നമുക്ക് യഥാര്‍ത്ഥത്തില്‍ ഒരു ദൈവത്തെ ആവശ്യമുണ്ടോ?
കാള്‍ സാഗനെപ്പോലെയുള്ള പ്രശസ്തരായ ചില ഭൗതികശാസ്ത്രജ്ഞന്മാര്‍ അന്വേഷണവഴികളില്‍ ഉണര്‍ത്തുന്ന സംശയമാണത്. മതാത്മകതയെ ചോദ്യം ചെയ്യുന്നതിനുമപ്പുറം മനുഷ്യനെയും ജീവനെയും മനുഷ്യന്‍റെ ആവാസ വ്യവസ്ഥകളെയും കുറിച്ച് ലഭ്യമായ പുതിയ അറിവു കളുടെയും നിരീക്ഷണങ്ങളുടെയും വെളിച്ചത്തില്‍ ഉരുത്തിരിഞ്ഞ ബൗദ്ധികവും യുക്തിപരവുമായ ഒരു ചോദ്യം. മനുഷ്യാസ്തിത്വത്തിന്‍റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും നിരീക്ഷണ ങ്ങളും എത്രയോ മാറിയിരിക്കുന്നു. ശാസ്ത്രവും സാംസ്കാരികവളര്‍ച്ചയും തന്നെത്തന്നെ വ്യത്യസ്ത മായ രീതിയില്‍ കാണാന്‍ മനുഷ്യനെ നിര്‍ബന്ധി ക്കുന്നു. വ്യക്തി എന്ന നിലയിലും സമൂഹമെന്ന നില യിലും നമ്മുടെ നിലനില്‍പ്പിനും ജീവിതാനുഭവ ങ്ങള്‍ക്കും അര്‍ത്ഥം കാണാനുള്ള ശ്രമം പുതിയ അറിവുകളുടെയും അനുഭവങ്ങളുടെയും വെളിച്ച ത്തില്‍ കൂടുതല്‍ ഭംഗിയുള്ളതാണ്. മഹാവി സ്ഫോടനത്തില്‍ നിന്നുരുത്തിരിഞ്ഞ് പ്രപഞ്ച ത്തിന്‍റെ കോണിലിരുന്നു ലോകത്തെ മനസ്സിലാ ക്കാന്‍ ശ്രമിക്കുന്ന മനുഷ്യന്‍ എന്ന കാഴ്ചപ്പാടില്‍ നിന്ന് ജൈവകന്ദ്രീകൃതമായ അവബോധാനു ഭവമാണ് (Biocentrism))* മനുഷ്യാനുഭവങ്ങളുടെ കാതലും ഇന്ദ്രിയാനുഭവങ്ങളും എന്നുവരെ എത്തിയിരിക്കുന്നു കാര്യങ്ങള്‍. ജീവനാണ് പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതെന്നാണ് ബയോസെന്‍ ട്രിസം പറയുന്നത്.
മുന്‍വിധികള്‍
മുന്നേ ക്രമീകരിക്കപ്പെട്ട ഒരു ലോകത്തിലേ യ്ക്കാണ് ഓരോ ജീവിയും ഓരോ മനുഷ്യനും പിറന്നു വീഴുന്നത്. മനുഷ്യനെ സംബന്ധിച്ച് അവന്‍റെ ചുറ്റുപാടുകളില്‍ നില നില്‍ക്കുന്ന മുന്‍വിധികള്‍ സങ്കീര്‍ണ്ണങ്ങളാണുതാനും. പിറന്നുവീഴുന്ന വീഴുന്ന നിമിഷം മുതല്‍ അവന്‍റെ/അവളുടെ മനസ്സ് രൂപപ്പെടു ന്നത് ചുറ്റുപാടുകളില്‍ നിന്ന് സ്വാധീനിക്കുന്ന മനുഷ്യരുടെ ചിന്തകളുടെ സഹായത്തോടെയാണ്. അവിടെ അറിവും, മതവും, വികാരങ്ങളും മനസ്സെന്ന തുറന്ന സ്ലേറ്റിലേയ്ക്ക് പെന്‍സിലുകള്‍ നീട്ടി എഴുതിത്തുടങ്ങുന്നു. ജീവസംരക്ഷണത്തിനും അതിജീവനത്തിനുമായ മനുഷ്യനില്‍ ചേര്‍ത്തുവെ ച്ചിരിക്കുന്ന څഭയം സ്വതന്ത്രമായ നിഗമനങ്ങളിലേര്‍ പ്പെടാതിരിക്കാന്‍ ഒരു കാലയളവുവരെ അവനെ തടയുന്നു. ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും പലതും അവന് / അവള്‍ക്ക് സ്വകരിച്ചേ പറ്റൂ. വളര്‍ച്ചയുടെ ഒരു കാലത്ത് മനുഷ്യന് സ്വന്തമായ ചിന്തകള്‍ രൂപീകരിക്കാന്‍ സഹായിക്കുന്ന, സ്വതന്ത്രമായ നിഗമനങ്ങളിലേയ്ക്ക് അവനെ/അവളെ നയിക്കാന്‍ ഒരുക്കുന്ന സംസ്കാരമാണ് ഉന്നതമായി കരുതപ്പെടു ന്നത്.
