news-details
കഥപറയുന്ന അഭ്രപാളി

പുനര്‍വായിക്കപ്പെടുന്ന ജീവിതങ്ങളെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും...

ഓരോ മനുഷ്യന്‍റെയും ജീവിതം കടന്നുപോകുന്നത് വ്യത്യസ്തമായ അനുഭവങ്ങളിലൂടെയാണ്. അത്തരം അനുഭവങ്ങള്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാറുമുണ്ട്. തുരുമ്പെടുത്ത ഒരു വാഹനം നിറം ചാര്‍ത്തി പുതിയതാകുന്നതുപോലെ വളരെ പെട്ടെന്നും, ഒരു മരം വളരുന്നതുപോലെ സാവധാനവുമോ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാറുണ്ട്. അത്തരം മാറ്റങ്ങളുടെ ഭാഗമായി അവരില്‍ അന്തര്‍ലീനമായിക്കിടന്നിരുന്ന രീതികളും സ്വഭാവങ്ങളും മാറ്റപ്പെടുകയോ രൂപാന്തരപ്പെടുകയോ പുതുക്കപ്പെടുകയോ ചെയ്യാറുമുണ്ട്. അത്തരം മാറ്റങ്ങള്‍ക്ക് ഏതെങ്കിലും കാലസമ്പൂര്‍ണ്ണതയോ കാലനിര്‍ണ്ണയമോ ഉണ്ടാകാറില്ലതാനും. അതെപ്പോഴും സംഭവിക്കാം. ചിലപ്പോഴൊക്കെ അവിശ്വസനീയമായ രീതിയിലും അത്തരം മാറ്റങ്ങള്‍ മനുഷ്യനിലുണ്ടാകാറുണ്ട്. അവന്‍റെ മനസിന്‍റെ വിചാരധാരകളുടെ വിവിധ ദിശകളിലേ ക്കുള്ള വ്യതിചലനത്തിന്‍റെ ഭാഗമായാണ് ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നതെന്നു കാണാന്‍ കഴിയുന്നുണ്ട്.

ജീവിതം മാറിമറിയുക എന്നതിനപ്പുറം അര്‍ത്ഥമുണ്ടാകുക എന്ന അവസ്ഥയിലേക്ക് ഉള്‍ച്ചേരുക എന്നതാണ് ഇത്തരം മാറ്റങ്ങള്‍കൊണ്ട് വിവക്ഷിക്കുന്നത്. ഇത്തരത്തില്‍ കുറേയേറെപ്പേരുടെ ജീവിതത്തിലുണ്ടാകുന്ന അവിസ്മരണീയ മാറ്റങ്ങളുടെ വിവരണങ്ങള്‍ കോര്‍ത്തിണക്കി പ്രേഷകന് സമ്മാനിക്കുകയാണ് ദക്ഷിണകൊറിയന്‍ സംവിധായകനായ ചൂ ചാങ്ങ് മിന്‍ തന്‍റെ ചിത്രമായ മപാഡോ-യിലൂടെ ചെയ്തിട്ടുള്ളത്. ജീവിതസാഹചര്യങ്ങള്‍ ജീവിതങ്ങളെ എങ്ങനെ മാറ്റി മാറിക്കുന്നു എന്നും ഇതുവരെയുള്ള ജീവിത രീതികളില്‍ നിന്നുമുള്ള തിരിച്ചുപോക്ക് സാദ്ധ്യമാകുമോ എന്നിങ്ങനെയുള്ള സന്ദേഹങ്ങളെ സാങ്കല്‍പ്പികമായ ഒരു തുരുത്ത് തന്നെ സൃഷ്ടിച്ചുകൊണ്ടാണ് സംവിധായകന്‍ തന്‍റെ നിലപാട് വ്യക്തമാക്കുന്നത്.

