news-details
ഫ്രാൻസിസ്കൻ വിചാര ധാര

ചുറ്റുപാടും നടക്കുന്ന ലോകാനുഭവങ്ങളെ, വിശ്വാസത്തിന്‍റെയും സാഹോദര്യത്തിന്‍റെയും കണ്ണുകളിലൂടെ കാണുന്ന ഒരു മനുഷ്യനും. പ്രത്യേകമാംവിധം ഒരു ഫ്രാന്‍സിസ്ക്കന്‍സും ശാന്തമായി ഇരിക്കാവുന്ന ഒരു കാലഘട്ടം അല്ല ഇത് എന്നു നല്ലതുപോലെ മനസ്സിലാക്കിക്കൊണ്ടുതന്നെ ഞാന്‍ ഈ കര്‍ത്തവ്യം നിറവേറ്റുകയാണ്.

ഇനിയുള്ള നാലുവര്‍ഷങ്ങള്‍, 800 വര്‍ഷം പിന്നിടുന്ന അഞ്ചുവാര്‍ഷികങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോകുന്നു.

ഈ വര്‍ഷം 2023 - 1223ല്‍ മാര്‍പാപ്പയില്‍നിന്ന് അനുമതി ലഭിച്ച ഫ്രാന്‍സിസ്ക്കന്‍ സഹോദരര്‍ക്കുള്ള നിയമാവലിയുടെയും (Regulla Bullata) ഗ്രേച്ചിയോ(Greccio)യില്‍ ജീവനുള്ള പുല്‍ക്കൂട് നിര്‍മ്മിച്ചതിന്‍റെയും

2024 - 1224ല്‍ ഫ്രാന്‍സിസ് സഹോദരന് അല്‍വേര്‍ണയില്‍വച്ച്  പഞ്ചക്ഷതം(Stigmata) സമ്മാനമായി ലഭിച്ചതിന്‍റെയും

2025 - 1225 ല്‍ സൂര്യകീര്‍ത്തനം എഴുതിത്തുടങ്ങിയതിന്‍റെയും (ഇതിലുംമുന്‍പ് ഫ്രാന്‍സിസ് അത് എഴുതിത്തുടങ്ങി എന്ന് സമര്‍ത്ഥിക്കുന്ന ഫ്രാന്‍സിസ്കന്‍ പണ്ഡിതരും ഉണ്ട്.)

2026 - 1226ല്‍ നമ്മുടെ സ്വന്തം ഫ്രാന്‍സിസിനെ ദൈവം വിളിച്ചുകൊണ്ടു പോയതിന്‍റെയും... 800 -ാം വാര്‍ഷികങ്ങളാണ്.

ജനുവരി ഏഴാം തീയതി 5 Minister General മാരുടെയും CFI -TOR വൈസ് പ്രസിഡന്‍റിന്‍റെയും  സാന്നിധ്യത്തില്‍ ഗ്രേച്ചിയോയില്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. ഇപ്പോള്‍ കോണ്‍ഫറന്‍സ് ഓഫ് ഫ്രാന്‍സിസ്കന്‍ ഫാമിലിയുടെ തലപ്പത്തുനിന്ന് ഗ്രേച്ചിയോയില്‍ ഒത്തുകൂടിയവര്‍:

a. OFM (Order of Friars Minor): Br, Massino Fuserelli OFM
b. OFM Conv (Conventuals) Br. Carlos Alberto Trovarelli OFM Conv.
c. OFM Cap (Capuchin): Br Roberto  Geowin OFM Cap
d. TOR (Third order regular): Br Amando Trujillo Caao TOR
e. CFI-TOR (Conference of brothers and sisters of the Third Order Regular) പ്രസിഡന്‍റിന്‍റെ അഭാവത്തില്‍ 
Vice President: Sr. Daisy Kalamparamban IFC -Tor.
f. SFO (Secular Franciscan Order): Br. Tibor Kauser OFS  എന്നിവരാണ്.  
ഡിസംബറില്‍ ഗ്രേച്ചിയോയില്‍ ജീവനുള്ളവരെ കൊണ്ടു ഫ്രാന്‍സിസ് ഉണ്ടാക്കിയ പുല്‍ക്കൂട് എന്ന വിഷയം പലയാവര്‍ത്തി വിവരിച്ചിട്ടുള്ളതായതിനാല്‍ സാദരം മാറ്റിവയ്ക്കുന്നു.

ഫ്രാന്‍സിസ്കന്‍ ഒന്നാം സഭയിലെ മൂന്ന് കുടുംബങ്ങള്‍ക്കും (OFM, OFM Conv., OFM Cap) ബാധകമായിട്ടുള്ള നിയമാവലിയാണ് 1223ലേത്. (നിയമാവലി ഒന്നാണെങ്കിലും ഭരണഘടന വ്യത്യസ്തമാണ്).