മാതാപിതാക്കള്‍ സംരക്ഷകരില്‍ നിന്ന് സുഹൃത്തുക്കളിലേയ്ക്ക് വളരുന്ന സംസ്കാര മാണത്. ശരീരം വളര്‍ന്നിട്ടും വിദ്യാസമ്പന്നരായിട്ടും സ്വതന്ത്രമായ ഇടപെടലുകള്‍ക്കും ചിന്തകള്‍ക്കും ഇടമില്ലാതെ മനസ്സില്‍ കുട്ടികളായിമാത്രം ജീവിച്ച് മരിച്ചു പോകുന്ന അനേകം മനുഷ്യരുടെ നാടാണ് നമ്മുടേതെന്ന് നാം മറക്കരുത്. നാം ജീവിച്ചു പോരുന്ന പാരമ്പര്യങ്ങളെയും ശീലങ്ങളെയും യുക്തി കൊണ്ട് അവലോകനം ചെയ്ത് സാധ്യമായിട ത്തോളം പിന്നിലേയ്ക്ക് എത്താനുള്ള ഒരു ശ്രമം ഒരു സത്യാന്വേഷിയുടെ സാധനയാണ്. പറഞ്ഞുറപ്പി ച്ചതും ആവര്‍ത്തിച്ച് കേട്ടതുമായ കാര്യങ്ങള്‍ക്കു മപ്പുറത്ത് തലപൊക്കിയൊന്ന് നോക്കാനുള്ള ഒരു ശ്രമം കൗതുകകരം കൂടിയാണ്.
ദൈവം, ചരിത്രം, മതം
ദൈവമുണ്ടെങ്കില്‍ തീര്‍ച്ചയായും മതങ്ങള്‍ രൂപീകൃതമാകുന്നതിനും, മനുഷ്യന്‍ പിറക്കുന്നതിനും മുമ്പ് തന്നെ ഉണ്ടായിരുന്നിരിക്കണം. മതങ്ങളെല്ലാം ദൈവാന്വേഷണത്തിലെ സംവാദങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞ പ്രകാശസ്രോതസ്സുകളാണ്. പ്രപഞ്ച ത്തിനും മനുഷ്യജീവനുമൊക്കെ കാരണമായ ഒരു അദൃശ്യശക്തി നിലനില്‍ക്കുന്നു എന്ന തിരിച്ചറിവ് മനുഷ്യനില്‍ വിസ്മയമാണോ, ഭയമാണോ കൊണ്ടു വരേണ്ടത്? തീര്‍ച്ചയായും വിസ്മയം തന്നെ. ഈ വിസ്മയത്തിന് ഒരു കാരണം കൂടിയുണ്ട് മനുഷ്യന്‍റെ വ്യക്തിപരവും ചരിത്രപരവും വംശപരവുമായ നിസ്സാഹായത. ഇനിയും ڇڈപിടികിട്ടിڈ എന്ന് തീര്‍ത്തു പറയത്തക്ക രീതിയില്‍ നമ്മുടെ ചോദ്യങ്ങ ള്‍ക്കെല്ലാം ഉത്തരങ്ങളായിട്ടില്ല. ഓരോ കാലഘട്ട ത്തില്‍ വ്യത്യസ്തമായ സംസ്കാരങ്ങളില്‍ ദേശങ്ങ ളില്‍ മനുഷ്യന്‍റെ ദൈവാന്വേഷണമാണ് മതങ്ങളായി പരിണമിച്ചത്. മനുഷ്യമനസ്സിന് കൂടുതല്‍ സ്വീകാര്യവും മനുഷ്യബുദ്ധിക്ക് കൂടുതല്‍ യുക്തവു മായ ദൈവവ്യാഘ്യാനങ്ങളുമായി ചിലര്‍ മതരൂപീ കരണത്തിലും ചരിത്രത്തിലും പ്രധാനപ്പെട്ടവരായി. അവരാരും ദൈവങ്ങളായിരുന്നില്ല. ദൈവത്തിന്‍റെ വക്താക്കളായിരുന്നു.