ജനാവൃത സമൂഹത്തിലെ ഇരുണ്ട ഇടങ്ങളില്‍ ജീവിക്കുന്നവരാണ് ഗാങ്സ്റ്ററുകള്‍. അക്രമവാസന കൊണ്ടോ സ്വാഭാവ വൈചിത്ര്യം കൊണ്ടോ മാത്രമല്ല ഇത്തരം ഇടങ്ങളില്‍ ആളുകള്‍ ചെന്നെത്തുന്നത് എന്ന് ചിത്രം വ്യക്തമാക്കുന്നു. മറ്റൊരു വഴിയുമില്ലാത്ത സാഹചര്യത്തില്‍ ഏറ്റവും സുരക്ഷിത ഇടം എന്നൊരു സമാനപദം കൂടി ഗാഗ്സ്റ്റര്‍ എന്ന വാക്ക് വഹിക്കുന്നുണ്ടെന്ന് ചിത്രം സൂക്ഷ്മതലത്തില്‍ വ്യക്തമാക്കുന്നുണ്ടെന്ന്. എന്നാല്‍ അവരും അനകൂലമായ ജീവിതസാഹചര്യങ്ങളിലേക്കുള്ള വാതില്‍ തുറക്കുന്ന സാഹചര്യ ത്തില്‍ മറ്റൊരു ജീവിതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടാവുന്നവര്‍ തന്നെയാണെന്നും ചിത്രം നിരീ ക്ഷിക്കുന്നുണ്ട്. മപാഡോയുടെ തുടക്കത്തിലെ ദൃശ്യങ്ങള്‍ കൊറിയയിലെ ഒരു ഗാഗ്സ്റ്റര്‍ ഗ്രൂപ്പിനെയാണ് ചിത്രീകരിക്കുന്നത്. ഒരു ഗാഗ്സ്റ്റര്‍ ഗ്രൂപ്പിന്‍റെ തനിയാ വര്‍ത്തനം തന്നെയാണ് ഈ ചിത്രത്തിലും കാണാനാവുക. അവരെ നിയന്ത്രിക്കുന്ന നേതാക്കളും അവരെ ഉപയോഗിച്ച് പണമുണ്ടാക്കുകയും കോഴ വാങ്ങുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനുമെല്ലാം നമ്മള്‍ കണ്ടുപഴകിയതു തന്നെയാണ്. ഗാഗ്സ്റ്റര്‍ സംഘ ത്തിലെ ആളുകളെല്ലാം അവരുടെ യഥാര്‍ത്ഥ പേരുകളും മറ്റു വിവരങ്ങളുമെല്ലാം മറച്ചുവെച്ചാണ് പ്രവര്‍ത്തിക്കുന്നത്. അല്ലെങ്കില്‍തന്നെ അത്തരം വിഷയങ്ങള്‍ അവരെ ബാധിക്കുന്നില്ലാത്തതും വ്യക്തിവിവരങ്ങളുടെ ഒളിച്ചുവെക്കല്‍ അവരുടെ സംഘജീവിതത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതുമാണെന്ന് കാണാവുന്നതുമാണ്.

