വത്തിക്കാന്‍ പ്രസ് ഓഫീസ് വൈസ് ഡയറക്ടറായി കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പ പലോമ ഗാര്‍സിയ എന്ന വനിതയെ നിയമിച്ചു. ഒരു സ്പാനിഷ് റേഡിയോ നിലയത്തിനു വേണ്ടി വത്തിക്കാനില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ഈ ജേര്‍ണലിസ്റ്റ്. പ്രസ് ഓഫീസ് ഡയറക്ടറാണ് വത്തിക്കാന്‍ വക്താവ് എന്ന ചുമതല വഹിക്കുക. ഗ്രെഗ് ബര്‍ക് എന്ന അല്മായപുരുഷനാണ് ആ പദവിയിലുള്ളത്. അതുകൊണ്ടു വൈസ് ഡയറക്ടറെ വത്തിക്കാന്‍ ഉപവക്താവ് എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. വിദഗ്ദ്ധരായ പുരോഹിതന്മാരെ കിട്ടാഞ്ഞിട്ടല്ല ബര്‍കിനെ ഡയറക്ടറായും പ്രഗത്ഭരായ പുരുഷന്മാരെ കിട്ടാഞ്ഞിട്ടല്ല പലോമയെ വൈസ് ഡയറക്ടറായും മാര്‍പാപ്പ നിയമിച്ചത്. ആ തിരഞ്ഞെടുപ്പുകള്‍ ബോധപൂര്‍വകമായിരുന്നു. കാരണം, വത്തിക്കാന്‍ ഭരണകാര്യാലയങ്ങളില്‍ അല്മായരെയും വനിതകളെയും കൂടുതലായി നിയമിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പരസ്യമായി ആവശ്യപ്പെട്ടിട്ടുള്ളതാണ്.
ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരമേറ്റതിനു ശേഷവും അതിനു മുമ്പായി ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ കാലത്തും മുന്‍പതിവുകള്‍ തെറ്റിച്ചുകൊണ്ട് ഏതാനും നിയമനങ്ങള്‍ വത്തിക്കാനില്‍ വനിതകള്‍ക്കു ലഭിക്കുകയുണ്ടായി. പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റികളുടെ അദ്ധ്യക്ഷരായി പണ്ഡിതകളായ കന്യാസ്ത്രീകളും വിവിധ കാര്യാലയങ്ങളിലെ അംഗങ്ങളായി പ്രഗത്ഭരായ വനിതകളും നിയമിക്കപ്പെട്ടു തുടങ്ങി.
യൂറോപ്യന്‍ രൂപതകളില്‍ ചാന്‍സലര്‍മാരായി കന്യാസ്ത്രീകളും രൂപതാ കൂരിയകളിലെ ഫിനാന്‍സ് ഓഫീസര്‍മാര്‍, എഡിറ്റര്‍മാര്‍ തുടങ്ങിയ പദവികളില്‍ അല്മായ വനിതകളും നേരത്തെ നിയമിക്കപ്പെട്ടിരുന്നു. വനിതകളെ അംഗീകരിക്കുക എന്നതിനൊപ്പം സഭാദൗത്യങ്ങളിലേയ്ക്കു പുരോഹിതരെയും പുരുഷന്മാരെയും വേണ്ടത്ര ലഭിക്കാത്തതും ഈ നയംമാറ്റത്തിനു കാരണമായിരുന്നു
സഭയില്‍ വനിതാ ഡീക്കന്മാരെ നിയമിക്കുന്നതിനെക്കുറിച്ചു പഠിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇപ്പോള്‍ ഒരു കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. സന്യാസിനീസഭകളുടെ സുപ്പീരിയര്‍ ജനറല്‍മാര്‍ ഉന്നയിച്ച ആവശ്യം അംഗീകരിച്ചുകൊണ്ടായിരുന്നു ഈ നടപടി. വനിതാഡീക്കന്മാര്‍ വ്യാപകമായി നിയമിക്കപ്പെടുമെന്ന് സാമാന്യമായി ആരും പ്രതീക്ഷിക്കുന്നില്ലെങ്കിലും വനിതാ സുപ്പീരിയര്‍മാരുടെ അഭ്യര്‍ത്ഥന സ്വീകരിച്ചു കമ്മീഷനെ നിയോഗിച്ചതു തന്നെ തുറന്ന മനസ്സിന്‍റെ സൂചനയായി വീക്ഷിക്കപ്പെടുന്നുണ്ട്.
