news-details
കവർ സ്റ്റോറി

ഒരു തലമുറക്കപ്പുറം, തീര്‍ത്തും അപരിചിതമായ ഒന്നാണ് സോഷ്യല്‍മീഡിയ. എന്നാല്‍, ഇന്നത് നമ്മുടെ ജീവിതത്തിന്‍റെ ഒരവിഭാജ്യഘടകം തന്നെയായി മാറിയിരിക്കുന്നു. പ്രത്യേകിച്ചും കൊറോണ നമ്മെ വീടുകളില്‍ തളച്ചിട്ട ഇക്കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ അതിന്‍റെ പ്രസക്തി വല്ലാതെയങ്ങു വര്‍ദ്ധിച്ചു. ഒട്ടേറെപ്പേരെ കടുത്ത മാനസിക സംഘര്‍ഷങ്ങളില്‍ നിന്നതു  മോചിപ്പിച്ചു. പുതിയ സൗഹൃദങ്ങള്‍, കൂട്ടായ്മകള്‍ ഒക്കെ നമുക്കതു തന്നു. എന്നോ മറവിയുടെ ആഴങ്ങളില്‍ മറഞ്ഞു പോയ ബന്ധങ്ങള്‍ തിരികെപിടിക്കാന്‍ അതു നമ്മെ സഹായിച്ചു. തങ്ങളുടെ ആശയങ്ങള്‍ മറ്റുള്ള വരുമായി -പ്രത്യേകിച്ചും പൊതുവായ താല്പര്യങ്ങളുള്ളവരുമായി - പങ്കുവയ്ക്കാന്‍ അവര്‍ എത്ര അക ലെയാണെങ്കിലും  അതു വഴിതുറന്നുന്നുതന്നു. അകലെയായിപ്പോയ മക്കളുമായി, അവരു ടെകുകുഞ്ഞുങ്ങളുമായി കളിചിരികളില്‍ ഏര്‍പ്പെടുവാനും, ഉള്ളില്‍കുകുടുങ്ങിക്കിടക്കുന്ന ദുഃഖങ്ങള്‍ കൈമാറാനും സാധ്യമായി. ആശയവിനിമയത്തിന് അന്നോളം നമുക്ക് അപരിചിതമായിരുന്ന പുതിയ ഒരുരുമേഖല നമുക്കായ് അതു തുറന്നുന്നുതന്നു. ഒരുപാട് ആശയങ്ങള്‍ മറ്റുള്ളവരുമായി കൈമാറാന്‍ അതിലൂടെ നമുക്കായി. അതെ, സോഷ്യല്‍മീഡിയ നമുക്കുക്കുമുന്നില്‍ തുറന്നുതന്നത്, തീര്‍ത്തും അതിരുകളില്ലാത്ത ഒരാകാശംതന്നെയായിരുന്നു.

പക്ഷെ, ഇവയ്ക്കിടയ്ക്ക് നമുക്കുക്കുകൈമോശം വന്ന പലതുമുണ്ട്. സോഷ്യല്‍മീഡിയ വാണരുളുന്ന ഇക്കാലത്ത്, ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് വ്യക്തിയുടെ സ്വകാര്യതതന്നെയാണ്. ഓരോ ദിവസവും പത്രം തുറക്കുമ്പോള്‍, ടെലിവിഷന്‍ വാര്‍ ത്തകള്‍ക്ക് കാതോര്‍ക്കുമ്പോള്‍ ഒക്കെ നാമറിയുന്നു, വൈയക്തിക സ്വകാര്യത എന്ന ഒന്നില്ലാതായിരിക്കുന്നു. സോഷ്യല്‍മീഡിയയുടെ ആവിര്‍ഭാവത്തോടെതന്നെ നമുക്കത് കൈമോശം വന്നു, എന്നതാണ്ണു നേര്. അതു തിരിച്ചറിയാന്‍ നാമൊരല്പം വൈകി എന്നുന്നുമാത്രം. സോഷ്യല്‍മീഡിയയിലൂടെ വരുന്ന ഒട്ടനവധി സഹായങ്ങളെ മറന്നുകൊണ്ടല്ല, എങ്കിലും അതിലൂടെ ചിലരെങ്കിലും കൈവിട്ടകളികള്‍ കളിക്കുന്നുണ്ട്. അത്തരക്കാരില്‍ പലരും അതിന്‍റെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാറു തന്നെയില്ല. അതിലൂടെ ചെയ്യുന്നതെല്ലാം എന്തോ വന്‍കാര്യങ്ങളാണ് എന്ന ചിന്തയില്‍ നിന്നാവാം ഇങ്ങനെ ചിലതു മുള പൊട്ടുന്നത്.

ചിലര്‍ സോഷ്യല്‍മീഡിയയെ തങ്ങളുടെ ഗൂഢപദ്ധതികള്‍ നടപ്പാക്കാനുള്ള അതിശക്തമായ ഒരുരുമാദ്ധ്യമമായി കാണുന്നുമുണ്ട്. എന്തിനേറെ, രാഷ്ട്രീയപാര്‍ട്ടികള്‍വരെ ഇതിനെ തങ്ങളുടെ ആയുധമായി ഉപയോഗിക്കാന്‍ ശീലിച്ചുകഴിഞ്ഞിരിക്കുന്നു. ഓരോ പാര്‍ട്ടിയും അതിനായി വൈദഗ്ദ്ധ്യ മുള്ളവരുടെ വലിയ പടകളെത്തന്നെ ചെല്ലും ചെല വുംകൊടുത്തു നിര്‍ത്തുന്നുമുണ്ട്. ഓരോ തിരഞ്ഞെടുപ്പും ആത്യന്തികമായി, സോഷ്യല്‍മീഡിയയി ലൂടെയുള്ള യുദ്ധത്തിന്‍റെ ആകെത്തുകയായി മാറിക്കഴിഞ്ഞു. തങ്ങള്‍ കാണിച്ചുകൂട്ടുന്ന വൃത്തി കേടുകളെ മറച്ചുവെക്കാം, തങ്ങള്‍ക്കനുകൂലമായവയെ മാത്രം - മിക്കവാറും അവ കല്ലുവച്ച നുണകളായിരിക്കും - ജനങ്ങളിലേക്കെത്തിക്കാനും ഇന്ന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് നന്നായറിയാം. ബി.ജെ. പിയും കോണ്‍ഗ്രസും എന്തിനേറെ തൊഴിലാളി കളുടെ മാത്രം പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സി. പി. എം. വരെ, തിരഞ്ഞെടുപ്പ് കാലത്ത് കമ്പ്യൂട്ടര്‍ ടെക്കികളുടെ സഹായം തേടുന്നു; അതിനായ് കോടികള്‍ മുടക്കുന്നു.

ഓരോ ദിവസവും പത്രം തുറക്കുമ്പോള്‍ നമ്മെ കാത്തിരിക്കുന്നതിലേറെയും കെട്ട വാര്‍ത്തകള്‍ തന്നെ. അതില്‍കുകുറെയെങ്കിലും സോഷ്യല്‍മീഡിയയുമായി ബന്ധപ്പെട്ടതാണ് എന്നത് ഏറെ ദുഃഖ കരമായ വസ്തുതയാണ്. വര്‍ത്തമാനപത്രവും റേഡിയോയും എന്തിന് ടെലിവിഷന്‍ വരെ, ഇന്നത്തെ പോലുള്ള കൈവിട്ട കളികള്‍ തുടങ്ങാന്‍ ഒട്ടേറെ കാലമെടുത്തു. എന്നാല്‍, സോഷ്യല്‍ മീഡിയയുടെ കാര്യത്തില്‍ അങ്ങനെ ഒരിട വേളയ്ക്കു സമയംകിട്ടിയില്ല. എന്തുകൊണ്ടങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാല്‍, അതിനു കാരണമൊന്നേയുള്ളു: ആര്‍ക്കും, എപ്പോള്‍ വേണമെങ്കിലും കയ്യെത്തിപ്പിടിക്കാവുന്ന ഒരു മാധ്യമമാണത്. കാര്യമായ പരിജ്ഞാനമൊന്നും അതിനുനുവേണ്ട, ആരുടെയും ഔദാര്യവും. അതുകൊണ്ടുതന്നെ അതിന് വല്ലാത്ത ഒരുരുമറുപുറവും ഉണ്ട്. അതിലൂടെ ആര്‍ക്കും, എന്തു മാവാം. ആരെക്കുറിച്ചും, എന്തിനെക്കുറിച്ചും ഉള്ളില്‍ തോന്നുന്നതെന്തും എഴുതാം. അതിന്‍റെ പ്രത്യഘാ തങ്ങളെക്കുറിച്ച് അറിയാത്തതുകൊണ്ടോ, അറിയാമായിരുന്നിട്ടും ഗൗനിക്കാത്തതുകൊണ്ടോ, ദുഷ്ടോദ്ദേശ്യത്തോടെ കാണിച്ചുകൂട്ടിയതിനാലോ, ജീവിതം നഷ്ടപ്പെട്ടവര്‍ക്ക് കയ്യുംകണക്കുമില്ല.

സോഷ്യല്‍മീഡിയ അരങ്ങുവാഴുന്ന ഈ വേളയില്‍ നമ്മുടെ ശ്രദ്ധയില്‍ പെടാതെ പോകുന്ന മറ്റു ചിലതുണ്ട്. റഷ്യയെ ഇനിയുള്ള ഇരുപത്തിയഞ്ച്വര്‍ഷത്തേക്ക് സ്വന്തമാക്കിവച്ചേക്കുന്ന വ്ളാദിമര്‍ പുടിന്‍, യുദ്ധത്തിനെതിരേ സംസാരി ച്ചാല്‍, പതിനഞ്ചു വര്‍ഷത്തേക്ക് തടവുശിക്ഷ നല്‍കുന്നതിനുള്ള നിയമം പാസാക്കിയിരിക്കുന്നു. പാസ്സാക്കുക മാത്രമല്ല, യുദ്ധഭീകരതക്കെതിരേ സംസാരിക്കാന്‍ ധൈര്യം കാണിച്ച അനവധിപേരെ ഇതിനുള്ളില്‍ തുറുങ്കിലടച്ചും കഴിഞ്ഞു. ഇക്കഴിഞ്ഞ ദിവസം, റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ വിമര്‍ശിച്ച റഷ്യയുടെ മുന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍, ഇഗോര്‍ഡെനിസോവ്, ഈ ഭീതി മാദ്ധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. അഫ്ഗാനിസ്ഥാനിലും, ഇറാക്കിലും അമേരിക്ക നടത്തിയ ചാരപ്രവര്‍ത്തനങ്ങള്‍ ലോകത്തെ അറിയിച്ച വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജും തത്തുല്യമായ അവസ്ഥയിലാണ്. രണ്ടുവര്‍ഷമായി ബ്രിട്ടനില്‍ ജയിലില്‍ കഴിയുന്ന അദ്ദേഹത്തെ അമേരിക്കയ്ക്കു കൈമാറാന്‍ ബ്രിട്ടന്‍ അനുമതി നല്കിക്കഴിഞ്ഞു. അമേരിക്കയില്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത് 175 വര്‍ഷംവരെ നീളാവുന്ന തടവുശിക്ഷയാണ്.

ഇന്ത്യയിലും അതുപോലുള്ള നീക്കങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. സോഷ്യല്‍മീഡിയയിലൂടെയുള്ള തെറ്റായ നീക്കങ്ങള്‍ തടയാനാണെന്നുന്നു പറയുമ്പോഴും, അതിന്‍റെ പിന്നിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മറ്റുചിലതാണ്. അതവര്‍ ജനനന്മയുടെ പേരും പറഞ്ഞ് നടപ്പാക്കുകയും ചെയ്യും. വാസ്തവത്തില്‍, സോഷ്യല്‍മീഡിയക്ക് തകരാറൊന്നുമില്ല. അത് മനുഷ്യനുപകരിക്കുന്ന രീതിയിലും അല്ലാതെയും നമുക്ക് ഉപയോഗിക്കാം. തീരുമാനമെടുക്കേണ്ടത് നമ്മളാണ്...

You can share this post!

രണ്ടുവഴിക്കു പോയി ഒരുമിച്ചവര്‍

ജോര്‍ജ്ജ് വലിയപാടത്ത് കപ്പൂച്ചിന്‍
അടുത്ത രചന

ജീവന്‍റെ സംരക്ഷണവും അവയവദാനവും

ബിഷപ്പ് ജേക്കബ് മുരിക്കന്‍
Related Posts