news-details
കഥ

എന്‍റെ ഭാര്യയും അലറുന്ന മണിയും

കാര്യങ്ങള്‍ പച്ചയായി വെട്ടിത്തുറന്ന് പറയുന്ന ആളാണ് എന്‍റെ ഭാര്യ റോസി. 'നീയൊരു പൊട്ടനാണ്/പൊട്ടിയാണ്', 'മൂരാച്ചിയാണ്' എന്നൊക്കെ ആരുടേയും മുഖത്ത് നോക്കിപ്പറയുന്നതില്‍ അവള്‍ക്ക് യാതൊരു വിഷമവുമില്ല. കാര്യങ്ങള്‍ ഉള്ളത് ഉള്ളതുപോലെ മുഖത്ത് നോക്കിപ്പറയുന്ന ശീലത്തെക്കുറിച്ച് അവള്‍ ചിലപ്പോള്‍ അഭിമാനം കൊള്ളാറുമുണ്ട്. അസമയത്ത് വീട്ടില്‍ വരുന്ന ചിലര്‍ കോളിങ്ങ് ബെല്ലില്‍ അമര്‍ത്തിപ്പിടിച്ച് അല്പസമയം നില്‍ക്കാറുണ്ട്. അത് കേള്‍ക്കുമ്പോള്‍ റോസിയ്ക്ക് ഹാലിളകും. ഒരിക്കല്‍ ഇങ്ങനെയൊരു ബെല്ലടി കേട്ട് വീട്ടുജോലിക്കാരി മേരി, ആരാണെന്ന് പോയി നോക്കാന്‍ തുടങ്ങുമ്പോള്‍ റോസി അവളെ തടഞ്ഞ് നിര്‍ത്തി 'ഞാന്‍ പോയി നോക്കാം' എന്ന് പറഞ്ഞ് കൊടുങ്കാറ്റു പോലെ പൂമുഖത്തേയ്ക്ക് പോയി. ഇന്ന് എന്തെങ്കിലും സംഭവിക്കുമെന്ന് എനിക്കുറപ്പായിരുന്നു. സന്ദര്‍ശകന്‍ ഞങ്ങള്‍ക്കെല്ലാം പരിചയമുള്ള ആളായിരിക്കരുതേ എന്നായിരുന്നു എന്‍റെ പ്രാര്‍ത്ഥന. ഞാന്‍ പുറത്ത് നടക്കുന്ന സംഗതി കേള്‍ക്കാന്‍ പൂമുഖത്തോട് ചേര്‍ന്ന കിടപ്പുമുറിയില്‍ കയറി ചെവി വട്ടംപിടിച്ചു. റോസി വാതില്‍ തുറന്ന് നടയില്‍ കാത്തുനിന്ന ആളോട് ഇങ്ങനെ ഉച്ചത്തില്‍ ദേഷ്യപ്പെട്ടു: "ഇവിടെയുള്ളവരെല്ലാം ചെവിപൊട്ടന്മാരാണെന്നാണോ നിങ്ങള്‍ കരുതിയത്? നിങ്ങള്‍ സന്ദര്‍ശിക്കുന്ന വീട്ടുടമസ്ഥനെ അദ്ദേഹത്തിന്‍റെ സാധനങ്ങളൊക്കെ മോഷണം പോകുന്നു എന്ന രീതിയില്‍ അലാറമടിച്ച് പേടിപ്പിക്കാനുള്ളതല്ല കോളിങ് ബെല്‍. ഈ സിറ്റിയിലെ എല്ലാവരേയും വിളിച്ചുണര്‍ത്താനുള്ള ലൈസന്‍സ് നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടോ? ങാ, എന്തിനാ വന്നത്?"

