news-details
സഞ്ചാരിയുടെ നാൾ വഴി

ഭൂതകാലത്തില്‍ മുടന്തുന്ന വര്‍ത്തമാന ജീവിതത്തെകുറിച്ച് എഴുതിയത് സരമാഗോയാണ്.
പാവങ്ങളിലെ ജാവേദിനെപോലെ എപ്പോള്‍ വേണമെങ്കിലും ഇന്നലെകള്‍ ഉമ്മറത്ത് എത്തി യേക്കാം. എന്തോരു പാത്രസൃഷ്ടിയാണത്. വീണ്ടും പിറക്കാന്‍ മനുഷ്യര്‍ക്ക് ഉഴംകിട്ടുന്നില്ല എന്നാരോ വിധിച്ചതുപോലെ...

ഓര്‍മ്മകളുടെ ആമാടപ്പെട്ടിയിലെ എല്ലാം കൗതുകമുണര്‍ത്തുന്നതല്ല. എല്ലാ വളപ്പൊട്ടുകളും ബാല്യത്തിന്‍റെ കിലുക്കങ്ങളല്ല.വല്ലാതെ മുറുകെപിടി ച്ചതുകൊണ്ട് ഉടഞ്ഞുപോയവയും നീലിച്ച പാടുകള്‍ അവശേഷിപ്പിക്കുന്നവയും അക്കൂട്ടത്തില്‍ ഉണ്ടാ വും. Will you regret എന്നാണ് ഓരോ ഓര്‍മ്മയും ജാലകത്തിന് വെളിയില്‍ നിന്ന് ചോദിക്കുന്നത്. ഇല്ല, ഖേദിക്കാനല്ല ഓര്‍മ്മിക്കാനാണ് ഇന്നലെകളെ കൂടെ കൂട്ടിയിരിക്കുന്നത് എന്ന് പറയാനുള്ള ചങ്കുറപ്പ് എത്രയാള്‍ക്കുണ്ടാകും?

ഇംഗ്ലീഷ് ഭാഷയില്‍ ഏറ്റവും കൂടുതല്‍ ഉപയോ ഗിക്കപ്പെടുന്ന പദമായിട്ടാണ് അത് കരുതപ്പെടുന്നത് - I regret,, ഞങ്ങള്‍ ഖേദിക്കുന്നു. വ്യക്തി എന്ന നിലയില്‍ മാത്രമല്ല മനുഷ്യരാശി എന്ന പൊതുവായ വികാരം കൊണ്ടുപോലും ശിരസ്സ് കുനിക്കുവാന്‍ പരസഹസ്രം കാരണങ്ങളുള്ള ഞങ്ങള്‍.

വിനില്‍ പോള്‍ എന്നൊരു യുവഗവേഷകന്‍റെ ചരിത്രസംബന്ധിയായ കുറിപ്പുകള്‍ ശ്രദ്ധയോടെ വായിക്കാറുണ്ട്. ഔദ്യോഗിക ചരിത്രങ്ങളില്‍ അധികം പരാമര്‍ശിക്കാത്ത മലയാള നാട്ടിലെ മനു ഷ്യക്കച്ചവടത്തെക്കുറിച്ചാണ് വിനില്‍ എഴുതുന്നത്. നമുക്ക് അപരിചിതമായ, ദൂരെ ഏതോ ദേശത്ത് ഏതോ കാലത്തിലുണ്ടായിരുന്ന ഒന്നായിട്ടാണ് അടിമക്കച്ചവടത്തെ പള്ളിക്കൂടങ്ങളില്‍ ഇരുന്ന് നമ്മള്‍ മനസ്സിലാക്കിയത്. പത്തൊന്‍പതാം നൂറ്റാ ണ്ടിന്‍റെ ആരംഭത്തില്‍ കണ്ണൂരിലെ അഞ്ചരക്കണ്ടി തോട്ടത്തിലേക്ക് എത്തിച്ച അടിമകളുമായി ബന്ധപ്പെട്ട വിചാരണകളുടെ പശ്ചാത്തലത്തിലാണ് അടിമക്കമ്പോളങ്ങള്‍ ഇവിടെ അസാധാരണമായിരു ന്നില്ല എന്നതിന്‍റെ തെളിവുകള്‍ നിലനില്‍ക്കുന്നത്. ചങ്ങനാശ്ശേരിയില്‍ അത്തരം ഒരു മനുഷ്യക്കമ്പോള മുണ്ടായിരുന്നു.