മനുഷ്യന്‍റെ മതാത്മകാനുഭവങ്ങള്‍ രൂപപ്പെട്ടത് മരണവും മൃതസംസ്കാരവുമായി ബന്ധപ്പെട്ടാണ്. ഏറ്റവും പ്രാചീനമായ മൃതസംസ്കാരത്തിന്‍റെ സൂചനകള്‍ നമുക്ക് കിട്ടിയത് ഓസ്ട്രേലിയയിലെ വരണ്ട തടാകമായ മംഗോയില്‍ നിന്നാണ്. ( JM Bowler , Jones R, Allen H, Thorne AG (1970). 'Pleistocene human remains from Australia: a living site and human cremation from Lake Mungo, Western New South Wales'. World Archaeol. 2 ). മുംഗോ മനുഷ്യന്‍ എന്നറിയപ്പെടുന്ന ആദ്യത്തെ മൃതശരീരാവിഷ്ടത്തിന് ബി.സി. 40,000 മുതല്‍ 68,000 വരെ വര്‍ഷങ്ങള്‍ പഴക്കമുണ്ടെന്നു കരുതപ്പെടുന്നു. മതാത്മക സ്വഭാവമുള്ള 'തിരുശേഷിപ്പുകള്‍' മൃതസംസ്കാരവുമായി ബന്ധപ്പെട്ട് കാണാന്‍ തുടങ്ങുന്നത് ക്രിസ്തുവിനും ഏകദേശം 38,000 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. വീനസ് ഫിഗറിന്‍ എന്ന പേരിലറിയപ്പെടുന്ന ഒരു സ്ത്രീരൂപമാണ് തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ പൊതുവായി കണ്ടെടുക്കപ്പെട്ടിട്ടുളള മതാത്മക സ്വഭാവമുള്ള ഒരു ബിംബം( Paul Pettitt (August 2002). 'When Burial Begins'. British Archeology. No. 66).
1996 ല്‍ ക്ലാവുസ് ഷിമെഡ്റ്റിന്‍റെ നേതൃത്വത്തി ലുള്ള പുരാവസ്തു ഗവേഷകസംഘം ടര്‍ക്കിയിലെ ഗൊബേക്ലി തെപ്പെയില്‍ നിന്ന് കണ്ടെത്തിയ ആരാധനാസ്ഥലം ക്രിസ്തുവിനും 10,000 വര്‍ഷങ്ങ ള്‍ക്ക് മുമ്പുള്ളതാണ്. സംഘടിതമായ ദൈവാനേ ്വഷണശ്രമങ്ങളും ആരാധനകളും മനുഷ്യന്‍റെ തൃഷ്ണയില്‍ സജീവമായി ഉണ്ടായിരുന്നുവെന്നു വേണം അനുമാനിക്കാന്‍. ക്രിസ്തുവിനും 3000 വര്‍ഷങ്ങള്‍ക്കും മുമ്പ് ഈജിപ്ഷ്യന്‍ ഗുഹകളില്‍ മൃതസംസ്കാരത്തിന്‍റെ ഭാഗമായി വരച്ചു ചേര്‍ത്തിരിക്കുന്ന മ്യൂറല്‍ ചിത്രങ്ങള്‍ മരണാനന്ത രജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ദൈവത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും അന്നും മനുഷ്യരില്‍ സജീവമായിരുന്നു എന്നും തുറന്നു കാട്ടുന്നതാണ്.
