news-details
ഇച്ഛാ ശക്തിയുടെ നേർക്കാഴ്ചകൾ

1932ല്‍ മോണ്ട്ഗോമറിയിലെ ക്ഷുരകനായിരുന്ന റെയ്മണ്ട് പാര്‍ക്സിനെ വിവാഹം കഴിച്ചതോടെ അവള്‍ റോസ പാര്‍ക്സ് ആയി. റെയ്മണ്ട് NAACP യുടെ പ്രവര്‍ത്തകനായിരുന്നു. അദ്ദേഹത്തിന്‍റെ നിര്‍ബ്ബന്ധത്താല്‍ തൊട്ടടുത്ത വര്‍ഷം തന്നെ അവള്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അക്കാലത്ത് ഏഴുശതമാനത്തില്‍ താഴെ കറുത്തവര്‍ഗ്ഗക്കാര്‍ മാത്രമായിരുന്നു ഹൈസ്കൂള്‍ പാസാകുന്നത. തുടര്‍ന്ന് വീട്ടു ജോലിക്കാരി മുതല്‍ ആശുപത്രി ജീവനക്കാരി വരെ വിവിധ ജോലികള്‍ സ്വീകരിച്ചു. 1943 ഓടെ റോസ പൗരാവകാശ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായി. ചഅഅഇജ യുടെ മോണ്ട്ഗോമറി ശാഖയില്‍ ചേരുകയും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

1955ലെ അറസ്റ്റിനുശേഷം റോസ പാര്‍ക്സ് പൗരാവകാശ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലെത്തി. എന്നാല്‍ ഏറെ കല്ലും മുള്ളും നിറഞ്ഞതായിരുന്നു തുടര്‍ന്നവളുടെ വഴി. ആദ്യം സ്വന്തം ജോലി നഷ്ടമായി, വൈകാതെ ഭര്‍ത്താവിന്‍റെ ജോലിയും. അക്കാലത്ത് നാടെങ്ങും നടന്ന് പൗരാവകാശത്തെപ്പറ്റി റോസ സംസാരിക്കുവാന്‍ തുടങ്ങി. 1957 ഓടെ ജോലി തേടി ആ ദമ്പതികള്‍ക്ക് മോണ്ട്ഗോമറിയില്‍ നിന്ന് വിര്‍ജിനിയയിലേക്ക് മാറേണ്ടിവന്നു. പിന്നീട് സഹോദരന്‍റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ഡിട്രോയിറ്റിലേക്കും.

1960കളുടെ പകുതിയോടെ പൗരാവകാശപ്രവര്‍ത്ത കയെന്ന നിലയില്‍ ദേശീയതലത്തില്‍ തന്നെ റോസ പാര്‍ക്സ് ശ്രദ്ധ നേടി. അമേരിക്കയിലെ രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായുള്ള പ്രക്ഷോഭങ്ങള്‍ക്ക് 70കളില്‍ അവര്‍ രൂപം നല്‍കി. ഇങ്ങനെ പൗരാവകാശപ്രവര്‍ത്തനങ്ങളുടെ മുന്‍നിരപ്പോരാളി യായിരിക്കുമ്പോഴും സാമ്പത്തികമായി ഏറെ പരാധീനതകള്‍ അവര്‍ അനുഭവിക്കുന്നുണ്ടാ യിരുന്നു. തനിക്കും ഭര്‍ത്താവിനും ഇടയ്ക്കിടെയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ആ കുടുംബ ത്തിന്‍റെ താളം തെറ്റിച്ചു. പ്രഭാഷണങ്ങളിലൂടെ ലഭിച്ച പണമത്രയും പൗരാവകാശപ്രവര്‍ത്തനങ്ങളില്‍ത്തന്നെ അവര്‍ ചെലവാക്കിയിരുന്നു. തന്‍റെ ചെറിയ ജോലിയില്‍ നിന്നുള്ള വരുമാനവും ഭര്‍ത്താവിന്‍റെ പെന്‍ഷനും കൊണ്ട് മെഡിക്കല്‍ ബില്ലുകള്‍ പോലും കൊടുത്തു തീര്‍ക്കാനാകുമായിരുന്നില്ല. സഭയും ചില വ്യക്തികളും റോസയ്ക്ക് താങ്ങായി.