ചങ്ങലകൊണ്ട് ബന്ധിച്ചിരിക്കുന്ന മനുഷ്യരെക്കുറിച്ച്

ദൃക്സാക്ഷിയായ ഒരാള്‍ തിരുവിതാംകൂര്‍ റസി ഡന്‍റ് ജേര്‍ണല്‍ ജോണ്‍ മണ്‍റോയുടെ ശ്രദ്ധയില്‍ കാര്യങ്ങള്‍ എത്തിക്കുന്നുണ്ട്. എല്ലാവരും പറയാ നാഗ്രഹിക്കുന്നത് തങ്ങളുടെ  Blue blood ന്‍റെ കഥയാണ്. അത് അങ്ങനെയല്ല എന്ന് കണ്ടെത്തു ന്നത് കുറേക്കൂടി ഭേദപ്പെട്ട ഒരു കാലത്തെ സൃഷ്ടി ക്കാനുള്ള പ്രചോദനമായി മാറും.

2
പറഞ്ഞു വരുന്നത് ആരുടെയും ഇന്നലെകള്‍ അത്ര കുലീനമായിരുന്നില്ല എന്നതു തന്നെ. അഗാധ വിഷാദത്തിലേക്ക് വഴുതിപ്പോകാന്‍ നിമിത്തമാകാ വുന്ന ആ വീണ്ടുവിചാരത്തില്‍ നിന്നാണ് സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ ത്ഥന മുഴങ്ങുന്നത്. കഴല്‍ കെട്ടുന്ന ഇന്നലകളെ പലരീതിയിലാണ് അതില്‍ അഡ്രസ് ചെയ്യപ്പെടു ന്നത്.

ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കേണമേ- Sins
ഞങ്ങളുടെ കടങ്ങള്‍ പൊറുക്കേണമേ - Debts
ഞങ്ങളുടെ അതിക്രമങ്ങള്‍/അപരാധങ്ങള്‍ പൊറുക്കേണമേ- Trespasses
മൂന്ന് പദങ്ങളും കുറച്ച് വിശദീകരണം അര്‍ഹിക്കുന്നുണ്ട്.
ഏത് പദമാണ് ഉപയോഗിക്കേണ്ടതെന്നതിന് സത്യത്തില്‍ ഒരു തര്‍ക്കത്തിന്‍റെ പ്രശ്നം ഉദിക്കു ന്നില്ല. പദാനുപദം അച്ചട്ടായി, ഉരുവിടേണ്ട ഇതിനെ യേശു ഗണിച്ചിട്ടുപോലുമുണ്ടാവില്ല. പ്രാര്‍ത്ഥിക്കു മ്പോള്‍ നിങ്ങള്‍ ഇത് പ്രാര്‍ത്ഥിക്കൂ എന്നല്ല ഇപ്രകാരം പ്രാര്‍ത്ഥിക്കുക എന്നുതന്നെയായിരുന്നു ആമുഖവരി. ഒരു മനോഭാവം എന്ന നിലയില്‍ രൂപ പ്പെടേണ്ട ചില കാര്യങ്ങളെയാണ് ആത്യന്തികമായി അയാള്‍ ശ്രദ്ധിച്ചതെന്നു സാരം.

വിവിധ പാരമ്പര്യങ്ങളില്‍upbring ചെയ്യപ്പെട്ടര്‍ ചില പ്രത്യേക പദങ്ങളോട് കൂടുതല്‍ മമത പുലര്‍ ത്തുന്നതായി നിരീക്ഷിക്കപ്പെടുന്നു. Presbyterian പാരമ്പര്യത്തില്‍ കൂടുതലും 'കടങ്ങളാണ്' ഉപയോ ഗിക്കപ്പെടുന്നത്. ആംഗ്ലിക്കന്‍ Methodist Catholic പാരമ്പര്യങ്ങളില്‍ തെറ്റുകള്‍ / അപരാധങ്ങള്‍ എന്നും എക്യുമിനിക്കല്‍ ആരാധനക്രമത്താല്‍ സ്വാധീനിക്കപ്പെട്ട താരതമ്യേന ആധുനികമായ സഭാസമൂഹങ്ങള്‍ പാപങ്ങള്‍ എന്ന പദവുമാണ് ഉപയോഗിക്കാന്‍ താത്പര്യപ്പെടുന്നത്.

