വെള്ളിയാഴ്ച രാത്രിയില്‍ എന്‍റെ മകന്‍റെ അമ്മയേ, എന്‍റെ ജീവിതത്തിലെ സ്നേഹത്തിന്‍റെ അസാധാരണമായ 'സത്തയെ' നീ കട്ടുകൊണ്ടുപോയി. നീ ആരാണെന്ന് എനിക്കറിയില്ല. അറിയുകയും വേണ്ട. നിയെന്‍റെ വെറുപ്പ് അര്‍ഹിക്കുന്നില്ല. നീ വെറും മരിച്ച ആത്മാവ് മാത്രമാണ്".
"നിങ്ങള്‍ അന്ധമായി ഏത് ദൈവത്തിനുവേണ്ടിയാണോ അവന്‍റെ സ്വരൂപത്തില്‍ സൃഷ്ടിച്ച മനുഷ്യരെ കൊല്ലുന്നത് ആ ദൈവത്തിന്‍റെ ഹൃദയത്തില്‍ മുറിവുണ്ടാക്കുവാന്‍ കഴിയട്ടെ; എന്‍റെ ഭാര്യയുടെ ശരീരത്തില്‍ ഏറ്റ ഓരോ വെടിയുണ്ടയ്ക്കും".
"ഞാനും എന്‍റെ മകനും, ഞങ്ങള്‍ രണ്ടുപേര്‍ മാത്രമേ ഉള്ളുവെങ്കിലും, ഈ ലോകത്തിലേ എല്ലാ സൈന്യങ്ങളേക്കാളും ശക്തിയുള്ളവരാണ് ഞങ്ങള്‍. എല്ലാദിവസവും ഈ കൊച്ചുകുഞ്ഞിന്‍റെ ജീവിതത്തിലെ സന്തോഷവും സ്വാതന്ത്ര്യവും നിങ്ങളെ അപമാനിതനാക്കട്ടെ. നീ വെറുപ്പ് എന്ന ദാനം അര്‍ഹിക്കുന്നില്ല. കോപംകൊണ്ടു നിന്നെ വെറുത്തവരേക്കുറിച്ചുള്ള അജ്ഞതയായിരിക്കാം ഒരുപക്ഷെ ഇന്നും നീ ഇതേ അവസ്ഥയില്‍തന്നെയാകാന്‍ കാരണം".
"ഒരു പകലിനും രാത്രിക്കും ശേഷം, ഇന്ന് അവസാനമായി ഞാനവളെ കണ്ടു. വെള്ളിയാഴ്ച വൈകുന്നേരം വീട്ടില്‍നിന്നും പോയതുപോലെ സുന്ദരിയായിരുന്നവള്‍. 12 വര്‍ഷങ്ങള്‍ക്കുമുമ്പ് ഭ്രാന്തമായ പ്രണയത്തില്‍ അകപ്പെട്ടപ്പോഴത്തേപോലെ സുന്ദരിയായിരുന്നു".
"ശരിയാണ് ദുഃഖത്താല്‍ ഞാന്‍ തകര്‍ന്നുപോയെങ്കിലും ഈ ദുഃഖം ഹ്രസ്വമാണ്. ഈ ചെറിയ വിജയം ഞാന്‍ നിനക്ക് തരുന്നു. അവളുടെ ഓര്‍മ്മകള്‍ ഓരോ ദിവസവും ഞങ്ങളോട് കൂടെയുണ്ട് എന്നെനിക്കറിയാം. സ്വതന്ത്ര ആത്മാക്കളുടെ 'പറുദീസായില്‍' വീണ്ടും പരസ്പരം കണ്ടുമുട്ടാന്‍ കഴിയുമെന്നെനിക്കറിയാം. പക്ഷേ നിനക്കവിടെ പ്രവേശനമില്ല".
"ഒരുതരത്തിലും ഇനി നിനക്കുവേണ്ടി സമയം പാഴാക്കാന്‍ എനിക്കിനിയില്ല. കൊച്ചു 'മെല്‍വില്‍' ഉച്ചയുറക്കം കഴിഞ്ഞുണരാന്‍ സമയമായി. 17 മാസം മാത്രം പ്രായമായ അവന് കുറുക്ക് കഴിക്കണം, അതിനുശേഷം പതിവുപോലെ ഞങ്ങള്‍ക്ക് കളിക്കണം. എല്ലാദിവസവും അവന്‍റെ ജീവിതത്തിലെ സന്തോഷവും, സ്വാതന്ത്ര്യവും നിങ്ങളെ അപമാനിതനാക്കട്ടെ."
പാരീസ് അക്രമത്തില്‍ ഭാര്യനഷ്ടപ്പെട്ടുപോയ ലെയ്റിസ് മുഖപ്പുസ്തകത്തില്‍ കുറിച്ചിട്ട വരികള്‍