അന്നുമിന്നും പറഞ്ഞാല്‍ പിടുത്തം കിട്ടുന്ന സൗന്ദര്യലേപനം ഫെയര്‍ ആന്‍ഡ് ലവ്ലി മാത്ര മാണ്. ഞങ്ങളുടെ കുട്ടിക്കാലത്താണ് നാട്ടിന്‍പുറ ത്തെ മാടക്കടകളില്‍പ്പോലും അവ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. കാര്യങ്ങള്‍ ഒരു പത്തുമുപ്പതുവര്‍ ഷത്തെ ഇടവേളയില്‍ കുറേക്കൂടി വില കൂടിയതും സോഫിസ്റ്റിക്കേറ്റഡുമായ ലേബലുകളിലേക്ക് മാറിയിട്ടുണ്ടാവാം. അത്രയും അപ്ഡേറ്റഡല്ല. എന്നാലും ഇന്ത്യയില്‍ ഇപ്പോഴും അതിന് 500 മില്യന്‍ ഡോളറിന്‍റെ കച്ചവടമുണ്ട്. പറയാന്‍ പോകുന്ന സന്തോഷവര്‍ത്തമാനം ഇതാണ് -അവരതിന്‍റെ പേരുമാറ്റത്തിനു തയ്യാറാവുന്നു! ആ പേരില്‍ വലിയൊരളവില്‍ ബോഡിഷെയ്മിങ്ങിന്‍റെ അംശമുണ്ടെന്ന വീണ്ടുവിചാരത്തില്‍ നിന്നായിരിക്കാം അത്.
ഏതെങ്കിലുമൊക്കെ അനുപാതത്തില്‍ ബോഡി ഷെയ്മിങ്ങിലൂടെ കടന്നുപോകാത്ത ആരുമില്ലെന്നു തോന്നുന്നു. പൊതുവേ ശരീരത്തിന്‍റെ മേദസിനെക്കു റിച്ചാണ് ആ പദം ഉപയോഗിക്കപ്പെടുന്നതെങ്കി ല്‍പ്പോലും അതിന്‍റെ കീഴില്‍ വരുന്ന പരാമര്‍ശങ്ങള്‍ വാല്യങ്ങളില്‍ തീരുന്നതല്ല. വായനയുടെ ഒരു പരിമിതിയില്‍ നിന്നു തോന്നുന്നത് അഷ്ടാവക്രനാ യിരിക്കണം അതിന്‍റെ ചരിത്രത്തിലെ പഴക്കമുള്ള പരാമര്‍ശങ്ങളിലൊന്ന്. എട്ട് വളവുള്ള ഒരാള്‍. ബുദ്ധിമാനായിരുന്നു. ആ വളവുണ്ടായതുതന്നെ കുഞ്ഞ്, അമ്മ സുജാതയുടെ ഉദരത്തിലായിരിക്കു മ്പോള്‍ അച്ഛനുരുവിട്ട വേദമന്ത്രണങ്ങളിലെ ഉച്ചാരണപ്പിശകു കേട്ട് ഞെട്ടി ഞെട്ടിയാണ്! തന്‍റെ ആകാരത്തിന്‍റെ പേരില്‍ സ്വാഭാവികമായും അപഹസിക്കപ്പെട്ടുതന്നെ ആയിരുന്നിരിക്കണം അയാളുടെ ജീവിതം. മിഥിലാരാജ്യത്തെ ജനകരാ ജാവിന് ആത്മസത്തയെക്കുറിച്ചുള്ള അന്വേഷണങ്ങ ളില്‍ താല്പര്യമുണ്ടെന്നു മനസ്സിലാക്കി അയാള്‍ രാജസദസ്സിലേക്കു പോവുകയാണ്. എട്ട് ഒടിവുള്ള ഒരാളുടെ വരവുണ്ടാക്കുന്ന പരിഹാസച്ചിരിയുണ്ട്. അയാള്‍ ആ പണ്ഡിതരെ നോക്കി ഇങ്ങനെ പറഞ്ഞു: 'കേട്ടത് ജ്ഞാനികളുടെ സദസ്സാണെ ന്നാണ്. എന്നാലിപ്പോള്‍ മനസ്സിലായി നിങ്ങള്‍ ചമാറുകള്‍ മാത്രമാണെന്ന്.' തുകല്‍ക്കച്ചവടക്കാ രാണ് ചമാറുകള്‍. സാരം വ്യക്തമാണ്; നിങ്ങള്‍ വിലയിടുന്നത് എന്‍റെ ആന്തരികമൂല്യത്തിനല്ല. ആ നിമിഷം സദസ്സ് നിശ്ശബ്ദമാവുകയും ജനകന്‍ തന്‍റെ ആചാര്യനെ തിരിച്ചറിയുകയും ചെയ്തു. അവര്‍ ക്കിടയില്‍ നടന്ന സംവാദങ്ങളും ഭാഷണങ്ങളുമാണ് അഷ്ടാവക്രഗീത'യെന്നോ 'അഷ്ടാവക്രസംഹിത'യെ ന്നോ ഇന്നറിയപ്പെടുന്നത്.