1977ല്‍ ഭര്‍ത്താവും ഏക സഹോദരനും കാന്‍സര്‍ ബാധിച്ച് മരണമടഞ്ഞതോടെ റോസ ആകെ തളര്‍ന്നുപോയി. വൃദ്ധയും രോഗിണിയുമായ അമ്മയുമൊത്ത് വയോജനങ്ങള്‍ക്കായുള്ള ഒരു ഫ്ളാറ്റിലേക്ക് അവര്‍ താമസം മാറ്റി. അമ്മയുടെ അന്ത്യനാളുകളില്‍ അവരെ ശുശ്രൂഷിച്ചു. അമ്മയുടെ മരണത്തെത്തുടര്‍ന്ന് വീണ്ടും മുഴുവന്‍സമയ പൊതുപ്രവര്‍ത്തനത്തില്‍ അവര്‍ മുഴുകി. നിരവധി പൗരാവകാശ വിദ്യാഭ്യാസ സംഘടനകളുടെ രൂപീകരണത്തിലും പ്രവര്‍ത്തനങ്ങളിലും റോസ ഇക്കാലത്ത് പങ്കാളിയായി. 1980ല്‍ റോസ എല്‍ പാര്‍ക്സ് സ്കോളര്‍ഷിപ് ഫൗണ്ടേഷന്‍, څ87ല്‍ റോസ ആന്‍ഡ് റെയ്മണ്ട് പാര്‍ക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെല്‍ഫ് ഡെവലപ്മെന്‍റ് തുടങ്ങിയ വിദ്യാഭ്യാസ സഹായ സംഘടനകളുടെ രൂപീകരണത്തിന് അവര്‍ നേതൃത്വം വഹിച്ചു. പ്രായം 70കളിലേക്ക് കടന്നുവെങ്കിലും വര്‍ദ്ധിതവീര്യത്തോടെ തന്നെ അമേരിക്കയിലെ പൗരാവകാശ പ്രവര്‍ത്തനങ്ങളുടെ മുന്നണിയില്‍ അവര്‍ ഉണ്ടായിരുന്നു.

1992 ല്‍ Rosa Parks: My Story  എന്നപേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചു, 95 ല്‍ Quiet Strength എന്ന ഓര്‍മ്മക്കുറിപ്പും.

ദാരിദ്ര്യം അവരെ വിട്ടൊഴിഞ്ഞില്ല. 2002 ല്‍ വാടക കുടിശികയാതിനാല്‍ ഫ്ളാറ്റ് ഒഴിഞ്ഞു നല്‍ക ണമെന്നു കാട്ടി റോസയ്ക്ക് നോട്ടീസ് ലഭിച്ചു. സ്മൃതിനാശമുള്‍പ്പെടെ വാര്‍ദ്ധക്യസഹജമായ രോഗങ്ങളും ക്ഷീണവും സാമ്പത്തികപരാധീനതയും അവരെ വല്ലാതെ വിഷമത്തിലാക്കി. 2005 ഒക്ടോബര്‍ 24ന് 92-ാം വയസ്സില്‍ റോസ പാര്‍ക്സ് അന്തരിച്ചു.

മോണ്ട്ഗോമറിയിലെ ആ ബസിനുള്ളില്‍നിന്ന് വര്‍ണ്ണവിവേചനത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരേ റോസ ഉയര്‍ത്തിയ പ്രതിഷേധസ്വരം അമേരിക്കന്‍ ഐക്യനാടുകളിലെ കറുത്തവര്‍ഗ്ഗക്കാരന്‍റെ വിമോചനസമരത്തിന്‍റെ ശംഖൊലി തന്നെയായിരുന്നു. പൗരാവകാശ സമരങ്ങളുടെ ചരിത്രത്തിലെ ജ്വലിക്കുന്ന ഏടാണ് റോസ പാര്‍ക്സ്. 

You can share this post!

ആനന്ദത്തിലേക്ക് പതിനാല് പടവുകള്‍ അടിസ്ഥാനമനോനിലകള്‍

ടോം മാത്യു
അടുത്ത രചന

ദയയുടെ നദി!

വിപിന്‍ വില്‍ഫ്രഡ്
Related Posts