എന്നാല്‍ പണക്കാരാകുന്നതിന് വേണ്ടി അവര്‍ ഇടക്കിടെ ഭാഗ്യക്കുറി എടുക്കുന്നുമുണ്ട്. അത്തരത്തില്‍ 16 മില്ല്യണ്‍ സമ്മാനത്തുക വരുന്ന ഒരു ഭാഗ്യക്കുറി എടുക്കുന്നതിനായി സംഘത്തലവന്‍ സംഘത്തിലെ ഒരു യുവതിയെ ചുമതലപ്പെടുത്തുന്നു. അവള്‍ എടുത്ത ഭാഗ്യക്കുറിക്ക് സമ്മാനം ലഭിക്കുകയും മുന്നറിയിപ്പുകളൊന്നുമില്ലാതെ അവള്‍ ആ ഭാഗ്യക്കുറിയുമായി കടന്നുകളയുകയും ചെയ്യുന്നു. അവളെ അന്വേഷിച്ച് സംഘാംഗമായ ജീ-ചോളും അഴിമതിക്കാരനായ പോലീസ് ഉദ്യോഗസ്ഥനായ ചുങ്ങ്-സുവും അവളുടെ സ്വദേശമായ മപാഡോ എന്ന ദ്വീപിലേക്ക് നടത്തുന്ന സഞ്ചാരമാണ് ചിത്രത്തിന്‍റെ കാതല്‍.
മപാഡോ സാങ്കല്‍പ്പികമായ ചെറിയൊരു ജീവിതത്തുരുത്താണ്. 20 വര്‍ഷങ്ങളായി പുരുഷന്‍മാരെ കാണാത്ത 5 മധ്യവയസ്കരായ സ്ത്രീകള്‍ മാത്രം താമസിക്കുന്ന ഇടമാണത്. അവിടേക്കാണ് ജീ-ചോളും, ചുങ്ങ്-സുവും എത്തുന്നത്. തങ്ങളുടെ സന്ദര്‍ശനോ ദ്യേശ്യം അറിയിക്കാതെ അവര്‍ അവരുടെയൊപ്പം കൂടുന്നു. തങ്ങളുടെ യഥാര്‍ത്ഥ ജീവിതത്തിലെ അല സതയും രീതികളും അവരെ ആദ്യമൊന്നും വിട്ടുമാറു ന്നതേയില്ല. എന്നാല്‍ പതിയെ പതിയെ അവര്‍ ആ ഇടവുമായി പൊരുത്തപ്പെടുന്നുണ്ട്. ഭാഗ്യക്കുറി ടിക്ക റ്റുമായി കടന്നുകളഞ്ഞ യുവതിയായ
ജി-ജെറ്റ്-സു ഈ അഞ്ച് സ്ത്രീകളില്‍ കേള്‍വിക്കുറവും, സംസാരവൈ കല്യവുമുള്ള ആളുടെ മകളാണ്. എന്നാല്‍ അവള്‍ തിരികെ മപാഡോയിലേക്ക്  ഇതുവരെയും എത്തിയിട്ടില്ല എന്നുള്ള വിവരം അന്വേഷകരെ പ്രതിസന്ധി യിലാക്കുന്നു. ദ്വീപിലുള്ള ടെലഫോണ്‍ മുഖേന സംഘാംഗങ്ങളെ നിരന്തരമായി ബന്ധപ്പെടുന്നുണ്ടെങ്കിലും അവിടെയും അവളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്ന വാര്‍ത്ത അവരെ ഹതാശരാക്കി. നിരാശരായ അവര്‍ തിരികെ കരയിലേക്ക് മടങ്ങാന്‍ തീരുമാനിച്ച അന്ന് ജി-ജെറ്റ്-സു ദ്വീപിലേക്ക് വരുന്നത് കണ്ട അവര്‍ തീരുമാനം മാറ്റുന്നു. അവരെ കണ്ട അവള്‍ ഭയവിഹ്വലയായി തീരുകയും ഒളിത്താവളത്തിലേക്ക് രക്ഷപെട്ടോടുകയും ചെയ്തു.

നിരന്തരമായ തിരച്ചിലുകള്‍ക്കൊടുവില്‍ അവളെ കണ്ടെത്തുകയും തന്‍റെ പക്കല്‍ നിന്നും ആ ഭാഗ്യക്കുറി കൈമോശം വന്നതായും അവള്‍ അവരെ അറിയിക്കുന്നു. എന്നാല്‍ ചുങ്ങ്-സുവിന് അത് ബോധ്യമായിട്ടുണ്ടായിരുന്നില്ല. ജീ-ചോളിന് അവളെ അവിശ്വസിക്കേ ണ്ടിയും വന്നില്ല. സംഘത്തലവനെ വിവരമറിയിച്ച സാഹചര്യത്തില്‍ അവര്‍ ദ്വീപിലേക്കെത്തുകയും ദ്വീപ് സംഘര്‍ഷഭരിതമാകുകയും ചെയ്തു. എന്നാല്‍ തന്‍റെ നിലപാട് ആവര്‍ത്തിച്ച ജി-ജെറ്റ്-സു വിനെ വധിക്കു ന്നതിന് അവര്‍ തയ്യാറെടുക്കുകയും അവരുടെ വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. കാര്യങ്ങള്‍ കൈവി ട്ടുപോകുകയാണെന്ന തോന്നലില്‍ ചുങ്ങ്-സൂ പോലീസിനെ വിവരമറിയിച്ചിരുന്നു ഇതിനോടകം.