ഭാഗ്യം! സന്ദര്‍ശകന്‍ അദ്ദേഹത്തിന്‍റെ രോഗിയായ മകന് സാമ്പത്തിക സഹായം ചോദിച്ചുവന്ന ഒരപരിചിതനായിരുന്നു. അദ്ദേഹത്തിന്‍റെ സങ്കടകഥ കേട്ടപ്പോള്‍ റോസിയുടെ ദയാവായ്പും ഔദാര്യവും ഞങ്ങളെയൊക്കെ അതിശയിപ്പിച്ചു.

മറ്റൊരവസരത്തില്‍ ഞാന്‍ സത്യത്തില്‍ ഹതഭാഗ്യനായിപ്പോയി. ഞങ്ങള്‍ പ്രാതല്‍ കഴിച്ചുകൊണ്ടിരുന്ന ഒരു പ്രഭാതത്തില്‍ കോളിങ്ങ് ബെല്‍ നിര്‍ത്താതെ ചിലയ്ക്കാന്‍ തുടങ്ങി. അയല്‍പക്കക്കാര്‍പോലും അവരുടെ ജനാലയിലൂടെ തലയിട്ട് നോക്കുന്നുണ്ട്. റോസി ചാടിയെഴുന്നേറ്റ് വാതിക്കലേയ്ക്ക് ഓടി. വാതില്‍ തുറന്നപ്പോള്‍ ഒരു മാന്യനായ ചെറുപ്പക്കാരന്‍ അദ്ദേഹത്തിന്‍റെ ഭാര്യയോടൊപ്പം നടയില്‍ നില്‍ക്കുന്നു.

"ഇതെന്താ ഈ ബഹളം? ഞങ്ങള്‍ വിചാരിച്ചു ഞങ്ങടെ വീടിന് തീ പിടിച്ചെന്ന്?" റോസിയുടെ ശബ്ദം ഉയര്‍ന്ന് കേള്‍ക്കാം.

"ആന്‍റി, ഞങ്ങളൊന്നും ചെയ്തില്ല. ഞങ്ങള്‍ വിചാരിച്ചു ഈ സാധനം സന്ദര്‍ശകര്‍ക്ക് ഉപയോഗിക്കാനുള്ളതാണെന്ന്. ഞങ്ങള്‍ ആ സ്വിച്ച് ഒന്ന് അമര്‍ത്തിയതേയുള്ളൂ. അത് അവിടെ അമര്‍ന്ന് തന്നെയിരിക്കുന്നു. സ്വിച്ചിന് പ്രശ്നമുള്ളത് ഞങ്ങള്‍ക്കറിയില്ലായിരുന്നു.'
റോസി ഒന്ന് ചമ്മി. മുഖത്തെ ചമ്മലിന്‍റെ വിളര്‍ച്ചയോടെ അവള്‍തന്നെ സ്വിച്ചൊന്ന് അമര്‍ത്തി നോക്കി. അവര്‍ പറഞ്ഞത് ശരിയാണെന്ന് അവള്‍ക്ക് ബോധ്യമായി. പെട്ടെന്ന് തന്നെ ക്ഷമചോദിച്ച് അവരോട് തിരക്കി:

"ജോയെ കാണാന്‍ വന്നതാണോ?"

"അതേ ഞാന്‍ ജോയുടെ ബന്ധുവാണ്, പറൂര് നിന്ന്. ഇതെന്‍റെ ഭാര്യ ലീല. നിങ്ങളെ ഞങ്ങളുടെ വിവാഹത്തിന് കണ്ടില്ല. അതുകൊണ്ട് മമ്മി പറഞ്ഞു നിങ്ങളെ രണ്ടുപേരെയും പോയി കണ്ടുവരണമെന്ന്."