അള്‍ത്താരശുശ്രൂഷികളായും ഡീക്കന്മാരായും വനിതകളെ നിയോഗിക്കുന്നതിനെ കുറിച്ചു ചര്‍ച്ചകള്‍ വരുമ്പോള്‍ സ്ഥിരമായി ഉയരുന്ന മറുവാദം, ഇപ്പോള്‍ അതിന്‍റെ ആവശ്യമില്ല എന്നതാണ്. അതായത്, പ്രബോധനപരമായോ, ദൈവശാസ്ത്രപരമായോ തടസ്സങ്ങളൊന്നുമില്ല. പക്ഷേ പുരുഷന്മാരെയും പുരോഹിതരെയും വേണ്ടത്ര ഇന്നു കിട്ടാനുള്ളതുകൊണ്ടു തത്കാലം സ്ത്രീകള്‍ വീട്ടില്‍ തന്നെ ഇരുന്നുകൊള്ളട്ടെയെന്ന്. ഇവരെ കിട്ടാതായാല്‍ പാശ്ചാത്യസഭകളിലേതുപോലെ നയം മാറ്റാമെന്ന സൂചനയും ഈ മറുവാദത്തില്‍ ഉള്ളടങ്ങിയിട്ടുണ്ട്. ആത്മഹത്യാപരമാണ് ഇത്തരം വിതണ്ഡവാദങ്ങളെന്നു കാണാന്‍ സാമാന്യബുദ്ധി മാത്രം മതി. പാശ്ചാത്യസഭയുടെ വിധിവിപര്യയങ്ങള്‍ നമുക്കു പഠിക്കാനുള്ള പാഠങ്ങളാണ്.
പുരുഷന്മാരെ കിട്ടാതാകുമ്പോഴല്ല, അല്ലാതെ തന്നെ വനിതകളെ സാദ്ധ്യമായ എല്ലാ മേഖലകളിലും തുല്യതയോടെ പരിഗണിക്കുകയും അവസരങ്ങള്‍ ലഭ്യമാക്കുകയുമാണ് ആവശ്യം. സഭയില്‍, ഏതൊരു മനുഷ്യസമൂഹത്തിലുമെന്ന പോലെ, പകുതിയും സ്ത്രീകളായിരിക്കും. കായികശേഷി വേണ്ട ചില രംഗങ്ങളിലൊഴികെ (പാറ പൊട്ടിക്കാനും മരം വെട്ടാനും ഒക്കെ ഇന്നു യന്ത്രങ്ങളുണ്ട്) മറ്റെല്ലായിടത്തും പുരുഷന്മാരെപോലെയും അതിനുപരിയായും സേവനം ചെയ്യാന്‍ സ്ത്രീകള്‍ക്കും സാധിക്കും. പിന്നെ അവരെ മാറ്റിനിറുത്തുന്നതെന്തിന്? അങ്ങിനെ മാറ്റി നിറുത്തുന്നതുകൊണ്ടുള്ള നഷ്ടം സ്ത്രീകള്‍ക്കു മാത്രമല്ല, അവരുള്‍പ്പെടുന്ന സമൂഹത്തിനാകെയാണ്. കാരണം പകുതിപ്പേരുടെ പ്രതിഭയും അദ്ധ്വാനവും പ്രയോജനപ്പെടാതെ പോകുന്നു.
