news-details
എഡിറ്റോറിയൽ

ഭൂമിയില്‍ എല്ലാവരും യാത്രക്കാരാണ്. ചിലര്‍ ദൂരങ്ങളിലേക്കു സഞ്ചരിക്കുന്നു; മറ്റുചിലര്‍ അപരനിലേക്കും. ചിലരാകട്ടെ അകലങ്ങളിലേക്കല്ല, ആഴങ്ങളിലേക്കു യാത്ര ചെയ്യുന്നു. യാത്ര മനുഷ്യനെ മനുഷ്യത്വമുള്ളവനാക്കുന്നു; ശുദ്ധീകരിക്കുന്നു. പുതിയ ബന്ധങ്ങളിലേക്കും കാഴ്ചപ്പാടുകളിലേക്കും നയിക്കുന്നു. ഇടുങ്ങിയ ജീവിതചിന്താഗതികളില്‍നിന്ന് വിശാലമായ കാഴ്ചപ്പാടിലേക്ക് വളര്‍ത്തുന്നു. യാത്ര ചെയ്യാത്തവര്‍ കെട്ടികിടക്കുന്ന വെള്ളത്തിലെ മാലിന്യംപോലെയാണ്, യാത്ര ചെയ്യുന്നവരോ ഒഴുകുന്ന വെള്ളത്തില്‍ ജീവിക്കുന്നവരും. അത് എല്ലാ മാലിന്യങ്ങളെയും കഴുകിക്കളഞ്ഞ് വൃത്തിയായി ഒഴുകിക്കൊണ്ടേയിരിക്കും.

യാത്രകളെല്ലാം ലക്ഷ്യത്തില്‍ എത്തിച്ചേരണമെന്നില്ല. യാത്ര അതില്‍ത്തന്നെ പൂര്‍ണ്ണമാകുന്നു. ഹൃദയത്തെ വിശാലമാക്കുന്നു. ജീവിതത്തെ മധുരിക്കുന്ന ഓര്‍മ്മയാക്കുന്നു.

തന്‍റെ അസ്സീസിയാത്രയെ കുറിച്ചുള്ള മനോഹരമായ യാത്രാവിവരണത്തിലൂടെ സക്കറിയ സാര്‍ ഈ ലക്കം അസ്സീസിയെ സമ്പന്നമാക്കുന്നു. നമ്മുടെ ജീവിതാവബോധത്തിന്‍റെ പരിമിതവൃത്തങ്ങളുടെ പരിധി വികസിപ്പിക്കാനുള്ള രസകരമായ ഉപാധിയാണ് യാത്രയെന്നു ഡോ. കെ വി തോമസും,  ജീവിതസങ്കല്പങ്ങളുടെ സങ്കുചിതമായ കെട്ടുപാടുകളില്‍നിന്ന് വിശാലമായ അവബോധത്തിലേക്ക് യാത്രകള്‍ നമ്മെ വളര്‍ത്തുമെന്ന് ശ്രീ ഷൗക്കത്തും, യാത്രകള്‍ മനുഷ്യന്‍റെ ആത്മാംശത്തെ കുറെക്കൂടി തെളിച്ചമുള്ളതാക്കി മാറ്റുമെന്നു ഷാജി സി എം ഐയും യാത്രകളില്‍ നിന്നുള്‍ക്കൊണ്ട വെളിച്ചത്തില്‍ അസ്സീസിയുടെ താളുകളില്‍ കുറിച്ചിരിക്കുന്നു.

You can share this post!

മുഖക്കുറിപ്പ്

റോണി കിഴക്കേടത്ത്
അടുത്ത രചന

ക്രിസ്തു സ്വന്തമാകുന്നവന് ഒന്നുമാവിശ്യമില്ല

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Related Posts