പിന്നീട് വിവര്‍ത്തനങ്ങള്‍ക്ക് ആധാരമായ ആ പുരാതന ഗ്രീക്ക് കയ്യെഴുത്തുപ്രതിയില്‍ ഉപയോ ഗിക്കുന്നopheilema എന്ന പദത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത് കടങ്ങള്‍ എന്ന വിവര്‍ത്ത നമാണ്. അതാവട്ടെ പാശ്ചാത്യര്‍ മനസ്സിലാക്കിയതു പോലെ സാമ്പത്തികമായ ചില ബാധ്യതകളുടെ പരിഹാരമോ ധാര്‍മ്മികമായ ഉത്തരവാദിത്വമോ മാത്രമായിരുന്നില്ല. അത് അതിനേക്കാള്‍ സമഗ്രവും അഗാധവുമായ ഒരു പദമാണ്. ഒരു ഭാരതീയബോധ ത്തിന് അതെളുപ്പം പിടുത്തം കിട്ടും. ഋണങ്ങള്‍ എന്ന സംജ്ഞയാണത്.

മറ്റൊരാളുടെ അഭിവൃദ്ധിയ്ക്ക് വേണ്ടി ഒരാള്‍ അര്‍പ്പിക്കേണ്ട നേരവും അധ്വാനവും ക്ലേശവു മൊക്കെ ആ പദത്തില്‍ സംഗ്രഹിക്കപ്പെടുന്നുണ്ട്. അത് മറന്നുപോവുകയോ അവഗണിക്കുകയോ ചെയ്താല്‍ എല്ലാവരും കടക്കാര്‍ തന്നെ. Owe no man anything എന്ന് പൗലോസ് എഴുതുമ്പോള്‍ കേവലം പണം മടക്കിക്കൊടുക്കലിന്‍റെ കഥയായി മാത്രം ആരും ഗണിക്കുന്നില്ല.

ഞങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കടങ്ങളും ഞങ്ങള്‍ വീട്ടേണ്ട കടങ്ങളുമുണ്ട്. അപരര്‍ ഞങ്ങളോട് കാട്ടിയ പാളിച്ചകള്‍ കുലീനമായി വിട്ടുകളയാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് നിന്‍റെ മാപ്പിനുവേണ്ടി സന്നി ധിയില്‍ വരുവാന്‍ ഞങ്ങള്‍ക്കുള്ള ഏകധൈര്യം.

ഞങ്ങള്‍ പൊറുത്തതുപോലെ ഞങ്ങളോടും പൊറുക്കേണമേ. അപകടം പിടിച്ച കളിയാണിത്. ഉപാധികളില്ലാത്ത ഒരു പുസ്തകമായിട്ടാണ് പൊതുവേ പുതിയ നിയമം കരുതപ്പെടുന്നത്. എന്നാല്‍ ഇവിടെ കഥയങ്ങനെയല്ല. കയ്പ്പില്ലാതെ, വെറുപ്പില്ലാതെ നില്‍ക്കുന്നൊരാള്‍ക്ക് മാത്രമേ ഈ പ്രാര്‍ത്ഥന ചങ്കുറപ്പോടെ ചൊല്ലാന്‍ അവകാശ മുള്ളൂ.

ഒരു കിറുക്കന്‍ യാത്ര പതുക്കെ കിനാവു കാണാ വുന്നതാണ്. പലകാലങ്ങളായി നമ്മളോട് ആയി വര്‍ത്തിച്ചുവെന്ന് ഉള്ളില്‍ പതിഞ്ഞ മനുഷ്യ രുടെ ഒരു പട്ടികയെടുക്കുക. അവരെയോരോരുത്ത രെയായി പോയി കാണുക. എന്നിട്ട് ഖുര്‍ആനിലെ അള്ളാ ഓരോ സന്ധ്യയ്ക്കും ഭൂമിയിലേക്ക് ഉറ്റുനോക്കി ചോദിക്കുന്നത് പോലെ കണ്ണുനിറഞ്ഞ് കരംകോര്‍ത്ത് ചെവിയില്‍ മന്ത്രിക്കുക : കൂട്ടുകാരാ/കൂട്ടുകാരീ നിനക്ക് എന്‍റെ മാപ്പ് വേണ്ടേ?

