news-details
സഞ്ചാരിയുടെ നാൾ വഴി

It was a moment made of glass, this happiness; it was the easiest thing in the world to break. Every minute was a world, every hour a universe

Alice Hoffman

യഹൂദരുടെ വിവാഹാചാരങ്ങളോര്‍ക്കുന്നു. ഒരു തുണിസഞ്ചിയില്‍ പൊതിഞ്ഞ ചില്ലുഗ്ലാസ്സ് ചവിട്ടി ഉടച്ചു കളയുകയാണ്. അങ്ങനെയാണ് ആ കര്‍മ്മം ഏതാണ്ട് ഒരു പരിസമാപ്തിയിലേക്കെത്തുന്നത്. നാലാം നൂറ്റാണ്ട് തൊട്ടെങ്കിലും ആരംഭിച്ച ഈ ആചാരത്തിന് അനേകം അര്‍ത്ഥധ്വനികള്‍ കല്പിച്ചു കൊടുക്കാറുണ്ട്.

രണ്ട് സഹസ്രാബ്ദങ്ങളെങ്കിലും പഴക്കമുള്ള ഒരു ദുഃഖസ്മൃതിയെ ഏത് ആനന്ദത്തിലും സജീവമാക്കാ നാണ് അവരുടെ ശ്രമം. രണ്ടുതവണയാണ് ദേവാലയം പരിപൂര്‍ണ്ണമായി നശിപ്പിക്കപ്പെട്ടത്. ഒരിക്കല്‍ നെബുഖദ്‌നെസറും പിന്നീട് റോമന്‍ ഭരണകൂടവും അതിന് ഉത്തരവാദികളായി. ഭൂതകാലം ശിരസ്സു മുട്ടിച്ച് കരയാനുള്ള ഒരു മതില്‍ മാത്രമായി. വൈകാ രികമായ ചില മുന്നറിയിപ്പുകളും ഇതിലടക്കം ചെയ്തിട്ടുണ്ട്. തങ്ങളുടെ കളക്റ്റീവ് ബോധത്തില്‍ ഒരു കനല്‍ കെടാതെ സൂക്ഷിക്കുക എന്നത് കൂടാതെയാണത്. ദേവാലയം തകര്‍ന്ന ദിനങ്ങളിലു ള്‍പ്പെടെയുള്ള മൂന്നാഴ്ച മംഗളദിനങ്ങളായി പരിഗണിക്കപ്പെടുന്നില്ല. കഠിനരോഷത്തില്‍ മോശ ഉടച്ചുകളഞ്ഞ കല്പനകളുടെ ശിലാപാളിയെയാണ് ഉടഞ്ഞ ചില്ലുപാത്രം ധ്വനിപ്പിക്കുന്നതെന്ന് മറ്റൊരു മതവുമുണ്ട്. ദുര്‍ഭൂതങ്ങളെ ആശയക്കുഴപ്പത്തിലാ ക്കുക എന്നൊരു വിചാരവും കേട്ടു. ആനന്ദത്തിന്റെ ഒരു മുഹൂര്‍ത്തത്തെ ഉടഞ്ഞ പാനപാത്രം കൊണ്ട് മാസ്‌ക് ചെയ്യുക!

എന്തും ഉടഞ്ഞുപോയേക്കും എന്ന് തങ്ങളോടു തന്നെ മന്ത്രിക്കാനായി ഈ നേരം അവരുപയോഗി ക്കുന്നുണ്ടാവും. നെറ്റിത്തടത്തില്‍ Handle with care എന്ന് എഴുതി ചുറ്റിസഞ്ചരിക്കുവാന്‍ ആഗ്രഹിച്ച ഒരു എഴുത്തുകാരിയുണ്ട്. ഋഹശ്വമയലവേ ണൗൃ്വേലഹ ആണത്. ഏറ്റവും ചെറിയ അശ്രദ്ധയില്‍പ്പോലും ഉടഞ്ഞു പോകുന്ന ചില്ലുപാത്രമാണ് സ്‌നേഹമെന്ന് ഇനിയും ആര്‍ക്കാണ് പിടുത്തം കിട്ടാത്തത്. പാനോപചാര ത്തിന് ഉപയോഗിച്ച അതേ ചില്ലുപാത്രമാണ് ഇങ്ങനെ ഉടച്ചുകളഞ്ഞതെന്നോര്‍മ്മിക്കുമ്പോഴാണ് അതിന്റെ ഗുരുത്വം വര്‍ദ്ധിക്കുന്നത്. മെഴുകുതിരി നാളങ്ങള്‍ പോലെയാണ്, മനുഷ്യജീവി തങ്ങള്‍ എത്ര ദുര്‍ബലമാണത്. ഏറ്റവും ചെറിയ നിശ്വാസങ്ങളില്‍പ്പോലും അത് കെട്ടുപോയെന്നി രിക്കും. എന്നിട്ടും അതൊരു നിരാശയുടെ ശരീരഭാഷയായി എണ്ണേണ്ട എന്നുകൂടി ആചാര്യന്മാര്‍ക്ക് അനു ബന്ധം പറയാനുണ്ട്. പൊതിഞ്ഞെടുത്ത ഓര്‍മ്മയുടെ തിരുശേഷിപ്പായി അവര്‍ കാത്തു വയ്‌ക്കേണ്ട ആ കുപ്പിച്ചില്ലില്‍ വീണ്ടെടുപ്പിന്റെ ചില രഹസ്യമുദ്രകള്‍ അടക്കം ചെയ്തിട്ടുണ്ട്. റീമോള്‍ഡ്-റീഗ്ലോ എന്നൊരു സാധ്യത.

ഓരോന്നടഞ്ഞുപോകുമ്പോഴും ശ്വാസം മുട്ടി അടിയറവു പറഞ്ഞ് കട്ടയും പടവും മടക്കരു തെന്നും ജയമോഹന്റെ ഒരോര്‍മ്മക്കുറിപ്പ് നന്നായി പതിഞ്ഞിട്ടുണ്ട്. എതിരെ വരുന്ന തീവണ്ടിയെ അഭിമുഖീകരിക്കാന്‍ തീരുമാനിച്ച സന്നിബാധിതമായ ഒരു നേരത്ത് പാളത്തിലേ ഓരത്ത് ഒരു ചെറുപുഴു അസാധാരണമായ രീതിയില്‍ തിളങ്ങിക്കി ടപ്പുണ്ടായിരുന്നു. ഒരിലയില്‍ അതിനെയുയര്‍ത്തി അയാള്‍ ആത്മഗതം ചെയ്തു: ഒരു പുഴു പോലും എത്ര തിളങ്ങിയാണ് കടന്നുപോകുന്നത്.

You can share this post!

മണ്ണ്

ബോബി ജോസ് കട്ടികാട്
അടുത്ത രചന

കളഞ്ഞുപോയ നാണയം

ബോബി ജോസ് കട്ടികാട്
Related Posts