Skin deep എന്ന ശൈലിപോലും രൂപപ്പെട്ടത് ബൈപാസ് ചെയ്യേണ്ട ഒന്നാണ.് ശരീരത്തിന്‍റെ കെട്ടുകാഴ്ച എന്ന നിലയിലാണ്. എന്നിട്ടും അതേ ചര്‍മ്മത്തെക്കുറിച്ചുള്ള ആകുലതകള്‍ നമ്മളില്‍ ഏല്‍പ്പിച്ച പരിക്കുകളെത്ര! താരതമ്യങ്ങളില്‍ ശിരസു കുനിഞ്ഞ് നിലക്കണ്ണാടിയെ അഭിമുഖീകരിക്കാനാ കാതെ നിന്ന എത്രയോ സഹസ്രം മനുഷ്യര്‍! ഡയ റ്റിങ് എന്ന പദം ന്യൂട്രീഷനെ പിന്നിലാക്കിയതും അങ്ങനെയാണ്. ശരീരം എങ്ങനെ കാണപ്പെടുന്നു എന്നതാണ് ഡയറ്റിങ്ങിന്‍റെ മാനദണ്ഡം. മാധ്യമ ങ്ങള്‍ സൃഷ്ടിച്ച ശരീരമാതൃകകളുണ്ട്. അതിലേക്കെ ത്തുകയാണ് അഴകിന്‍റെ പന്ഥാവെന്ന് തെറ്റിദ്ധരിച്ചു. ദിശ തെറ്റിയ കണ്ണും ഉയര്‍ന്ന പല്ലും സംഭാഷണ ത്തിലെ ഇടര്‍ച്ചയുമൊക്കെ പരിഹാസപ്പേരുകളായി. ചില വസ്ത്രങ്ങള്‍ ചില ശരീരക്കാര്‍ക്കുവേണ്ടി മാത്രമാണെന്ന് സങ്കല്പങ്ങളുണ്ടായി. അതിനെ കുറുകെ കടക്കാന്‍ തുനിഞ്ഞവരെല്ലാം പരിഹസിക്ക പ്പെട്ടു. മഹത്ത്വവും ആകാരവും തമ്മില്‍ വേര്‍പിരി യാനാവാത്ത ബന്ധമുണ്ടെന്നു തെറ്റിദ്ധരിക്കപ്പെട്ടു. യേശുവിന്‍റെ ചിത്രങ്ങള്‍ രൂപപ്പെട്ടതില്‍പ്പോലും ഈ അപമാനവീകരണത്തിന്‍റെ ധാര ഒഴുകുന്നുണ്ട്. 'അവനില്‍ അഴകോ ഐശ്വര്യമോ ഇല്ല' എന്ന പ്രവാചകമൊഴികള്‍ അവന്‍റെ ദൗര്‍ഭാഗ്യങ്ങളെ ക്കുറിച്ചുള്ള കവിത മാത്രമായി എണ്ണപ്പെട്ടു. കൂട്ടത്തില്‍ നിന്ന് എറുത്തുനില്‍ക്കുന്ന പ്രത്യേകതക ളൊന്നുമില്ലാത്തതുകൊണ്ടാവണം ഒരു ഒറ്റുകാരനെ ആവശ്യമായി വന്നത്. അങ്ങനെ പറഞ്ഞുതീരാവുന്ന തല്ല ഉടല്‍നിന്ദയുടെ ചരിത്രവും കഥകളും.
ശരീരം ക്ഷേത്രമാണെന്ന് പോള്‍ പറയുമ്പോള്‍ ആര്‍ക്കാണറിയാത്തത് എടുപ്പുകളും കമാനങ്ങളു മല്ല, മറിച്ച് അതിലെ പ്രതിഷ്ഠയുടെ തേജസാണ് ആലയത്തിന് മഹത്ത്വം കൊടുക്കുന്നതെന്ന്. ആ അകപ്പൊരുള്‍ ഇല്ലാതെപോകുന്ന മനുഷ്യര്‍ -സ്ത്രീയും പുരുഷനും- എത്ര പെട്ടെന്നാണ് നമ്മളെ മടുപ്പിച്ചത്.
വെര്‍ജി റ്റോവറിന്‍റെ പുസ്തകശീര്‍ഷകം പോലെ, You Have the Right to Remain Fat.