news-details
ഫ്രാൻസിസ്കൻ വിചാര ധാര

തനിമാ വാദത്തിന്‍റെയും ഏകശിലാരൂപമുള്ള മാര്‍ഗങ്ങളുടെയും ഒക്കെ ഞെരുക്കം അനുഭ വിക്കുകയാണ് ആധുനിക രാജ്യങ്ങളില്‍ പലതും ഇന്ന്.  മറുപുറത്തു ഒരു ശത്രുപക്ഷത്തെ, ന്യൂനപ ക്ഷത്തെ സൃഷ്ടിക്കുക എന്നതാണ് ഏകശിലാവാര്‍ പ്പുമാതൃകയുടെ വൈരുധ്യം. 'നാനാത്വത്തിലെ  ഏക ത്വം' എന്ന ഇന്ത്യയുടെ മഹത്തായ ആശയത്തെ, നാം തന്നെയും ജാതി മത വര്‍ണങ്ങളില്‍ കുരുക്കി യിട്ടു കഴിഞ്ഞു.  2019 -ാം ആണ്ടില്‍ U A E ഗവ ണ്മെന്‍റ് മറ്റെങ്ങും ഇല്ലാത്ത വിധം ആ വര്‍ഷം,"Year  of  Tolerance' ആയി പ്രഖ്യാപിക്കുകയും ഫ്രാന്‍ സിസ് പാപ്പയെ മുഖ്യാതിഥിയായി സ്വീകരിക്കുകയും ചെയ്തു. എന്നു മാത്രമല്ല, 'സഹിഷ്ണുത യ്ക്കായി' ഒരു മന്ത്രാലയം തന്നെ സ്ഥാപിക്കുകയുമുണ്ടായി.  Al - Azhar മോസ്കിന്‍റെയും, മുസ്ലിം സാഹോദര്യത്തിന്‍റെയും പ്രതിനിധിയായുള്ള  Ahmed  El-Tayeb ഉം ഫ്രാന്‍സിസ് പാപ്പയും കൂടി ഒപ്പിട്ട "Human  Fraternity' എന്ന രേഖയുടെ വാര്‍ഷികത്തിന്‍റെ നാലാം വര്‍ഷത്തില്‍ തന്നെ അബുദാബിയില്‍ ഒരു "Abrahamic House' ഗവണ്മെന്‍റ് തന്നെ സ്ഥാപിക്കുകയുണ്ടായി. ജൂത സിനഗോഗും ക്രൈസ്തവ ദേവാലയവും ഇസ്ലാമിക മോസ്കും അരികിലരികിലായി നില്‍ക്കുന്ന ഈ നല്ല സാക്ഷ്യം, വ്യത്യസ്തതകളുടെ ആഘോഷമ ല്ലാതെന്താണ്. അംബരചുംബികളായ വര്‍ണ കെട്ടിടങ്ങള്‍കൊണ്ട് സുന്ദരിയായി നില്‍ക്കുന്ന അബുദാബിയുടെ അഴക് കൂട്ടുന്നതാണ്  സഹി ഷ്ണുതയുടെ ഈ പൊതുഭവനം. ഒരു പോപ്പിന്‍റെ പ്രഥമU A E സന്ദര്‍ശനം, അസ്സീസിയിലെ ഫ്രാന്‍ സിസും ഈജിപ്തിലെ സുല്‍ത്താന്‍ മാലിക് അല്‍-കമീലും അഞ്ചാം കുരിശുയുദ്ധത്തിനിടയില്‍ നടത്തിയ സമാധാന സന്ദര്‍ശനത്തിന്‍റെ 800 -ാം വാര്‍ഷികത്തിലായിരുന്നു എന്നതാണ് ശ്രദ്ധേയം.

ഫ്രാന്‍സിസും സുല്‍ത്താനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വെളിച്ചത്തില്‍, തന്‍റെയും സഹോദര ങ്ങളുടെയും മുസ്ലിംകള്‍ക്കിടയിലുള്ള ക്രൈസ്തവ ജീവിത സാക്ഷ്യത്തിന്‍റെ രീതികളാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ദൈവത്തിനു പ്രീതികരമായ സമയം എന്നു തോന്നുന്ന അവസരത്തില്‍ ദൈവ വചനം പ്രഘോഷിക്കണം എന്നാണ് ഫ്രാന്‍സി സിന്‍റെ രണ്ടാമത്തെ നിര്‍ദേശം. പ്രായോഗികമായി ആദ്യമേ പുലര്‍ത്തിയ ക്രൈസ്തവ ജീവിതസാക്ഷ്യ ത്തിന്‍റെ വാചികരൂപം ആണ് ഈ ദൈവവചന പ്രഘോഷണം, അതും, ദൈവത്തിന്‍റെ പ്രീതി മുന്‍നിര്‍ത്തി മാത്രവും. ദൈവവചന പ്രഘോഷണത്തിന്‍റെ ഒരുക്കവും, അതിനായി ദൈവപ്രീതിക്കായുള്ള കാത്തിരിപ്പും എത്രമാത്രം താപസോന്മുഖ മാണ് എന്ന് കാണേണ്ടതാണ്. ഏതു കവലയിലും ലാഘവത്തോടെയും, മറ്റു മതത്തെയും ദൈവസങ്ക ല്പങ്ങളെയും അധിക്ഷേപിച്ചും നടത്തുന്ന വാചക കസര്‍ത്തുകള്‍ വെറും ദൂഷണമാണ്, പ്രഘോഷ ണമല്ല. Hoeberichts ന്‍റെ അഭിപ്രായത്തില്‍ ഫ്രാന്‍സിസ് നിര്‍ദേശിച്ച പ്രഘോഷണത്തിന് അടിസ്ഥാനമായ 'ദൈവ പ്രീതിക്കായുള്ള അടയാള ങ്ങള്‍' എന്തൊക്കെയായിരുന്നു എന്ന് ഫ്രാന്‍സിസും സഹോദരന്മാരും കൂടുതലായി വിപുലപ്പെടുത്തി യില്ല എന്നു വേണം കരുതാന്‍. 'ഒരു ദൈവിക രഹസ്യത്തിന്‍റെ വെളിച്ചത്തില്‍, ഇസ്ലാമും ദൈവിക പ്രീതിയുടെ ഭാഗമാണെന്നും, ഇതും ലോകത്തില്‍ ദൈവത്തിന്‍റെ സ്തുതിക്കും, മഹത്വത്തിനും, സാന്നിധ്യത്തിനും കാരണമായെന്നും എങ്ങനെയോ ഫ്രാന്‍സിസിനു ഉള്‍ക്കൊള്ളാനായെന്നാണ് 'Kathleen  warren എന്ന ഫ്രാന്‍സിസ്കന്‍ പണ്ഡി തയുടെ അഭിപ്രായം. ഈ അഭിപ്രായങ്ങള്‍ വന്നു നില്‍ക്കുന്നത് 'രക്ഷ' എന്ന അടിസ്ഥാന പ്രമാണത്തിലാണ്. തീര്‍ച്ചയായും ക്രൈസ്തവ ദര്‍ശനം രക്ഷയെ അടിസ്ഥാനപ്പെടുത്തുന്നത്, അത് ക്രിസ്തുവിലൂടെ എന്നാണ്. എന്നാല്‍ അത് മറ്റു മതസ്ഥരെ പുറത്തു നിര്‍ത്തുകയല്ല, എങ്ങനെ ക്രിസ്തുവിനോട് കൂടെ മനുഷ്യവംശം, അതിന്‍റെ ചരിത്രം, ലക്ഷ്യം എന്നിവ  ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കലാണ്. അത് സര്‍വ്വപ്രപഞ്ചത്തേയും ക്രിസ്തുവിലൂടെ രക്ഷയിലേക്ക് ക്ഷണിക്കുകയാണ്. Hoeberichts ന്‍റെ അഭിപ്രായത്തില്‍ അക്കാലത്തെ സഭയുടെ  പ്രബലമായിരുന്ന,"Extra  ecclesiam  nulla  salus,' എന്ന അഭിപ്രായം ആയിരുന്നില്ല ഫ്രാന്‍സീസിന് ഉണ്ടായിരുന്നത്.