ഈ മാറ്റിനിറുത്തല്‍ കുട്ടിക്കാലത്തു തന്നെ തുടങ്ങുന്നു. അള്‍ത്താരയിലേയ്ക്കു കയറാന്‍ പെണ്‍കുട്ടികള്‍ക്ക് അനുമതിയില്ല. കാരണം, ആണ്‍കുട്ടികളുണ്ടല്ലോ. ഇങ്ങിനെ ചെറുപ്പത്തില്‍ തന്നെ അള്‍ത്താരകളില്‍ നിന്ന് (അള്‍ത്താരയെ ഒരു പ്രതീകമായി കാണാം) അകറ്റി നിറുത്തപ്പെടുന്ന പെണ്‍കുട്ടികള്‍ പിന്നീട് ആവശ്യം വരുമ്പോള്‍ വിളിച്ചാല്‍ മടങ്ങി വരുമോ? സാദ്ധ്യത കുറവാണ്. കാരണം അവരും മനുഷ്യരാണ്. അള്‍ത്താരകളെയും പുരുഷന്മാര്‍ നിറഞ്ഞാടുന്ന മറ്റു മതവേദികളെയും ഉപേക്ഷിച്ച് അവര്‍ തങ്ങള്‍ക്കു സ്വീകാര്യതയുള്ളിടങ്ങളിലേയ്ക്ക് അതിനകം ചേക്കേറിയിരിക്കും. നിങ്ങള്‍ക്ക് ഗതികേടു വരുമ്പോള്‍ വിളിച്ചുവരുത്താനുള്ളവരല്ല തങ്ങളെന്ന് അവര്‍ അബോധാത്മകമായി പ്രതികരിക്കും.
സ്ത്രീകളെ അകറ്റി നിറുത്തുന്നതിനു പറയുന്ന കാരണം എന്താണ്? മനുഷ്യമഹത്വത്തില്‍ സ്ത്രീകള്‍ ഏതെങ്കിലും തരത്തില്‍ പിന്നിലാണെന്ന് ആരും പറയില്ലല്ലോ. ആത്മാവ് അര്‍ദ്ധമനുഷ്യന്‍റേതാണ് എന്നു വാദിക്കുന്നില്ലല്ലോ. പിന്നെയുള്ളതു ശരീരമാണ്. ശരീരം സ്ത്രീകളുടേതായതുകൊണ്ട് നിങ്ങള്‍ വരേണ്ടതില്ല എന്നാണ്. തൊലി കറുത്തതായതുകൊണ്ട്, ജനിച്ച വംശം അധഃസ്ഥിതമായതുകൊണ്ട് നിങ്ങള്‍ക്കിവിടെ പ്രവേശനമില്ല എന്ന ന്യായം തന്നെ. അത് മനുഷ്യവിരുദ്ധമാണ്, ക്രിസ്തുവിരുദ്ധമാണ്.
സ്ത്രീകളില്ലാത്ത അള്‍ത്താരയില്‍ നിന്നു കൊണ്ട്, സ്ത്രീകള്‍ പകുതിയിലേറെയുള്ള ദേവാലയസദസ്സിനെ നോക്കി, ദേവാലയത്തില്‍ പാലിക്കേണ്ട വസ്ത്രമര്യാദകള്‍ ഉറക്കെയുറക്കെ ആവര്‍ത്തിക്കുന്നതില്‍ നിന്നു തുടങ്ങുന്നു പെണ്‍കുട്ടികളോട് അവരുടെ ശരീരത്തിന്‍റെ ബാദ്ധ്യതകളെയും സാദ്ധ്യതകളെയും കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍. അതിനു പരോക്ഷമായ ഒരു കുറ്റാരോപണത്തിന്‍റെ തലമുണ്ടു പലപ്പോഴും. തങ്ങള്‍ സ്ത്രീകളായി പോയത്, സ്ത്രീകളുടെ ശരീരമുണ്ടായിപ്പോയത് അബദ്ധമായിപ്പോയോ എന്ന് പെണ്‍കുട്ടികള്‍ സംശയിക്കാനിടയാക്കും വിധമുള്ള ഓര്‍മ്മപ്പെടുത്തലുകള്‍. അതേസമയം, ഈ ശരീരം കൊണ്ടു മാത്രം തങ്ങള്‍ക്ക് എന്തൊക്കെയോ നേടാനാകുമെന്ന വികലപാഠവും അതിലൊളിഞ്ഞിരിപ്പുണ്ട്. താണ്. സ്ത്രീകള്‍ക്കു മാത്രമായി കല്‍പിതമായിരിക്കുന്ന ചട്ടങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കപ്പെടുകയും വേണം. വത്തിക്കാനില്‍ മാര്‍പാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ചയ്ക്കെത്തുന്ന വനിതകള്‍ക്ക് ഡ്രസ് കോഡ് നിലവിലുണ്ട്. ചുമല്‍ മറയ്ക്കണം, സ്ലീവുണ്ടായിരിക്കണം, എന്നിവയ്ക്കൊപ്പം കറുത്ത വസ്ത്രമാകണം, ശിരോവസ്ത്രമുണ്ടാകണം എന്നീ നിയമങ്ങളാണ് സ്ത്രീകള്‍ക്ക്. വര്‍ണവസ്ത്രങ്ങള്‍ ധരിക്കാന്‍ അനുമതിയുള്ളത് യൂറോപ്പിലെ കത്തോലിക്കാ രാജ്ഞിമാര്‍ക്കു മാത്രമാണ്. എന്നാല്‍, ഇക്കാലത്ത് ഈ നിയമങ്ങള്‍ കര്‍ക്കശമായി പാലിക്കണമെന്ന് ആരും ശഠിക്കാറില്ല. കാലാനുസൃതമായ സ്വാതന്ത്ര്യം ഇക്കാര്യത്തില്‍ എല്ലാവരുമെടുക്കുകയും വത്തിക്കാന്‍ അതനുവദിക്കുകയും ചെയ്യുന്നു. ലോക നേതാവായ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജെലാ മെര്‍ക്കല്‍ മാര്‍പാപ്പയെ കാണാന്‍ വരുമ്പോള്‍ തലയില്‍ മുണ്ടിടാത്തത് പാപ്പയെ അനാദരിക്കുന്നതുകൊണ്ടല്ല എന്നു മനസ്സിലാക്കാനുള്ള വിവേകം വത്തിക്കാനുണ്ട്. എന്നാല്‍, മിഷേല്‍ ഒബാമയെ പോലുള്ളവര്‍ ശിരോവസ്ത്രസഹിതം കറുത്ത വേഷം ധരിച്ചെത്തി അധികാരികളെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. ബ്രിട്ടീഷ് രാജ്ഞി തലയില്‍ തൊപ്പി വച്ച് ആചാരം പാലിച്ചെത്തിയപ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറിന്‍റെ ഭാര്യ നിറമുള്ള ഉടുപ്പണിഞ്ഞ് ശിരോവസ്ത്രമില്ലാതെയെത്തി. ചില വനിതകള്‍ക്ക് ശിരോവസ്ത്രം പോലും ഡിസൈനര്‍മാരുടെ ഭാവനാസാമര്‍ത്ഥ്യം പ്രകടമാക്കുന്നിനുള്ള കാന്‍വാസുകളാകുകയും ചെയ്തു. അതായത് ഓരോരുത്തരും അവരവരുടെ ഔചിത്യമനുസരിച്ചും അഭിരുചിയനുസരിച്ചും വേഷമണിഞ്ഞു. ആരും ചുമല്‍ മറയ്ക്കാത്തതോ കൈയില്ലാത്തതോ ഇറക്കം കുറഞ്ഞതോ ആയ വസ്ത്രങ്ങള്‍ ധരിച്ചതുമില്ല.