1850 കളില്‍ കണ്ടെടുക്കപ്പെട്ട അഷുര്‍ബനിപാല്‍ രാജാവിന്‍റെ ലൈബ്രറി ബൈബിള്‍ സൃഷ്ടികഥക ളോട് സമാനമായ സൃഷ്ടിയെക്കുറിച്ചുള്ള ബാബിലോ ണിയന്‍ കഥ ലോകത്തിനു മുമ്പില്‍ തുറന്നുകാട്ടി. ബൈബിള്‍ കാലഘട്ടത്തിനും എത്രയോ മുമ്പുതന്നെ ലോകസൃഷ്ടിയെക്കുറിച്ചും ദൈവത്തെക്കുറിച്ചും മനുഷ്യന്‍ കഥകള്‍ മെനഞ്ഞിരുന്നു എന്നതാണ് എനുമ എലിഷ് കഥ വ്യക്തമാക്കുന്നത്. ബൈബി ളിലെ സൃഷ്ടിവിവരണവും എനുമ എലിഷ് കഥയും തമ്മിലുള്ള സാമ്യം ഉല്പത്തിപ്പുസ്തകത്തെ എത്രമാത്രം സ്വാധീനിച്ചിരിക്കാം എന്നും ഗവേഷ കരെ ചിന്തിപ്പിക്കുന്നുണ്ട്. അതേ സമയം സുമേരി യന്‍, കാനനൈറ്റ്, ഈജിപ്ഷ്യന്‍ സംസ്കാരങ്ങളും സമാനമായ മനുഷ്യോല്‍പ്പത്തിയെക്കുറിച്ചുള്ള കഥകള്‍ രൂപികരിച്ചിരുന്നു എന്നും ബൈബളിലെ സൃഷ്ടിവിവരണം ഓരേ കാലഘട്ടത്തില്‍ മനുഷ്യര്‍ സമാനമായി ചിന്തിച്ചിരുന്നു എന്നതിന്‍റെ തെളിവാ ണെന്നും ചില ചരിത്ര നിരീക്ഷകര്‍ സമര്‍ത്ഥിക്കുന്നു. അതുപോലെ തന്നെ, ബി.സി. 1500 നോടടുത്താണ് പരിച്ഛേദനസംസ്കാരം യഹൂദന്മാര്‍ ഈജിപ്ഷ്യന്‍ സംസ്കാരത്തില്‍ നിന്ന് കടമെടുക്കുന്നത്. ഈജിപ്ഷ്യന്‍, സുമേരിയന്‍ സംസ്കാരങ്ങളില്‍ പരിച്ഛേദനകര്‍മം ബൈബിള്‍ ചരിത്രത്തിനും വളരെ മുമ്പേ തന്നെ നിലനിന്നിരുന്നു എന്നതിന് തെളിവു കളുണ്ട്. അത് പിന്നീടെങ്ങനെ മതപരമായ ചടങ്ങായി പരിണമിച്ചു എന്നതിനെക്കുറിച്ച് വിവിധ അഭിപ്രായ ങ്ങളുണ്ട് താനും. ബിസി 1900 നും 1400 നും ഇടയ്ക്കാണ് 'ഋഗ്വേദ'ങ്ങള്‍ രചിക്കപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്. ചരിത്രാതീത കാലഘട്ടത്തി നുമപ്പുറത്തേയ്ക്ക് ഹൈന്ദവസംസ്കാരത്തിനു വേരുകളുണ്ടെന്നാണ് ഗവേഷകാഭിപ്രായം.
ഇതല്ലാം സൂചിപ്പിക്കാന്‍ കാരണം ഇത്രയേ ഉള്ളൂ, ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കുമപ്പുറത്ത് മനുഷ്യന്‍ ഒരു സമൂഹമെന്ന രീതിയില്‍ അവന്‍റെ വേരുകള്‍ അന്വേഷിച്ച് തുടങ്ങിയിരുന്നു. ഒരു വംശം എന്ന രീതിയിലും സമൂഹം എന്ന രീതിയിലും അവന് നിലനില്‍പ്പിനെ വ്യാഖ്യാനിക്കണമായിരുന്നു. അതിന്‍റെ വിവിധ രൂപങ്ങളായി മതാനുഭവങ്ങളും ദൈവവ്യാഖ്യാനങ്ങളും പിറവി കൊണ്ടു.