'സഭയ്ക്ക് പുറത്തു രക്ഷയില്ല' എന്ന വാക്യം യഥാര്‍ത്ഥത്തില്‍ സഭയുടെ ആന്തരികമായ ചേരി തിരിവുകളുടെ കാരണമായ ചില പാഷണ്ഡതയ്ക്കെ തിരെയുള്ള കര്‍ത്തേജിലെ സിപ്രിയന്‍റെ (+258) അഭിപ്രായമായിരുന്നു.  മറ്റു മതസ്ഥരെയും, അവരുടെ രക്ഷയുടെ ദര്‍ശനങ്ങളെയും പറ്റിയുള്ള മതതാരതമ്യ പഠനങ്ങളും, ചര്‍ച്ചകളും, 'മതത്തിന്‍റെ ദൈവ ശാസ്ത്രം' എന്ന പേരില്‍ തത്വ ശാസ്ത്രത്തിലും, ദൈവശാ സ്ത്രത്തിലും ഉള്ള നവീന പഠന വിഷയമാണ്. അതിന്‍റെ വിശ ദാംശങ്ങളിലേക്കു  കടക്കുക ഈ ചരിത്ര പഠനത്തിന്‍റെ നേരിട്ടുള്ള ഭാഗമല്ല. ദൈവത്തിന്‍റെ പ്രീതി അന്വേഷിച്ച  ഫ്രാന്‍സിസ്, തീര്‍ച്ചയായും സാരസെന്‍സിനെയും ദൈവത്തിന്‍റെ രക്ഷയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന രീതിയി ലേക്ക്  നയിക്കപ്പെട്ടു  എന്നാണ് മനസ്സിലാക്കേണ്ടത്.  സാരസെന്‍സിന്‍റെ രക്ഷയെ സംബന്ധിച്ച ചോദ്യങ്ങള്‍ ഫ്രാന്‍സിസ് ദൈവത്തിനു വിട്ടു എന്നാണ്  Hoeberichts- ന്‍റെ അഭിപ്രായം. എന്നാല്‍ ഫ്രാന്‍സിസിന്‍റെ രണ്ടാമത്തെ രീതിയായ ദൈവവചന പ്രഘോഷണത്തിന്‍റെ പരിണ തഫലം ജ്ഞാനസ്നാനമാണ്. 'ദൈവം ആഗ്രഹിക്കുന്നു എന്ന് ഇവര്‍ക്ക് തോന്നുന്ന പക്ഷം ദൈവവചനം പ്രഘോഷിക്കുക. അത് വഴിയായി അവര്‍ സര്‍വശക്തനായ, എല്ലാറ്റിന്‍റെയും സ്രഷ്ടാവുമായ ദൈവത്തില്‍ -പിതാവും പുത്രനും പരിശുദ്ധാത്മാവുമായ-  രക്ഷകനും ഉദ്ധാരകനുമായ പുത്രനില്‍ വിശ്വസിച്ചു ജ്ഞാനസ്നാനപ്പെട്ടു ക്രിസ്ത്യാനിയാകട്ടെ,' എന്നതാണ് രണ്ടാമത്തെ രീതി. ഇത് തീര്‍ച്ചയായും സാരസെന്‍സിന്‍റെ രക്ഷയെ സംബന്ധിക്കുന്ന ഒരു ചോദ്യം തന്നെ യാണ്. Hoeberichtsന്‍റേൈയും, Kathleen  Warrenന്‍റെയും അഭിപ്രായത്തില്‍, ഫ്രാന്‍സീസിന്  'ഇസ്ലാം ദൈവപ്രീതിയുടെ ഭാഗമാണെന്നും', എന്നാല്‍ ഫ്രാന്‍സിസിന്‍റെ തന്നെ വാക്യത്തില്‍ 'ദൈവവചന പ്രഘോഷണം വഴിയായി അവര്‍ ജ്ഞാനസ്നാ നപ്പെട്ടു ക്രിസ്ത്യാനികളാകട്ടെ,' എന്നുള്ളതുമായി പൊരുത്തക്കേട് ഉണ്ടോ എന്നതാണ് നമ്മുടെ അന്വേഷണം. Hoeberichts തന്നെയും ഫ്രാന്‍സിസിന്‍റെ ഈ പ്രസ്താവനയില്‍ വൈരുധ്യം തോന്നുന്നതായി കാണുന്നുണ്ട്. എങ്കിലും അദ്ദേഹം തന്നെ ഈ പ്രതിസന്ധിയില്‍ വെളിച്ചം വീശുന്നുണ്ട്. Hoeberichts-sന്‍റേൈ തന്നെ വാക്കുകളില്‍: 'ഫ്രാന്‍സീസിന്, താന്‍ അനുഭവത്തിലൂടെ നേടിയെടുത്ത നിഷേധാത്മകമല്ലാത്ത ഒരു സഹജാവബോധത്തെ ഒരു ദൈവശാസ്ത്രദര്‍ശനമായി രൂപം നല്കാന്‍ പറ്റിയ, ഒരു  ദൈവശാസ്ത്രജ്ഞന് ചേരുന്ന തരമുള്ള വര്‍ഗീകരണം (categorise) നടത്താനുള്ള പാണ്ഡിത്യം ഇല്ലായിരുന്നു എന്നു വേണം കരുതാന്‍. അതുകൊണ്ടു ഇടയ്ക്കിടെ അദ്ദേഹം സാമ്പ്രദായികമായ ദൈവശാസ്ത്ര ഭാഷയിലേക്കു പിന്‍വലിയുന്നതായി കാണാം. ഇത് തീര്‍ച്ചയായും ഏതോ ഒരു വൈരുധ്യത്തിലേക്കു നയിക്കുന്നുണ്ട്, പ്രത്യേകിച്ചും, തൊട്ടടുത്ത വരികളില്‍ ജ്ഞാന സ്നാനത്തിന്‍റെ ആവശ്യകതയെക്കുറിച്ചു പറയുന്ന അവസരത്തില്‍. നേരത്തെ അദ്ദേഹം സ്നാന ത്തോട്,  ഉപാധികളോടെയുള്ള ഒരു സവിശേഷത ബന്ധിപ്പിച്ചിരുന്നു; യഥാര്‍ത്ഥ പ്രസംഗവും അതിന്‍റെ ഫലമായുണ്ടാകുന്ന സ്നാനവും ദൈവപ്രീതിയുടെ അടയാളത്തെ ആശ്രയിച്ചിരിക്കുന്നു എന്ന രീതിയില്‍. ഒരു വ്യക്തി അവിശ്വാസി ആയിരുന്നു എന്നത് ഫ്രാന്‍സിസിന് ക്രിസ്തീയവിശ്വാസം പ്രസംഗിക്കാന്‍ മതിയായ കാരണമായിരുന്നില്ല.' ഫ്രാന്‍സിസിന്‍റെ പ്രസംഗങ്ങളുടെ രീതിയും ഉള്ളടക്കവും സ്നേഹവും സമാധാനവും ആയിരുന്നു എന്ന് ആദ്യ ലക്കങ്ങളില്‍ കണ്ടത് ഈ പ്രസ്താവനയുമായി ചേര്‍ത്ത് വായിക്കാവുന്നതാണ്.


(തുടരും ...)

You can share this post!

ദൈവഹിതമായാല്‍

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
അടുത്ത രചന

ഫ്രാന്‍സിസ്; മതാന്തരസംവാദത്തിന്‍റെ ഉത്തമമാതൃക

ഫെര്‍ഡിനാന്‍ഡ് മാര്‍ട്ടിന്‍ കപ്പൂച്ചിന്‍
Related Posts