ആഗോളസഭയില്‍ കാര്യങ്ങള്‍ ഇങ്ങിനെയായിരിക്കെ, കേരളത്തില്‍ നാമിന്നും ദേവാലയങ്ങളില്‍ ചെറിയ ക്ലാസുകളിലെ കുട്ടികളുടെയടക്കം ശിരോവസ്ത്രധാരണത്തില്‍ വല്ലാതെ വാശി പിടിക്കുന്നതു കാണാറുണ്ട്. കുട്ടികള്‍ക്ക് ഇതു നല്‍കുന്നത് ലിംഗവിവേചനത്തിന്‍റെ സന്ദേശമാണ്. മാന്യമായി വസ്ത്രം ധരിക്കണം, കോളറില്ലാത്ത ടീ ഷര്‍ട്ടു പാടില്ല, ഷോര്‍ട്സ് പാടില്ല എന്നെല്ലാം ആണ്‍പെണ്‍ഭേദമെന്യേ ഏവര്‍ക്കും ബാധകമായ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ മതിയാകുന്ന കാലമെത്തിയെന്നത് കാണാതിരുന്നു കൂടാ.
സ്ത്രീകള്‍ കാറു പോലെയാണെന്നും കാര്‍ ഷെഡ്ഡില്‍ കിടന്നാല്‍ സുരക്ഷിതമായിരിക്കുമെന്നും റോഡിലിറങ്ങിയാല്‍ തട്ടലും മുട്ടലും ഉണ്ടാകുമെന്നും ആന്ധ്രാപ്രദേശ് നിയമസഭാസ്പീക്കര്‍ കോട്ല ശിവപ്രസാദ് റാവു പറഞ്ഞതു വലിയ വിവാദമായി. പഴയ കാലത്ത് സ്ത്രീകളെല്ലാം വീട്ടമ്മമാര്‍ മാത്രമായിരുന്നു. അന്ന് എല്ലാത്തരം അക്രമങ്ങളില്‍ നിന്നും അവര്‍ സുരക്ഷിതരായിരുന്നു. ഇന്നവര്‍ പഠിക്കാന്‍ പോകുന്നു, ജോലി ചെയ്യുന്നു, ബിസിനസ് ചെയ്യുന്നു. അതുകൊണ്ടു പ്രശ്നങ്ങളും നേരിടുന്നു. ഇതാണ് റാവുവിന്‍റെ വാദം.
തടവറകളിലെ സുരക്ഷിതത്വത്തെ കുറിച്ചാണ് റാവു പറഞ്ഞത്. പുറമെ നിന്നാരേയും പ്രവേശിപ്പിക്കാതെ, പുറത്തേയ്ക്ക് ആരേയും കടത്താതെ, വന്‍മതിലുകളും സായുധഭടന്മാരും കാവല്‍ നില്‍ക്കുന്നതുകൊണ്ടുണ്ടാകുന്ന അത്തരം സുരക്ഷിതത്വമാണോ ഒരു പരിഷ്കൃത സമൂഹത്തില്‍ സ്ത്രീകള്‍ക്കുണ്ടാകേണ്ട സുരക്ഷിതത്വം?
തടവറകളില്‍ ലഭിക്കുന്ന സുരക്ഷിതത്വത്തില്‍ നിന്നു സത്താപരമായി വലിയ വ്യത്യാസമില്ലാത്ത ഒന്നാണ് തട്ടമിട്ട പെണ്ണിനു ലഭിക്കുന്ന സുരക്ഷിതത്വമെന്നു കാണാന്‍ പ്രയാസമില്ല. സ്ത്രീ ഇരയും ഉപഭോഗവസ്തുവും ആണെന്നും ആക്രമിക്കപ്പെടാനും ഉപയോഗിക്കപ്പെടാനും സാദ്ധ്യതയുണ്ടെന്നും അതിനാല്‍ സാദ്ധ്യമാകുന്നത്ര ഒളിഞ്ഞും മറഞ്ഞും കഴിയണമെന്നും വിധിക്കുന്ന ~ഒരു പൊതുബോധം. പുരുഷന്മാര്‍ പൊട്ടെന്‍ഷ്യന്‍ റേപിസ്റ്റുകളാണെന്നും സ്ത്രീകള്‍ തീര്‍ത്തും അബലകളാണെന്നും ഉള്ള ചിന്താഗതി.
