news-details
കഥപറയുന്ന അഭ്രപാളി

കോണ്‍-ടിക്കി: പ്രത്യാശയുടെ സാഗര യാത്ര

മനുഷ്യന്‍റെ പിറവിയുടെ കാലത്തോളം പഴക്കമുണ്ട് അവന്‍റെ യാത്രകള്‍ക്കും. കരയും, കടലും പീന്നീട് ആകാശവും അവന് വീഥികളൊ രുക്കി കാത്തിരുന്നു. ഉയര്‍ച്ചകളും താഴ്ചകളും വീഴ്ചകളും നേട്ടങ്ങളും നഷ്ടങ്ങളും ഓരോ യാത്രയിലും അവന്‍ ചേര്‍ത്തുവച്ചു. പിന്നീട് അടയാളപ്പെടുത്തപ്പെട്ട കാലങ്ങള്‍ അവന്‍റെ യാത്രകള്‍ക്ക് കീഴടക്കലിന്‍റെ ഛവി നല്‍കി. ശാസ്ത്രം വളര്‍ന്നതോടൊപ്പം പുതിയ ഭൂവിഭാഗ ങ്ങള്‍ തേടിയും, പര്യവേഷണ സാധ്യതകള്‍ തേടിയും മനുഷ്യന്‍റെ യാത്രകള്‍ നിര്‍ബാധം തുടര്‍ന്നു. ഇന്നും അത് അവസാനിച്ചിട്ടില്ല. മനുഷ്യ നുള്ള കാലത്തോളം യാത്രകള്‍ക്ക് മരണമില്ല എന്നാണര്‍ത്ഥം.

പ്രാകൃതമായ ഒരു തടിച്ചങ്ങാടത്തില്‍ തെക്കന മേരിക്കന്‍ രാജ്യങ്ങളിലെ പൂര്‍വ്വികന്‍മാര്‍ ചെയ്തു എന്ന് വിശ്വസിക്കുന്ന ഒരു ഭൂഖണ്ഡാന്തര യാത്ര അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും നടത്തിയ തോര്‍ ഹെയര്‍ദാള്‍ എന്ന നോര്‍വ്വേക്കാരനെയും  അയാ ളുടെ സഹയാത്രികരായ 5 സാഹസിക പര്യവേഷക രെയും ലോകം ഇന്നും ആദരവോടെയാണ് വീക്ഷിക്കുന്നത്. 1947-ലാണ്  തോര്‍ ഹെയര്‍ദാലും സംഘവും ഈ യാത്ര നടത്തിയത്. തെക്കനമേരി ക്കന്‍ രാജ്യമായ പെറുവില്‍ നിന്നും ഓഷ്യാനിയ മേഖലയില്‍ സ്ഥിതി ചെയ്യുന്ന പോളിനേഷ്യന്‍ രാജ്യങ്ങളിലേക്കായിരുന്നു ആ സംഘത്തിന്‍റെ യാത്ര. പോളിനേഷ്യന്‍ രാജ്യങ്ങളിലെ ആദിമ നിവാസികള്‍ തെക്കനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും, പ്രധാനമായും പെറുവില്‍ നിന്നും കുടിയേറിയവരാണ് എന്ന നിഗമനത്തില്‍ അവര്‍ കടല്‍മാര്‍ഗ്ഗം എങ്ങനെ പോളിനേഷ്യന്‍ ദ്വീപസമൂഹ ങ്ങളില്‍ എത്തിപ്പെട്ടിരിക്കാം എന്ന ചിന്തയും അത് തെളിയിക്കാനുള്ള അദമ്യമായ ആഗ്രഹവുമാണ് ഇത്തരമൊരു സാഹസിക യാത്രക്ക് തോറിനെയും സംഘത്തെയും പ്രേരിപ്പിച്ചത്.

ചങ്ങാടമുണ്ടാക്കാനുള്ള വന്‍മരങ്ങള്‍ ഇക്വഡോ റില്‍ നിന്നുമാണ് അവര്‍ സംഘടിപ്പിച്ചത്. നീണ്ട കടല്‍യാത്രക്കാണ് കോപ്പുകൂട്ടുന്നതെങ്കിലും സത്യത്തില്‍ തോറിന് ജലഭയം (ഒ്യറൃീുവീയശമ) ഉണ്ടായിരുന്നു, അതോടൊപ്പം നീന്താനുള്ള അറിവും ഇല്ലായിരുന്നു. എങ്കിലും അടക്കാനാവാത്ത ജ്ഞാന തൃഷ്ണയില്‍ ആ കുറവുകള്‍ നീക്കം ചെയ്യപ്പെടുക യായിരുന്നു. തോര്‍ഹെയര്‍ദാലും സംഘവും നടത്തിയ യാത്ര 1947 ഏപ്രില്‍ 18-ന് ആരംഭിച്ച് അതേവര്‍ഷം ആഗസ്റ്റ് 7-ന് ലക്ഷ്യസ്ഥാനത്തെത്തു മ്പോള്‍ 101 ദിവസങ്ങളും 4300-ലധികം മൈലുകളും താണ്ടപ്പെട്ടിരുന്നു. അനുഭവിച്ച ക്ലിഷ്ടതകളും, ജീവിതാനുഭവങ്ങളും വിവരണാതീതവുമായിരുന്നു. ചരിത്രത്താളുകളില്‍ എഴുതപ്പെട്ട ഈ യാത്ര തൊട്ടടുത്തവര്‍ഷം പുസ്തകമാക്കി തോര്‍ തങ്ങ ളുടെ സമുദ്രാനുഭവങ്ങള്‍ വാക്കുകളില്‍ കൊരു ത്തിട്ടു. കോണ്‍-ടിക്കി എന്നു തന്നെയായിരുന്നു പുസ്തകത്തിന്‍റെ പേരും. പെറൂവിയന്‍ പുരാണമനു സരിച്ച് ഇന്‍ക സൂര്യദേവനായിരുന്ന വിരക്കോച്ച യുടെ മറുപേരാണ് കോണ്‍-ടിക്കി. തോര്‍ ഹെയര്‍ ദാള്‍ തന്‍റെ മരച്ചങ്ങാടത്തിനും പുസ്തകത്തിനും അതേ പേരുതന്നെയാണ് നല്‍കിയത്. തോറി ന്‍റെയും സംഘത്തിന്‍റെയും അജയ്യമായ യാത്രക്കു ശേഷം സമുദ്രയാത്രകള്‍ക്ക് പുതിയ മാനം കൈവരുകയുണ്ടായി. മഹത്തായ ആ കീഴടക്കലിന് പിന്‍മുറക്കാരുണ്ടായി. ഇതിഹാസസമാനമായ ആ യാത്ര നിരവധി ഡോക്യുമെന്‍ററികള്‍ക്കും, ചലച്ചിത്ര ങ്ങള്‍ക്കും ഊര്‍ജ്ജം പകര്‍ന്നു. തന്‍റെ അനുഭവങ്ങള്‍ തെല്ലും അതിഭാവുകത്വമില്ലാതെ 1948-ല്‍ തോര്‍ ഹെയര്‍ദാല്‍ പുസ്തകരൂപത്തിലാക്കുകയും ചെയ്തു.

