വെടിയുണ്ടകള്‍ ജനാലയ്ക്കരികിലൂടെ ചീറിപ്പായുന്ന രാത്രികളില്‍
അവള്‍ നാള്‍വഴിപ്പുസ്തകത്തിലെഴുതിക്കൊണ്ടിരുന്നു.
ഇസ്രായേല്‍ പട്ടാളക്കാര്‍ അവളുടെ അമ്മയെ കൊന്നപ്പോഴും
അവള്‍ എഴുതിക്കൊണ്ടിരുന്നു.
അവള്‍ എഴുതി...
അവള്‍ കണ്ട ഭീകരതകളെക്കുറിച്ച്,
അവളുടെ ദുഃസ്വപ്നങ്ങളെക്കുറിച്ച്,
തീനാളങ്ങളെക്കുറിച്ചും കെടുതികളെക്കുറിച്ചും.
അവളൊരു പാലസ്തീനിയന്‍ പെണ്‍കുട്ടി.
അവളുടെ തീവ്രവേദനയെ ശമിപ്പിക്കാന്‍,
അവളുടെ ഭയങ്ങളെയും ദുഃസ്വപ്നങ്ങളെയും മയക്കാന്‍
എല്ലാ രാത്രികളിലും അവള്‍ നാള്‍വഴി എഴുതിക്കൊണ്ടിരുന്നു.
ആ കുഞ്ഞുപലസ്തീനിയന്‍ പെണ്‍കുട്ടി കിടക്കയിലിരുന്ന്
എഴുതിക്കൊണ്ടിരിക്കെ
ഇസ്രായേല്‍ പട്ടാളക്കാര്‍ വീട് തകര്‍ത്ത് അവളെ കൊന്നു.
വിസ്മരിക്കപ്പെട്ട്... ഒരിക്കലും ജീവിച്ചിരിക്കാത്തവളെപ്പോലെ
ഇന്ന് അവള്‍ കുഴിമാടത്തിലുറങ്ങുന്നു.
പക്ഷേ അവളുടെ നാള്‍വഴികളിന്നും
ഓരോ പാലസ്തീനിയന്‍ കുഞ്ഞിന്‍റെയും സഹനങ്ങളെ പേറുന്നു
നാളെയെക്കുറിച്ചുള്ള വിഹ്വലതകളില്ലാതെ
ഇന്ന് അവളുടെ കുഴിമാടത്തിലുറങ്ങുന്നു.
പക്ഷേ അവളുടെ നാള്‍വഴികളിന്നും
ഒരോ പാലസ്തീനിയന്‍ കുഞ്ഞിന്‍റേയും സഹനങ്ങളെ പേറുന്നു.
നാളെയെക്കുറിച്ചുള്ള വിഹ്വലതകളില്ലാതെ
ഇന്നവളുടെ കുഴിമാടത്തിനു മുകളില്‍
ഇസ്രായേലികുട്ടികള്‍ കളിക്കുന്നു.
അവള്‍ ഒരു നാള്‍ ജീവിച്ചയിടമിന്ന്
കൈയേറ്റം ചെയ്യപ്പെട്ടിരിക്കുന്നു.
അവളുടെ കുടുംബത്തില്‍ അവശേഷിച്ചവരിന്ന് അഭയാര്‍ത്ഥികള്‍.
എന്നിട്ടും നമ്മള്‍
ഓരോ ദിവസവും ഒരു കോടി ഡോളര്‍ കൊടുത്ത്
ഇസ്രായേലിനെ പിന്തുണയ്ക്കുന്നു!
എന്നിട്ടും നമ്മളിപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു:
"എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു."
ഓരോ ദിവസവും നമ്മള്‍
ഇസ്രായേലിലേയ്ക്ക് ഒരു കോടി ഡോളര്‍
അയച്ചുകൊണ്ടേയിരിക്കുന്നു!