ഇക്കാലത്തു പോലും ഇങ്ങിനെ ചിന്തിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളുമുണ്ടെങ്കില്‍ എന്തായിരുന്നിരിക്കും രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള അവസ്ഥ? അക്കാലത്ത് ആ പൊതുബോധത്തെ നിസ്സാരമായി നിരാകരിച്ചു, യേശുക്രിസ്തു. ഇതിനാധാരമായ മാതൃകാസംഭവങ്ങളും വാക്കുകളും സുവിശേഷങ്ങളില്‍ നിന്നു നമുക്കു കണ്ടെത്താം. അതിവിടെ വിവരിക്കുന്നില്ല.
എന്നാല്‍, യേശുക്രിസ്തുവിനെ അനുകരിക്കുന്നവരുടെ സമൂഹത്തില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം വന്നെത്തിയിരിക്കുന്ന സ്ഥിതി ആത്മവിമര്‍ശനപരമായി വിലയിരുത്താനും ആവശ്യമായ തിരുത്തലുകള്‍ വരുത്താനും നമുക്കു ബാദ്ധ്യതയുണ്ട്. സാദ്ധ്യമായ എല്ലാ മേഖലകളിലും പരിധികളില്ലാത്ത വനിതാപ്രാതിനിധ്യം ഉറപ്പാക്കാന്‍ ബോധപൂര്‍വകമായ ശ്രമങ്ങള്‍ സഭ നടത്തേണ്ടിയിരിക്കുന്നു. കുട്ടിക്കാലം മുതല്‍ തലമുറകളിലേയ്ക്കു പകര്‍ന്നുകൊടുത്തുകൊണ്ടിരിക്കുന്ന ബോദ്ധ്യങ്ങളില്‍ സ്ത്രീപുരുഷസമത്വം, നിരുപാധികമായ തുല്യമഹത്വം എന്നിവയ്ക്കു നിരക്കാത്ത ഘടകങ്ങള്‍ കടന്നു കൂടാനിടയാകരുത്.
വസ്ത്രമര്യാദകള്‍ എല്ലാവര്‍ക്കും പാലിക്കാനുള്ളതാണ്. സ്ത്രീകള്‍ക്കു മാത്രമായി കല്‍പിതമായിരിക്കുന്ന ചട്ടങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കപ്പെടുകയും വേണം. വത്തിക്കാനില്‍ മാര്‍പാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ചയ്ക്കെത്തുന്ന വനിതകള്‍ക്ക് ഡ്രസ് കോഡ് നിലവിലുണ്ട്. ചുമല്‍ മറയ്ക്കണം, സ്ലീവുണ്ടായിരിക്കണം, എന്നിവയ്ക്കൊപ്പം കറുത്ത വസ്ത്രമാകണം, ശിരോവസ്ത്രമുണ്ടാകണം എന്നീ നിയമങ്ങളാണ് സ്ത്രീകള്‍ക്ക്. വര്‍ണവസ്ത്രങ്ങള്‍ ധരിക്കാന്‍ അനുമതിയുള്ളത് യൂറോപ്പിലെ കത്തോലിക്കാ രാജ്ഞിമാര്‍ക്കു മാത്രമാണ്. എന്നാല്‍, ഇക്കാലത്ത് ഈ നിയമങ്ങള്‍ കര്‍ക്കശമായി പാലിക്കണമെന്ന് ആരും ശഠിക്കാറില്ല. കാലാനുസൃതമായ സ്വാതന്ത്ര്യം ഇക്കാര്യത്തില്‍ എല്ലാവരുമെടുക്കുകയും വത്തിക്കാന്‍ അതനുവദിക്കുകയും ചെയ്യുന്നു. ലോക നേതാവായ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജെലാ മെര്‍ക്കല്‍ മാര്‍പാപ്പയെ കാണാന്‍ വരുമ്പോള്‍ തലയില്‍ മുണ്ടിടാത്തത് പാപ്പയെ അനാദരിക്കുന്നതുകൊണ്ടല്ല എന്നു മനസ്സിലാക്കാനുള്ള വിവേകം വത്തിക്കാനുണ്ട്. എന്നാല്‍, മിഷേല്‍ ഒബാമയെ പോലുള്ളവര്‍ ശിരോവസ്ത്രസഹിതം കറുത്ത വേഷം ധരിച്ചെത്തി അധികാരികളെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. ബ്രിട്ടീഷ് രാജ്ഞി തലയില്‍ തൊപ്പി വച്ച് ആചാരം പാലിച്ചെത്തിയപ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറിന്‍റെ ഭാര്യ നിറമുള്ള ഉടുപ്പണിഞ്ഞ് ശിരോവസ്ത്രമില്ലാതെയെത്തി. ചില വനിതകള്‍ക്ക് ശിരോവസ്ത്രം പോലും ഡിസൈനര്‍മാരുടെ ഭാവനാസാമര്‍ത്ഥ്യം പ്രകടമാക്കുന്നിനുള്ള കാന്‍വാസുകളാകുകയും ചെയ്തു. അതായത് ഓരോരുത്തരും അവരവരുടെ ഔചിത്യമനുസരിച്ചും അഭിരുചിയനുസരിച്ചും വേഷമണിഞ്ഞു. ആരും ചുമല്‍ മറയ്ക്കാത്തതോ കൈയില്ലാത്തതോ ഇറക്കം കുറഞ്ഞതോ ആയ വസ്ത്രങ്ങള്‍ ധരിച്ചതുമില്ല.
ആഗോളസഭയില്‍ കാര്യങ്ങള്‍ ഇങ്ങിനെയായിരിക്കെ, കേരളത്തില്‍ നാമിന്നും ദേവാലയങ്ങളില്‍ ചെറിയ ക്ലാസുകളിലെ കുട്ടികളുടെയടക്കം ശിരോവസ്ത്രധാരണത്തില്‍ വല്ലാതെ വാശി പിടിക്കുന്നതു കാണാറുണ്ട്. കുട്ടികള്‍ക്ക് ഇതു നല്‍കുന്നത് ലിംഗവിവേചനത്തിന്‍റെ സന്ദേശമാണ്. മാന്യമായി വസ്ത്രം ധരിക്കണം, കോളറില്ലാത്ത ടീ ഷര്‍ട്ടു പാടില്ല, ഷോര്‍ട്സ് പാടില്ല എന്നെല്ലാം ആണ്‍പെണ്‍ഭേദമെന്യേ ഏവര്‍ക്കും ബാധകമായ നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ മതിയാകുന്ന കാലമെത്തിയെന്നത് കാണാതിരുന്നു കൂടാ.
സ്ത്രീകള്‍ കാറു പോലെയാണെന്നും കാര്‍ ഷെഡ്ഡില്‍ കിടന്നാല്‍ സുരക്ഷിതമായിരിക്കുമെന്നും റോഡിലിറങ്ങിയാല്‍ തട്ടലും മുട്ടലും ഉണ്ടാകുമെന്നും ആന്ധ്രാപ്രദേശ് നിയമസഭാസ്പീക്കര്‍ കോട്ല ശിവപ്രസാദ് റാവു പറഞ്ഞതു വലിയ വിവാദമായി. പഴയ കാലത്ത് സ്ത്രീകളെല്ലാം വീട്ടമ്മമാര്‍ മാത്രമായിരുന്നു. അന്ന് എല്ലാത്തരം അക്രമങ്ങളില്‍ നിന്നും അവര്‍ സുരക്ഷിതരായിരുന്നു. ഇന്നവര്‍ പഠിക്കാന്‍ പോകുന്നു, ജോലി ചെയ്യുന്നു, ബിസിനസ് ചെയ്യുന്നു. അതുകൊണ്ടു പ്രശ്നങ്ങളും നേരിടുന്നു. ഇതാണ് റാവുവിന്‍റെ വാദം.