പോയതിനേക്കാള്‍ കനമില്ലാത്തൊരു മനുഷ്യനായി നിങ്ങള്‍ തിരികെയെത്തും. അതിനുശേഷ മാണ് ഭൂമിയുടെ പ്രാര്‍ത്ഥനകളൊക്കെ വിശുദ്ധ ധൂപം പോലെ ആകാശങ്ങളിലേക്ക് ഉയരാന്‍ പോകുന്നത്.

3
പൂച്ചകള്‍ പൊറുക്കാറില്ല എന്നൊരു നിരീക്ഷണ മുണ്ട്. പരസ്പരം ഏറ്റുമുട്ടുന്ന ജീവജാലങ്ങളുടെ യിടയില്‍ എല്ലാം തന്നെ അതിനുശേഷം തങ്ങള്‍ ഇനിയും സൗഹൃദത്തിന് തയ്യാറാണെന്നുള്ള സന്ദേ ശങ്ങള്‍ കൈമാറുന്ന ഒരു രീതിയുണ്ട്. അത്തരം അനുരഞ്ജന സൂചനകള്‍ ആള്‍ക്കുരങ്ങുകളി ലൊക്കെ വളരെ ശക്തമാണ്. Non primates ജീവ ജാലങ്ങളിലും വിളക്കിയോജിക്കലിന്‍റെ ശരീരഭാ ഷയുണ്ട്. ആടുകളിലും കഴുതപ്പുലികളിലുമൊക്കെ അത് വളരെ വിസിബിളാണ്. അപവാദമായി നില്‍ക്കുന്നത് പൂച്ചകളാണ്.

ശാസ്ത്രീയമായി അവയത്രയും പരിശോധിക്കപ്പെട്ടിട്ടുണ്ടോ എന്ന പ്രശ്നം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഒരു രൂപകം എന്ന നിലയില്‍ അതില്‍ ചില കാര്യങ്ങളൊക്കെയുണ്ട്. ഒന്ന് വിരലോടിക്കു മ്പോള്‍ എഴുന്നുനില്‍ക്കുകയും സദാ കാല്‍ച്ചുവട്ടില്‍ ഉരുമ്മിയുരുമ്മി സ്നേഹപരിസരത്തിലായിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്ന അതേ പൂച്ച തന്നെയാണ് അവസാനത്തോളം പക സൂക്ഷിക്കുകയും ചെയ്യുന്നത്. ഭയപ്പെടുത്തുന്ന ഒരു ഗുണപാഠമാണ്. ഏറ്റവും ഇണങ്ങിയ മനുഷ്യരാണ് ഇരുധ്രുവങ്ങളില്‍ പാര്‍ക്കുന്നവരെക്കാള്‍ അകന്നുപോകുന്നത്. നഖപ്പാടുകളില്‍നിന്നാണ് ഉണങ്ങാവ്രണങ്ങ ളുണ്ടാകുന്നത്. 'എന്‍റെ ചങ്ങാതിയുടെ കൂടാരത്തില്‍ വച്ചാണ് എനിക്ക് മുറിവേറ്റത്' എന്ന ബൈബിള്‍ വചനമുണ്ട്. തിരുവിലാവിലെന്ന പോലെ അതില്‍ നിന്നാണ് ചോരയും ചലവും ഒഴുകുന്നത്.

എന്നാല്‍ പ്രശ്നമുണ്ട്. മാപ്പ് നല്‍കാന്‍ നിങ്ങള്‍ തയ്യാറല്ലെന്ന് വാക്കിലൂടെയോ ശരീരഭാഷയിലൂ ടെയോ വെളിവാക്കുന്ന നിമിഷം ലോകം നിശ്ച ലമാവുകയാണ് - നിങ്ങള്‍ ഇരുവരുടെയും. അയാളുടെ ദയാവധം ആരംഭിച്ചു. ഭൂമിയിലെമ്പാടും മനുഷ്യരുടെ മോക്ഷകവാടങ്ങള്‍ ഇങ്ങനെയാണ് അടഞ്ഞുപോകുന്നത്. മാപ്പല്ലാതെ മാനവരാശിയുടെ മുന്‍പില്‍ മറ്റൊരു പാതയില്ല.

