‍ നമുക്ക് മുന്നിട്ടിറങ്ങാം. സ്വര്‍ഗ്ഗത്തേപറ്റി ധ്യാനിക്കുന്ന നാട്. എല്ലാ മനുഷ്യരെയും പരിഗണിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന നാട്. എല്ലായ്പ്പോഴും ലോകത്തിനും മനുഷ്യര്‍ക്കും തിരിഞ്ഞ് നോക്കി മാതൃകയാക്കാന്‍ പറ്റുന്ന ഒരു ജീവിതമുള്ള നാട്. ഇങ്ങനെയുള്ള ഒരു നാടിനായി നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം.

You can share this post!

തൊട്ടില്‍ക്കാലം

ഷാജി സി എം ഐ
അടുത്ത രചന

ലൂബ്രിക്കന്‍റ്

ഫാ. ഷാജി സി എം ഐ
Related Posts