1223 നവംബര്‍ എട്ടാം തീയതി Solet Anauere  എന്ന പേരില്‍ ഉള്ള കല്പനയിലൂടെ മാര്‍പാപ്പായുടെSeal (Bull)   ലോടുകൂടെ സഹോദരര്‍ക്ക് ഇത് നല്കപ്പെട്ടു. (1253ല്‍ ക്ലാര തന്‍റെ സഹോദരിമാര്‍ക്കായി റോമിലെ സിംഹാസനത്തില്‍ നിന്നും നേടിയെടുത്ത നിയമാവലിയുടെ കല്പനയ്ക്കും Solet Anauere എന്നുംതന്നെയാണ് അറിയപ്പെടുന്നത്).

1221ല്‍ ഫ്രാന്‍സിസ് മുന്‍കൈയെടുത്ത് രചിച്ച നിയമാവലിക്ക് മാര്‍പാപ്പയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നില്ല/അംഗീകാരം ലഭിച്ചിരുന്നില്ല.

പന്ത്രണ്ട് ഫ്രാന്‍സിസ്കന്‍ സഹോദരന്മാര്‍ ലാറ്ററന്‍ ബസിലിക്കായില്‍ എത്തി ഇന്നസെന്‍റ് മൂന്നാമന്‍ മാര്‍പാപ്പയുടെ സന്നിധിയില്‍ സമര്‍പ്പിച്ചതാണ് ഫ്രാന്‍സിസ്കന്‍ സഭയുടെ ആദ്യനിയമാവലി. 1209ല്‍  ആയിരുന്നു ഇത്. ഈ നിയമാവലി മാര്‍പാപ്പ വാക്കാല്‍ അംഗീകരിച്ചു. ഇതിന്‍റെ കയ്യെഴുത്ത് പ്രതികള്‍ ഒന്നുംതന്നെ എവിടെയും ലഭ്യമല്ല.

1223ല്‍ ഹൊണേറിയൂസ് മൂന്നാമന്‍ മാര്‍പാപ്പയാണ് ഇപ്പോഴത്തെ നിയമാവലിക്ക് അംഗീകാരം നല്കുന്നത്.

കത്തോലിക്കാ സഭയുടെ ജീവിതത്തോട് ഫ്രാന്‍സിസ്കന്‍ സന്ന്യാസസഭ പുലര്‍ത്തിവരേണ്ട  ജീവസുള്ള ബന്ധം ഈ നിയമാവലി വരച്ചുകാട്ടുന്നു. ഈ നിയമാവലി ജീവിക്കേണ്ട സഹോദരങ്ങള്‍ ലോകത്തില്‍ എവിടെയായാലും പരിശുദ്ധ സിംഹാസനത്തോട് നീതി പുലര്‍ത്തുന്നുണ്ടോ, നമ്മുടെ വ്യക്തിപരമായ ആശയങ്ങള്‍ എന്തുതന്നെ ആയാലും! തനിച്ചും കൂട്ടത്തോടെയും ധ്യാനവിഷയം ആക്കേണ്ടതാണ് ഇത്. സലാനോയിലെ തോമസ് രചിച്ച ഫ്രാന്‍സിസിന്‍റെ രണ്ടാം ജീവചരിത്രത്തില്‍ ഇതിനെ സുവിശേഷത്തിന്‍റെ ആന്തരീകസത്ത (Marrow of the Gospel) എന്നാണ് വിവരിക്കുന്നത്.

1223ലെ ഫ്രാന്‍സിസ്കന്‍ സഭയ്ക്ക് നല്കുന്ന 12 ഭാഗങ്ങളോടുകൂടിയ നിയമാവലിയുടെ ആമുഖം, സിസ്റ്റേഴ്സിയന്‍ സഭയ്ക്ക് മുന്‍പ് നല്കിയിട്ടുള്ളതാണ്. എളിമപ്പെടാന്‍ കിട്ടുന്ന അവസരങ്ങള്‍ നഷ്ടപ്പടുത്താതെ ഇരിക്കാം. സഹനങ്ങള്‍ ദൈവസമക്ഷം സമര്‍പ്പിക്കാം. നമ്മുടെ സ്വന്തം താത്പര്യങ്ങള്‍ക്കുമപ്പുറം ഭ്രാതൃത്വത്തിന്‍റെ നിലപാടിന് വിലകല്പിക്കാം. പരിശുദ്ധ സിംഹാസനത്തോടും നമ്മുടെ ഇടയിലുള്ള പരിശുദ്ധ പിതാവിന്‍റെ പ്രതിനിധികളോടും വിധേയത്വം പുലര്‍ത്താം. നമ്മുടെ വിശ്വാസം നഷ്ടപ്പെടുത്താതെ ആവശ്യക്കാര്‍ക്ക് ആവശ്യസമയത്ത് ആവശ്യമുള്ളതായി തീരാം.    

You can share this post!

പ്രാര്‍ത്ഥനാചൈതന്യം

ഡോ. ജെറി ജോസഫ് ഒ എഫ് എസ്
അടുത്ത രചന

ലാവേര്‍ണ ഒരു ഫ്രാന്‍സിസ്കന്‍ കാല്‍വരി

ഫെർഡിനാൻഡ് മാർട്ടിൻ കപ്പൂച്ചിൻ
Related Posts