"എന്‍റെ ദൈവമെ അന്നമ്മായിയുടെ മകന്‍ ജോജോയാണോ? ഞങ്ങള്‍ക്ക് കല്യാണത്തിന് വരാന്‍ പറ്റിയില്ല. അന്ന് എന്‍റെ അമ്മ കുളിമുറിയിലൊന്ന് വീണ് ഉപ്പുറ്റിയുടെ അസ്ഥി പൊട്ടി." നല്ല സമറായനെപ്പോലെ അന്യരുടെ മുറിവുകള്‍ വെച്ചുകെട്ടുന്നതില്‍ റോസി വിദഗ്ദ്ധയാണ്. ജോജോയോടുള്ള തന്‍റെ പെരുമാറ്റം ശരിയായില്ല എന്നു മനസ്സിലായ റോസിയ്ക്ക് അതിന് പരിഹാരം ചെയ്യാനുമറിയാമായിരുന്നു. വിരുന്നുകാരോട് ഊണ് കഴിഞ്ഞ് പോയാല്‍ മതി എന്ന് അവളുടെ നിര്‍ബന്ധം. ഊണ്‍ മേശയിലെത്തിയ വിരുന്നുകാര്‍ ശരിക്കും അത്ഭുതപ്പെട്ടുപോയിട്ടുണ്ടാവണം. അവര്‍ ഊണ് നന്നായി ആസ്വദിച്ചു എന്ന് തോന്നി.

പോകാന്‍ നേരം റോസി ജോജോയുടെ ഭാര്യയെ അടുത്ത് വിളിച്ച് പറഞ്ഞു: "മോളെ ലീലേ, എനിക്ക് നിന്നെ ഇഷ്ടമായി. നിനക്ക് ഞാനൊരു സമ്മാനം തരുന്നുണ്ട്. അത് നീ കൊണ്ടുപോകണം. എല്ലാവര്‍ഷവും ചക്ക ഉണ്ടാകുന്ന കാലത്ത് ഞാന്‍ ചക്കപ്പഴംകൊണ്ട് ഈ ഹല്‍വ ഉണ്ടാക്കും. എന്നിട്ട് അരകിലോയുടെ കക്ഷണങ്ങളായി അവ മുറിച്ച് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് തണുപ്പിച്ച് സൂക്ഷിക്കും. എനിക്ക് തോന്നുന്നത് ആര്‍ക്കെങ്കിലും ഒരു സമ്മാനം കൊടുക്കുന്നെങ്കില്‍ അത് നമ്മള്‍ത്തന്നെ കഷ്ടപ്പെട്ട് ഉണ്ടാക്കിയതായിരിക്കണം. അപ്പോള്‍ മാത്രമെ അത് ഒരു സമ്മാനമാകൂ. ഇത് ഞാന്‍ ഒത്തിരി ദിവസത്തെ പണികൊണ്ട് ഉണ്ടാക്കിയെടുത്തതാണ്.

"ജോജോ, ഇങ്ങനെയൊരു നല്ല കുട്ടിയെ ഭാര്യയായി കിട്ടിയ നീ ഭാഗ്യവാനാണ്."

അവരുടെ തുടക്കത്തിലെ വല്ലായ്മ സവകാശം റോസിയോടുള്ള ആദരവായി മാറി. ജോജോയെയും ഭാര്യയെയും പ്രസാദിപ്പിക്കാനുള്ള റോസിയുടെ തന്ത്രം അങ്ങനെ വലിയൊരു വിജയമായി.

കുറച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കോളിങ്ങ് ബെല്ല് നിര്‍ത്താതെ ചിലക്കാന്‍ തുടങ്ങി. ഞാന്‍ വിചാരിച്ചു റോസിയിപ്പോള്‍ കെട്ടഴിച്ചുവിട്ട കാളയെപ്പോലെ വാതിക്കലേയ്ക്ക് ഓടുമായിരിക്കുമെന്ന്. റോസി മേരിയെ വിളിച്ച് പറഞ്ഞു: "മേരി, അതാരാണെന്ന് ഒന്ന് പോയി നോക്കിക്കെ."

You can share this post!

ഇഡാ

ലിന്‍സി വര്‍ക്കി
അടുത്ത രചന

ദ ക്രൂയിസ്

ലിന്‍സി വര്‍ക്കി
Related Posts