2012-ല്‍ പുറത്തിറങ്ങിയ നോര്‍വീജിയന്‍ ചിത്ര മായ കോണ്‍-ടിക്കി  ആണ് തോറിന്‍റെ യാത്രക്ക് ഭാവനാത്മകമായ ചലച്ചിത്രഭാഷ്യം നല്‍കിയത്. സ്വതന്ത്രമായ ചലച്ചിത്രാനുഭവത്തി നുവേണ്ടിയാവണം തോറിന്‍റെ പുസ്തകത്തിലെ വിവരണങ്ങളില്‍ നിന്നും അല്‍പ്പം വഴിമാറിയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ യാത്രയുടെ തീവ്രാനുഭവം തെല്ലും നഷ്ടമാക്കുന്നതു മില്ല. ദീര്‍ഘനാളുകള്‍ നീണ്ട കടല്‍യാത്രയില്‍ അവര്‍ അനുഭവിച്ച ക്ലേശങ്ങള്‍ ധാരാളമായിരുന്നു. വന്‍തിരകളെയും, കടല്‍ച്ചൊരുക്കിനെയും ഒരേ സമയം അവര്‍ക്ക് നേരിടേണ്ടിവന്നു. തങ്ങളുടെ സാമ്രാജ്യത്തിലേക്ക് ഒഴുകിയെത്തിയ അന്യകര ജീവികളെ ശത്രുതയോടെ കണ്ട മാംസംതീനിക ളായ വന്‍സ്രാവുകളെയും അവയുടെ ആക്രമണ ങ്ങളെയും അവര്‍ എതിരിട്ടു. എല്ലാ പ്രതിസന്ധിക ളെയും അതിജീവിച്ച് പോളിനേഷ്യന്‍ തീരത്തെ പുറ്റുകളിലിടിച്ച് ആ മരച്ചങ്ങാടം കരയോടൊട്ടി നിന്നു. പരിക്ഷീണരായ യാത്രികര്‍ അതുവരെ തങ്ങളനുഭവിച്ച എല്ലാ ദുരിതങ്ങളെയും നിമിഷ നേരം കൊണ്ട് മറന്ന് തീരത്തു വെയിലേറ്റ് പൊള്ളിക്കിടന്ന വെള്ളമണലില്‍ തങ്ങളുടെ പാദം തൊട്ടു. സത്യത്തില്‍ ആ യാത്ര അവസാനിക്കുക യായിരുന്നില്ല, മറിച്ച് ഒന്നിനു പിറകേ മറ്റൊന്ന് എന്ന കണക്കില്‍ പിന്നീട് അനുകരിക്കപ്പെട്ട ഒട്ടനവധി കടല്‍യാത്രകള്‍ക്ക് അരങ്ങൊരുക്കുകയായിരുന്നു.

യഥാര്‍ത്ഥയാത്ര അതേപടി അനുകരിക്കുന്ന തിന് ചിത്രത്തിന്‍റെ സംവിധായകര്‍ ശ്രമിച്ചിട്ടില്ല എന്നതിനാല്‍ തോറിന്‍റെ പുസ്തകം വായിച്ചവര്‍ക്ക് ചിത്രം കാണുമ്പോള്‍ വിയോജിപ്പ് ഉണ്ടായിരുന്നു. നിരവധി ചലച്ചിത്രവിമര്‍ശകര്‍ ഇക്കാര്യം പല പ്പോഴും ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. സിനിമയുടെ കാവ്യാത്മക സ്വഭാവത്തിനായി ഇത്തരം ചില കൂട്ടിച്ചേര്‍ക്കലുകള്‍ സംവിധായകര്‍ നടത്തിയിട്ടുണ്ട്.  വളര്‍ത്തുപക്ഷിയെ സ്രാവ് ആക്രമിക്കുന്നതും അതിസാഹസികമായി അതിനെ ആക്രമിച്ച് കീഴടക്കി മൃഗീയമായി മുറിവേല്‍പ്പിച്ചു കൊല്ലുന്നതുമുള്‍പ്പെടെയുള്ള രംