news-details
കഥപറയുന്ന അഭ്രപാളി

കാലം കാത്തുവെക്കുന്ന ഹരിത പ്രതീക്ഷകള്‍

നാം ജീവിക്കുന്ന പ്രകൃതിയില്‍ ഓരോ ദിവസവും, അനുനിമിഷവും മാറ്റങ്ങള്‍ സംഭവിക്കു ന്നുണ്ട്. നൂറ്റാണ്ടുകള്‍ നീളുന്ന മാറ്റങ്ങളുടെ പ്രക്രിയ കള്‍ നാം പോലുമറിയാതെ ഭൂമിയില്‍ നടക്കുന്നുണ്ട്. ഒരുകാലത്ത് വന്‍കരകളായിരുന്നിടങ്ങള്‍ ജലനിബിഡമായും, പുഴകളും സമുദ്രങ്ങളും താഴ്വരകളും മലനിരകളുമായി പച്ചപ്പ് നിറഞ്ഞ ഭൂഭാഗങ്ങളുമായി മാറുന്ന സ്വമേധയാ വ്യതിയാനങ്ങള്‍ കോടിക്കണക്കിന് വര്‍ഷങ്ങളായി ഭൂമിയില്‍ നടന്നുവരുന്നുണ്ട്. അത്തരം മാറ്റങ്ങളുടെ ഏതെങ്കിലും ഒരംശത്തില്‍ മാത്രമാണ് വളരെ ചുരുങ്ങിയ ആയുര്‍ദൈര്‍ ഘ്യമുള്ള മനുഷ്യര്‍ ജീവിക്കുന്നത്. എന്നാലും കരകള്‍ വെള്ളം കയ്യേറുന്നതിന്‍റെ കഥകളും സംഭവങ്ങളും നമ്മള്‍ ധാരാളമായി കേട്ടുവരുന്നുണ്ട്. നാം ജീവിക്കുന്ന പരിസരങ്ങളിലെ കടലും കായലും പുഴകളും അതിരുകള്‍ മാറ്റിവരക്കുന്ന ചിത്രകാരന്‍ മാരായി മാറുന്നത് ചിലയിടങ്ങളിലെങ്കിലും നാം അനുഭവിച്ചിട്ടുമുണ്ടാകും. പ്രകൃതിയുമായി ബന്ധ പ്പെട്ടും, ആവാസവ്യവസ്ഥകളിലെ കയ്യേറ്റവും അവ യുടെ ശോഷണവും എന്നിവയുമായി ബന്ധപ്പെട്ടും എണ്ണമറ്റ ചലച്ചിത്രങ്ങള്‍ ലോകസിനിമാചരിത്ര ത്തിന്‍റെ ഭാഗമായിരുന്നിട്ടുണ്ട്. പ്രകൃതിയും മനു ഷ്യനും തമ്മിലുള്ള സാമ്യതയുടെയും ഉരസലി ന്‍റെയും കഥകള്‍ അവയോരോന്നും പറഞ്ഞുതീര്‍ ത്തിട്ടുമുണ്ട്. ഇനിയുമെത്രയോ പറയാക്കഥകളും അറിയാക്കഥകളും മറഞ്ഞുകിടക്കുന്നുമുണ്ട്.

പരിസ്ഥിതിയുടെ സംരക്ഷണത്തിനായി നിലകൊള്ളുകയും അതിനുവേണ്ടി ജീവന്‍പോലും വിലകൊടുക്കേണ്ടിവന്ന പോരാളികളുടെ ആശയ സംഹിതകള്‍ ഭാവിയുടെയും അടുത്ത തലമുറ കളുടെയും അതിജീവനത്തിന് വേണ്ടിയായിരു ന്നെന്നും, അതിപ്പോഴും അഭംഗുരം തുടര്‍ന്നുവരുന്നു ണ്ടെന്നും പ്രപഞ്ചമുള്ളിടത്തോളം കാലം അതിന് അവസാനമുണ്ടാകുകയില്ലെന്നുമുള്ള തിരിച്ചറിവ് ഇപ്പോള്‍ കുറെയാളുകള്‍ക്കിടയിലേക്കെങ്കിലും എത്തിക്കുന്നതിന് ചരിത്രത്തിന്‍റെ ഭാഗമായി മാറിയ പല ജീവിതങ്ങളും സംഭവങ്ങളും പ്രാപ്തമായി ട്ടുണ്ട്. മനുഷ്യനിലേക്ക് അതിവേഗം ആശയം പ്രസരിപ്പിക്കാനുതകുന്ന ദൃശ്യകല എന്ന രീതിയില്‍ ചലച്ചിത്രത്തിന് ഈ ആശയങ്ങളുടെ ഗതിവേഗം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന തിന് കഴിഞ്ഞിട്ടുമുണ്ട്. തമസ്കരിക്കപ്പെട്ടുപോയ പല ആവാസവ്യവസ്ഥാ ചൂഷണങ്ങളും വെളിച്ച ത്തുകൊണ്ടുവരുന്നതിനും അതോടൊപ്പം അതിന്‍റെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളെ കാല്‍പ്പനിക ചിന്തകളാക്കി മാറ്റി അഭ്രപാളികളില്‍ അനശ്വരമാക്കുന്നതിനും സിനിമക്ക് സാധിച്ചിട്ടുണ്ട്.

2014-ല്‍ പുറത്തിറങ്ങിയതും 22 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ളതുമായ ഒരു കനേഡിയന്‍ ചെറു സിനിമയാണ് സഞ്ജയ് പട്ടേല്‍ സംവിധാനം ചെയ്ത 'ഇഫ് യു ലവ് യുവര്‍ ചില്‍ഡ്രന്‍'. കാലാവ സ്ഥാവ്യതിയാനത്തെക്കുറിച്ച് വളരെ വ്യക്തമായി കാല്‍പ്പനികമായി സംസാരിക്കുന്നു എന്നതാണ് ഈ സിനിമയെ അനശ്വരമാക്കുന്നത്. ജനസാന്ദ്രമായ ഭൂമി പോകെപ്പോകെ ജലസാന്ദ്രമായി മാറിപ്പോ കുമെന്ന ചിന്ത അല്‍പ്പം ഭീതിയോടെ ചിത്രം പങ്കു വെക്കുന്നുണ്ട്. ആഗോളതലത്തില്‍ സംഭവിക്കുന്ന കാലാവസ്ഥാവ്യതിയാനത്തിന്‍റെ ആകെത്തുക യായും ഭാവിയില്‍ ഉണ്ടായേക്കാവുന്ന ഈ ജലവിന്യാസഭീതിയെ അടയാളപ്പെടുത്താന്‍ കഴിയും എന്നും ചിത്രം ഓര്‍മ്മിപ്പിക്കുന്നു.

1982-ലെ ഒരു കനത്ത മഴക്കാലത്തെ ചിത്രീകരിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ഗര്‍ഭിണി യായ തന്‍റെ ഭാര്യയെ വീടിനുള്ളില്‍ സുരക്ഷിതമാക്കി  പുറത്തെ കനത്ത മഴയത്തേക്ക് സുഹൃത്തിനെത്തേടി പോകുന്ന  പ്രകാശിനെയാണ് ചിത്ര ത്തില്‍ കാണാനാകുന്നത്. സുഹൃത്തിനെ കണ്ടെത്താനാകാതെ തിരികെ വരുന്ന പ്രകാശിന് ഭാര്യ യായ ഗീത പ്രസവവേദനായാല്‍ പുളയുന്ന കാഴ്ച യാണ് കാണാനാകുന്നത്. പുറത്ത് കനത്ത മഴ പെയ്യുമ്പോള്‍ ഗീത വീടിനകത്ത് ഒരാണ്‍കുഞ്ഞിന് ജന്‍മം കൊടുക്കുന്നു. പിന്നീട് കാനഡയിലൊ രിടത്ത് എഞ്ചിനീയറായി ജോലി ചെയ്യുന്ന രാജ് കമാര്‍ത്തയുടെ ജീവിതത്തിലേക്കാണ് ചിത്രം സഞ്ചരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ ക്കുറിച്ച് താന്‍ എഴുതാന്‍ ഉദ്ദേശിക്കുന്ന  "If You Loved Your Children' എന്ന പുസ്തകം   പൂര്‍ത്തീകരിച്ചു കഴിഞ്ഞെന്നും പുസ്തകത്തിന്‍റെ പുതിയ വിവരങ്ങള്‍ക്കായി  കാത്തിരിക്കണമെന്നും അയാള്‍ തന്‍റെ ബ്ലോഗിലൂടെ ലോകത്തെ അറിയിക്കുന്നു. കൂട്ടുകാരിയായ ജെസീക്കയുമൊത്തുള്ള രാജിന്‍റെ ജീവിതം പതിയെ പതിയെ ദുസ്സഹമാകുന്നു. ഊണു മേശ തര്‍ക്കങ്ങളില്‍ ആരംഭിക്കുന്ന അവരുടെ തര്‍ക്ക ങ്ങള്‍ വലുതാകുന്നു. പുസ്തകം പ്രസിദ്ധീകരിക്കു ന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ അയാളുടെ കമ്പനിക്കുണ്ട്. അതിന്‍റെ ഫലമായി രാജിന് ജോലി നഷ്ടപ്പെടുന്നു. പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിയില്ല എന്ന വിവിധ പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ തിരസ്കാര അറിയിപ്പുകള്‍ രാജിന്‍റെ  മുഖ ത്തേക്കെറിഞ്ഞ് ജെസ്സി അയാളെ ഉപേക്ഷിച്ചു പോകുന്നു. എന്നാല്‍ രാജ് തന്‍റെ സ്വപ്നം അവിടെ അവസാനിപ്പിക്കുന്നില്ല. അവസാനം അയാള്‍ തന്‍റെ സ്വപ്നത്തിലേക്ക് നടന്നടുക്കുന്നു. രാജിന്‍റെ പുസ്തകം പുസ്തകലോകത്ത് വിപ്ലവം സൃഷ്ടിക്കു കയും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ സ്ഥാനം പിടിക്കു കയും നിരവധി അംഗീകാരങ്ങള്‍ നേടുകയും ചെയ്യുന്നു.  കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട കനേഡിയന്‍ കമ്മിറ്റിയുടെ ഒരു യോഗത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഇരയാണ് താനെന്ന് സ്വന്തം അനുഭവത്തിലൂടെ രാജ് വിവരിക്കുന്നു. കനത്ത ജലപ്രളയത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട തനിക്ക് ഭാവിയില്‍ ആശങ്കയു ണ്ടെന്നും  നാം നമ്മുടെ മക്കളെയും കൊച്ചുമക്ക ളെയും സ്നേഹിക്കുന്നുണ്ടെങ്കില്‍ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതു ണ്ടെന്നും അയാള്‍ പ്രസ്താവിക്കുന്നു.

പ്രളയത്തിലും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായിട്ടുള്ള മറ്റ് ദുരന്തങ്ങള്‍ക്കും ഇരയായവര്‍ ക്കാണ് ചിത്രം സംവിധായകനായ സഞ്ജയ് പട്ടേല്‍ സമര്‍പ്പിച്ചിരിക്കുന്നത്. വ്യാവസായികമായ മുന്നേറ്റങ്ങള്‍ പരിസ്ഥിതി സൗഹാര്‍ദ്ദമാകണമെന്നും അല്ലാത്തപക്ഷം നാം അതിനു കൊടുക്കേണ്ട വില ജീവനുതുല്യമായിരിക്കും എന്ന് ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നാളിതുവരെ പുറത്തിറങ്ങിയി ട്ടുള്ള ദീര്‍ഘ ചലച്ചിത്രങ്ങളേക്കാള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട് ഈ കൊച്ചു ചിത്രം. സ്റ്റീവ് ധില്ലന്‍, ആകാശ് സിന്‍ഹ, നേഹ കൌള്‍, കാറ്റി ഡൌസെറ്റ് എന്നിവ രാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. 35-ലധികം ചലച്ചിത്രമേള കളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഈ ചിത്രം 20-ലധികം പുരസ്കാരങ്ങള്‍ നേടിയിട്ടുമുണ്ട്.

നഷ്ടങ്ങള്‍ക്കപ്പുറമാണ് ഉറച്ച തീരുമാനങ്ങളും അതുമൂലമുണ്ടാകുന്ന  സ്വപ്നസമാനമായ നേട്ടങ്ങളുമെന്ന് ചിത്രം ആസ്വാദകരെ ഓര്‍മ്മിപ്പി ക്കുന്നു. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്‍റെ ഉത്തര വാദിത്തവും നാളുകളായി അതിനുവേണ്ടി പോരാടു കയും ജീവത്യാഗം ചെയ്തവരുമായ പൂര്‍വ്വസൂരി കളുടെ ഓര്‍മ്മകള്‍ പുതുക്കുകയും അവരേറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ അതേ വിധത്തില്‍ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുക എന്നതാണ് പുതുതലമുറയിലെ ഓരോരുത്തരുടെയും ദൗത്യം എന്ന തിരിച്ചറിവാണ് ഇനി മനുഷ്യന്‍റെ ഭാവിയെ മുന്നോട്ടു നയിക്കുന്നത്. അത് തന്നെയാണ് കാലം നമുക്കു വേണ്ടി കാത്തുവെച്ചിട്ടുള്ളതും എന്നത് തീര്‍ച്ച യാണ്.

You can share this post!

ഗുഡ് ബൈ മിസ്റ്റര്‍ ചിപ്പ്സ്

അജി ജോര്‍ജ്ജ്
അടുത്ത രചന

കോകോ

ജോസ് സുരേഷ്
Related Posts