മപാഡോ എന്ന വാക്ക് സൂചിപ്പിക്കുന്നതുതന്നെ ഭാഗ്യത്തിന്‍റെ ദ്വീപ് എന്നാണ്. അവിടെ ജീവിക്കുന്ന സ്ത്രീകള്‍ എല്ലാവരും അത് വിശ്വസിക്കുകയും ചെയ്യുന്നു. സ്ത്രീകള്‍ മാത്രമുള്ള ഒരു ദ്വീപ് ഒരു സാങ്ക ല്‍പ്പിക ഇടം മാത്രമാണെങ്കിലും അത് മുന്നോട്ടു വെക്കു ന്ന രാഷ്ട്രീയം വളരെ വലുതാണെന്ന് കാണാന്‍ കഴിയും. ദ്വീപില്‍ അവര്‍ വീടുകള്‍ പണിതിട്ടുണ്ട്, ചെറു പാതകള്‍ നിര്‍മ്മിച്ചിട്ടുണ്ട്, കൃഷി ചെയ്യുന്നുണ്ട്, മീന്‍ പിടിക്കുന്നുണ്ട്, അങ്ങനെ എല്ലാത്തരം ജോലികളും ചെയ്യുകയും എന്നാല്‍ തങ്ങളുടെ ഏകാന്തതയെ കൂട്ടു ത്തരവാദിത്തത്തിലൂടെ പുനര്‍നിര്‍മ്മിക്കുകയുമാണവര്‍ ചെയ്യുന്നത്. പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍ ഇത്തരം ഒറ്റതിരിഞ്ഞ ജീവിതം സാധ്യമാകുമെന്നും അത് വ്യക്തിപരമായ ഭാഗ്യമാണെന്നും അവര്‍ ഒരുപക്ഷേ വിശ്വസിക്കുന്നുണ്ടെന്നു കാണാം. ഇതിലെ സ്ത്രീകള്‍ പരിതപിക്കുന്നില്ല. അവര്‍ ആകുലപ്പെടുന്നതിനുപകരം ജീവിതം ആഘോഷിക്കുകയാണ്. അവര്‍ കഞ്ചാവ് വളര്‍ത്തുന്നുണ്ട്. മദ്യം ഉപയോഗിക്കുന്നുണ്ട്. അതെല്ലാം ജീവിതത്തിന്‍റെ ഭാഗമായി മാത്രമാണ് അവര്‍ തിരഞ്ഞെടുത്തിട്ടുള്ളത്. ദ്വീപിലെത്തുന്ന ജി-ചോളിനെയും, ചുങ്ങ്-സുവിനെയും അവരുടെ ജീവിതം ക്രമീകരിക്കുന്നതിനും പുനര്‍വായനക്കും പ്രേരിപ്പിക്കുന്നതും ഈ സ്ത്രീകളുടെ സ്വതന്ത്രമായ ജീവിതശൈലി തന്നെയാകണം.

2005-ല്‍ പുറത്തിറങ്ങിയ ഈ ചിത്രം കോമഡി- അഡ്വഞ്ചര്‍ ശൈലിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. മുണ്‍-ഷിക്-ലീ, ലീ-ജുങ്ങ്-ജിന്‍, യോങ്ങ്-ഹൈ-സോ, വൂണ്‍-ജൈ-യോ, കിം-സു-മി, യൂള്‍-ഡോങ്ങ്-കിം, ഹ്യോങ്ങ്-ജാ-കിം, ഹേ-യോണ്‍-കില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിട്ടുള്ളത്. ബുസാന്‍ ഫിലിം ക്രിട്ടിക്ക് അസോ സിയേഷന്‍ പുരസ്കാരവും, വുമണ്‍ ഇന്‍ കൊറിയ ഫെസ്റ്റിവല്‍ പുരസ്കാരവും ചിത്രം നേടിയിട്ടുണ്ട്. കടലിന്‍റെയും, ദ്വീപിന്‍റെയും വശ്യഭംഗിയില്‍ നമ്മളെ ലയിപ്പിച്ചുകളയുന്ന ദൃശ്യചാരുത ചിത്രത്തിലുണ്ട്. ഒരേ സമയം ചിരിപ്പിക്കുകയും മനോഹര വൈകാരിക മുഹൂര്‍ത്തങ്ങളാല്‍ നമ്മെ കരയിപ്പിക്കുകയും ചെയ്യുന്ന ദൃശ്യ ങ്ങള്‍ ഈ സിനിമയില്‍ ഇണക്കിച്ചേര്‍ത്തിട്ടുണ്ട്. അമ്മയുടെയും മകളുടെയും സ്നേഹവും, മുന്‍കാല ജീവിതങ്ങളില്‍ നിന്നുള്ള കഥാപാത്രങ്ങളുടെ വ്യതിചലനവും വ്യത്യസ്തമായ രീതിയില്‍ ചിത്രീകരിച്ചിട്ടുള്ള ഈ ചലച്ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത് ഒരു ഫീല്‍-ഗുഡ് സിനിമാ അനുഭവമാണ്. 

You can share this post!

ജീവിതം ഒരു ഏകാന്തയാത്ര മാത്രമാകുമ്പോള്‍

അജി ജോര്‍ജ്ജ്
അടുത്ത രചന

ധീരതയുടെ പ്രതിധ്വനികള്‍

വിനീത് ജോണ്‍
Related Posts