വിശ്വാസം
മതം കറുപ്പാണെന്ന് മാര്‍ക്സ് പറയാന്‍ കാരണമുണ്ട്. അത് എല്ലാ കാലഘട്ടത്തിലും മനുഷ്യനെ ലഹരിപിടിപ്പിച്ചിരുന്നു. മനുഷ്യന്‍ കെട്ടിപ്പ ടുക്കുന്ന ലോകങ്ങള്‍ക്കെല്ലാം അവന്‍റെ മനസ്സിന്‍റെ നിറമാണ്. അവിടെ നിലനില്‍ക്കുന്നത് അവന്‍ രൂപീകരിക്കുന്ന നിയമങ്ങളാണ്. അവന്‍ ചവിട്ടി നില്‍ക്കുന്ന മണ്ണും അവന്‍ ശ്വസിക്കുന്ന വായുവും അവന്‍റെ തുടര്‍ച്ചയാണെന്ന് അവന്‍ വിശ്വസിക്കുന്നു. അവന്‍ തന്‍റെ തുടര്‍ച്ചകള്‍ സൃഷ്ടിക്കുന്നത് വസ്തുക്കള്‍ കൊണ്ടോ, ആശയങ്ങള്‍ കൊണ്ടോ ആവാം. څഭൗമികമായ തുടര്‍ച്ചകളാണ് രാജ്യങ്ങള്‍. ആശയപരമായ തുടര്‍ച്ചകളാണ് തത്വശാസ്ത്രങ്ങള്‍. രാജ്യങ്ങള്‍ക്കും തത്വശാസ്ത്രങ്ങള്‍ക്കും സ്വീകാര്യ തയ്ക്കുവേണ്ടി അതിന്‍റേതായ അജണ്ടകള്‍ രൂപികരി ക്കാന്‍ അധികാരത്തിലിരിക്കുന്നവര്‍ ശ്രമിക്കും. മനു ഷ്യന്‍റെ ദൈവാന്വേഷണങ്ങളെല്ലാം എപ്പോഴെങ്കിലു മൊക്കെ ദൈവിക ഇടപെടലുകള്‍ കൊണ്ട് സമ്പന്ന മായി എന്ന് എല്ലാ മതങ്ങളും വിശ്വസിക്കുന്നു. ദൈവത്തിന്‍റെ വക്താക്കളും ദൈവം നേരിട്ടും വിശ്വാസധാരകള്‍ സമ്പന്നമാക്കി. (എല്ലാ മതത്തിലും പൊതുവായി ഉള്ള അവകാശമാണിത്). ദൈവ ത്തിന്‍റെ ഇടപെടലുകളെ മതത്തിന്‍റെ മുഖ്യധാരയി ലുള്ളവര്‍ വ്യാഖ്യാനിക്കുകയും ദൈവത്തിനും വിശ്വാസികള്‍ക്കും ഇടയ്ക്ക് പാലങ്ങള്‍ തീര്‍ക്കു കയും ചെയ്തു. തെളിവുകള്‍ തേടിയുമുറപ്പിച്ചും ഇതിനിടയില്‍ ചില മനുഷ്യര്‍ മനുഷ്യനെയും അവന്‍റെ ചുറ്റുപാടുകളെയും മനസ്സിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. തലമുറകളുടെ അന്വേഷണ സപര്യയില്‍ ശാസ്ത്രശാഖകള്‍ വളര്‍ന്നു. വിശ്വാസ ങ്ങളും യുക്തിയും കൊമ്പുകോര്‍ത്തു. മതത്തില്‍ നിന്ന് ശാസ്ത്രത്തിലേയ്ക്കും, ശാസ്ത്രത്തില്‍ നിന്ന് മതത്തിലേയ്ക്കും ചെറുവഴികള്‍ രൂപപ്പെട്ടു എന്നതൊഴിച്ചാല്‍ തെളിവുകളുടെ പിന്‍ബലത്തി ലുള്ള നിഗമനങ്ങളും, വിശ്വാസത്തിന്‍റെ വെളിച്ചത്തി ലുള്ള ബോധ്യങ്ങളും ഒരു സന്ധിക്കിടമില്ലാതെ ഭൂരിഭാഗം വരുന്ന മനുഷ്യര്‍ക്കുമിടയില്‍ മൂടല്‍മഞ്ഞ് മാത്രം സൃഷ്ടിച്ച് നില്‍ക്കുന്നു.