തടവറകളിലെ സുരക്ഷിതത്വത്തെ കുറിച്ചാണ് റാവു പറഞ്ഞത്. പുറമെ നിന്നാരേയും പ്രവേശിപ്പിക്കാതെ, പുറത്തേയ്ക്ക് ആരേയും കടത്താതെ, വന്‍മതിലുകളും സായുധഭടന്മാരും കാവല്‍ നില്‍ക്കുന്നതുകൊണ്ടുണ്ടാകുന്ന അത്തരം സുരക്ഷിതത്വമാണോ ഒരു പരിഷ്കൃത സമൂഹത്തില്‍ സ്ത്രീകള്‍ക്കുണ്ടാകേണ്ട സുരക്ഷിതത്വം?
തടവറകളില്‍ ലഭിക്കുന്ന സുരക്ഷിതത്വത്തില്‍ നിന്നു സത്താപരമായി വലിയ വ്യത്യാസമില്ലാത്ത ഒന്നാണ് തട്ടമിട്ട പെണ്ണിനു ലഭിക്കുന്ന സുരക്ഷിതത്വമെന്നു കാണാന്‍ പ്രയാസമില്ല. സ്ത്രീ ഇരയും ഉപഭോഗവസ്തുവും ആണെന്നും ആക്രമിക്കപ്പെടാനും ഉപയോഗിക്കപ്പെടാനും സാദ്ധ്യതയുണ്ടെന്നും അതിനാല്‍ സാദ്ധ്യമാകുന്നത്ര ഒളിഞ്ഞും മറഞ്ഞും കഴിയണമെന്നും വിധിക്കുന്ന ~ഒരു പൊതുബോധം. പുരുഷന്മാര്‍ പൊട്ടെന്‍ഷ്യന്‍ റേപിസ്റ്റുകളാണെന്നും സ്ത്രീകള്‍ തീര്‍ത്തും അബലകളാണെന്നും ഉള്ള ചിന്താഗതി.
ഇക്കാലത്തു പോലും ഇങ്ങിനെ ചിന്തിക്കുന്ന വ്യക്തികളും പ്രസ്ഥാനങ്ങളുമുണ്ടെങ്കില്‍ എന്തായിരുന്നിരിക്കും രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പുള്ള അവസ്ഥ? അക്കാലത്ത് ആ പൊതുബോധത്തെ നിസ്സാരമായി നിരാകരിച്ചു, യേശുക്രിസ്തു. ഇതിനാധാരമായ മാതൃകാസംഭവങ്ങളും വാക്കുകളും സുവിശേഷങ്ങളില്‍ നിന്നു നമുക്കു കണ്ടെത്താം. അതിവിടെ വിവരിക്കുന്നില്ല.
എന്നാല്‍, യേശുക്രിസ്തുവിനെ അനുകരിക്കുന്നവരുടെ സമൂഹത്തില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം വന്നെത്തിയിരിക്കുന്ന സ്ഥിതി ആത്മവിമര്‍ശനപരമായി വിലയിരുത്താനും ആവശ്യമായ തിരുത്തലുകള്‍ വരുത്താനും നമുക്കു ബാദ്ധ്യതയുണ്ട്. സാദ്ധ്യമായ എല്ലാ മേഖലകളിലും പരിധികളില്ലാത്ത വനിതാപ്രാതിനിധ്യം ഉറപ്പാക്കാന്‍ ബോധപൂര്‍വകമായ ശ്രമങ്ങള്‍ സഭ നടത്തേണ്ടിയിരിക്കുന്നു. കുട്ടിക്കാലം മുതല്‍ തലമുറകളിലേയ്ക്കു പകര്‍ന്നുകൊടുത്തുകൊണ്ടിരിക്കുന്ന ബോദ്ധ്യങ്ങളില്‍ സ്ത്രീപുരുഷസമത്വം, നിരുപാധികമായ തുല്യമഹത്വം എന്നിവയ്ക്കു നിരക്കാത്ത ഘടകങ്ങള്‍ കടന്നു കൂടാനിടയാകരുത്.
ഷിജു ആച്ചാണ്ടി സബ് എഡിറ്റര്‍, സത്യദീപം