ദീര്‍ഘമായ തടവറവാസത്തിനൊടുവില്‍ പുറത്ത് കടക്കുമ്പോള്‍ നെല്‍സണ്‍ മണ്ടേല പറ യാന്‍ ശ്രമിച്ചത് അതാണ് : എന്‍റെ കയ്പ്പും വെറുപ്പും ആ മതില്‍ക്കെട്ടിനകത്ത് ഉപേക്ഷിക്കുവാന്‍ ഞാന്‍ തയ്യാറായില്ലെങ്കില്‍ നാളെ തെരുവിലായിരിക്കു മ്പോഴും ഞാന്‍ തടവറയില്‍ തന്നെയായിരിക്കും.

The forgiveness project അങ്ങനെയാണ് പുതുകാലത്തിന് പ്രിയപ്പെട്ട പദമായി മാറുന്നത്. ആരംഭത്തില്‍ സൂചിപ്പിച്ചത് പോലെ അനുരഞ്ജ നത്തിനുള്ള സാധ്യതകള്‍ എല്ലാ ജീവജാലങ്ങളി ലുമുണ്ട്. അതിലുമെത്രയോ ശക്തമായി അതിന്‍റെ ഉറവകള്‍ ഓരോരുത്തരുടെയും ഉള്ളില്‍ അഗാധ മായി ഭൂമിയ്ക്കടിയിലെ നദിയിലെന്ന പോലെ മറ ഞ്ഞുകിടപ്പുണ്ടാവും.ആരെങ്കിലുമൊക്കെ അതി ലേക്ക് അവരെ കൂട്ടിക്കൊണ്ടു പോകേണ്ട ഉത്തര വാദിത്വം ഏറ്റെടുത്തേ പറ്റൂ. Forgiveness project എന്ന രാഷ്ട്രീയ- മതാതീത ആഭിമുഖ്യം 2004 ല്‍ ആരംഭിക്കുമ്പോള്‍ അതിന്‍റെ പിന്നണിയിലുള്ളവര്‍ സങ്കല്പിച്ചത് ആ സുകൃതത്തെ ലോകമെമ്പാടും വിളിച്ചുണര്‍ത്തുകയായിരുന്നു. ഒരു പ്രധാന ടൂളായി അവര്‍ക്ക് അനുഭവപ്പെട്ടത് കഠിന ദുര്യോഗങ്ങളിലൂടെ കടന്നുപോയ മനുഷ്യര്‍ അതിന് കാരണമായ വ്യക്തികളോടോ, സംഭവങ്ങളോടോ ഉപാധികളി ല്ലാതെ പൊറുത്തതിന്‍റെ കഥകള്‍ കേള്‍ക്കാനും പറയാനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചതാണ്. നിരന്തരമായ അത്തരം കേള്‍വികള്‍ കാലാന്തരേ ഉണ്ടാക്കുന്ന പ്രകാശം സങ്കല്പാതീതമാണ്. ഇറാക്ക് യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നിന്നാണ് Marina Cantacuzino ഇത്തരം കഥകള്‍ ശേഖരിച്ച് തുടങ്ങുന്നത്.

ഉപാധിയില്ലാതെ പൊറുക്കപ്പെട്ടതിന്‍റെ ഒരോര്‍മ്മ വായനക്കാരുടെ ഉള്ളിലുമുണ്ടാകും. അസാധാര ണമായ രൂപാന്തരസാധ്യതയുള്ള അത്തരം ഒരു കഥ അത്താഴത്തിനിടയില്‍ കുഞ്ഞുമക്കളോട് പറയാനാ വുമോ എന്നതാണ് ഈ ദിനത്തിന്‍റെ ഗൃഹപാഠം. പക വീട്ടാനുള്ളതല്ലെന്നും പരിഹരിക്കേണ്ടതാണെ ന്നുമുള്ള ബോധം നമ്മള്‍ പാര്‍ക്കുന്ന ഈ നീലഗൃഹത്തെ കുറേക്കൂടി കുലീനമാക്കും. അതുകൊണ്ടാണയാള്‍ നിരന്തരം പൊറുക്കാന്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്.

You can share this post!

മടുപ്പ്

ബോബി ജോസ് കട്ടികാട്
അടുത്ത രചന

വീണ്ടും ജനിക്കുന്നവര്‍

ബോബി ജോസ് കട്ടികാട്
Related Posts