രോഗം, മരണം
മനുഷ്യനെ വല്ലാതെ നിസ്സഹായനാക്കുന്നത് രോഗവും മരണവുമാണ്. കാലമിത്ര കഴിഞ്ഞിട്ടും ജൈവികതയ്ക്കപ്പുറത്തേയ്ക്ക് നീളുന്ന ഉറപ്പുക ളൊന്നും വ്യക്തി എന്ന നിലയില്‍ മനുഷ്യന് കിട്ടി യിട്ടില്ല. മരണമെന്ന വല്ലാത്ത നിശ്ശബ്ദതയില്‍ അര്‍ത്ഥ രഹിതമായി പിന്തിരിയാന്‍ മനസ്സിനുള്ള വിമുഖത മരണാനന്തരം എന്നതിലേയ്ക്ക് എത്തി ചിന്തിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. മരണവും രോഗവും ചില ജീവിതങ്ങളോട് അനീതി കാട്ടുന്നു എന്ന ചിന്തയും, കഷ്ടപ്പാടുകളുടെ പ്രതിഫലമെന്നവണ്ണം ന്യായമായ ഒരു പരിഹാരം ഭൗമികമായ അസ്തിത്വാ നുഭവത്തിനു ശേഷം ഉണ്ടാകണമെന്നും മനുഷ്യന്‍ പ്രത്യാശിക്കുന്നു. ഇതിനെല്ലാം പിന്നാമ്പുറമായി നില്‍ക്കുന്നത് പൂര്‍ണത എന്ന തത്വമാണ്. പരിമിതികളും, അനീതികളും, നിസ്സഹായതക ളുമെല്ലാം അതിലേയ്ക്ക് വിസ്മയകരമായി വിരല്‍ ചൂണ്ടുന്നുണ്ട്.
മനസ്സ് എന്ന വിസ്മയം
പരിണാമത്തിനൊരു പൂര്‍ണതയുണ്ടെങ്കില്‍ അതെത്തിനില്‍ക്കുന്ന ഉത്തരം മനുഷ്യമനസ്സാണെന്ന് കാള്‍ സാഗന്‍ പറയുന്നു. അനന്തത എന്ന ആശയം മനസ്സിലാക്കാന്‍ മാത്രം സങ്കീര്‍ണമായ മനസ്സ്, അതിലേയ്ക്ക് തന്നെ തിരിഞ്ഞ് വിസ്മയപ്പെടാനും, അതിനെക്കുറിച്ച് തന്നെ അവലോകനം നടത്താനും കഴിയത്തക്ക രീതിയില്‍ അകത്തേയ്ക്കും പുറത്തേ യ്ക്കും തിരിഞ്ഞിരിക്കുന്നു എന്നത് മനുഷ്യനെ വിസ്മയിപ്പിക്കുന്നു. മനശ്ശാസ്ത്ര രംഗത്തുണ്ടായ ഗവേഷണങ്ങളും തിരിച്ചറിവുകളും, ശാസ്ത്രീയവും സാങ്കേതികവുമായ കണ്ടുപിടുത്തങ്ങളും ചരിത്ര ത്തെയും പമ്പരാഗത വിശ്വാസങ്ങളെയും വ്യത്യസ്ത മായ കാഴ്ചപ്പാടോടുകൂടി വിലയിരുത്തുവാന്‍ ചിന്തിക്കുന്ന മനുഷ്യരെ നിര്‍ബന്ധിതരാക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ മതാനുഭാവികളും മതവിശ്വാസി കളും മതനേതാക്കളും ഈ തുറവിയോടെ തന്നെ അവരുടെ ജീവിതത്തെ നോക്കിക്കാണണമെന്നില്ല. ചരിത്രത്തിന്‍റെ വെളിപാടുകളോട്, തുറന്ന മനസ്സോടെ സംവദിക്കുവാന്‍ കഴിയാതെ പോകു മ്പോള്‍ മതവിശ്വാസങ്ങളെല്ലാം തന്നെ അന്ധമായി പ്പോകും. മനുഷ്യനെന്ന മഹാവിസ്മയം തിരിച്ചറി യാന്‍ കഴിയാതെ അന്ധമായി ഉരുവിട്ട് പഠിച്ച വിശ്വാസപാഠങ്ങളെല്ലാം ആവര്‍ത്തിക്കുന്നതു കൊണ്ട് ആരും സത്യവിശ്വാസി ആകുന്നില്ല. ചരിത്രപരവും സാംസ്കാരികവും ശാസ്ത്രീയവുമായ മനുഷ്യന്‍റെ മുന്നേറ്റങ്ങളില്‍ ദൈവാനുഭവം കണ്ടെത്താന്‍ കഴിയാതെ പോകുന്ന മതങ്ങളെല്ലാം ദൈവത്തെ വര്‍ത്തമാനത്തിലുപേക്ഷിച്ച് തങ്ങള്‍ വാര്‍ത്തെടുത്ത ദൈവസങ്കല്‍പ്പങ്ങളെന്ന വിഗ്രഹങ്ങളെ ആരാധിക്കു ന്നവരാണ്.
ആരാണ് അന്വേഷിക്കുന്നത്?
മനുഷ്യന്‍ ദൈവത്തെയാണോ, ദൈവം മനുഷ്യനെയാണോ അന്വേഷിക്കുന്നത്? ദൈവം സമയാതീതനാണെന്നിരിക്കെ അന്വേഷണം എന്ന പദം ദൈവത്തിനു ചേരില്ല. മനുഷ്യന്‍ ദൈവത്തെ യാണ് അന്വേഷിക്കുന്നത്. മനുഷ്യന്‍ ദൈവത്തെ അന്വേഷിക്കുന്നത് ചരിത്രത്തിലാണോ? ഏതൊരു സത്യാന്വേഷണവും ഭാവിയിലാണ് സംഭവിക്കുന്നത്. ചരിത്രവും പാരമ്പര്യങ്ങളും ചവിട്ടു പടികള്‍ മാത്രമാണ്. മാര്‍ഗരേഖകള്‍ മാത്രമാണ്. മതതീവ്രവാദ ത്തിന്‍റെ പ്രധാന കാരണം വഴിതെറ്റിയുള്ള ഭൂതകാല ത്തിന്‍റെ ചികയലും വ്യാഖ്യാനവുമാണ്. ജീവിക്കുന്ന ഒരു ദൈവത്തെയാണ് അന്വേഷിക്കുന്നതെങ്കില്‍ മനുഷ്യന്‍റെ എല്ലാ ചരിത്രപരവും, സാംസ്കാരികവു മായ വളര്‍ച്ചയ്ക്കുമപ്പുറത്ത് ദൈവം മനുഷ്യനെ കാത്തു നില്‍ക്കുന്നുണ്ടാവും. കാരണം സമയം തീരേണ്ടത് ദൈവത്തിലാണ്. പക്ഷേ യഥാര്‍ത്ഥ ത്തില്‍ സംഭവിക്കുന്നതോ, എല്ലാവരും ദൈവത്തിന്‍റെ ബിംബങ്ങളുണ്ടാക്കി വില്‍ക്കുകയാണ്. വാക്കുകള്‍ കൊണ്ടും ദൈവശാസ്ത്രങ്ങള്‍ കൊണ്ടും പാരമ്പര്യ ങ്ങള്‍ കൊണ്ടും ദൈവത്തെ ചെറുതാക്കി പ്രതിഷ്ഠിക്കുന്നു. എന്നിട്ട് പറയാതെ പറയുന്നു, ഇതാണെന്‍റെ ദൈവം. (തുടരും)
ബയോസെന്‍ട്രിസം: റോബര്‍ട്ട് ലാന്‍സ എന്ന ശാസ്ത്രജ്ഞനാണ് ബയോസെന്‍ട്രിസത്തിന്‍റെ ഉപജ്ഞാതാവ്. ലോകത്തിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ശാസ്ത്രജ്ഞന്മാരിലൊരാണദ്ദേഹം. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനുമായി സമാനത ആരോപിക്കപ്പെടുന്ന അദ്ദേഹത്തിന്‍റെ ഏറെ ചര്‍ച്ച ചെയ്യുപ്പെടുന്ന ആശയമാണ് ബയോസെന്‍ട്രിസം. ബോബ് ബെര്‍മാനുമായി ചേര്‍ന്ന് ഈ പേരില്‍തന്നെ ഒരു പുസ്തകവും എഴുതിയിട്ടുണ്ട്.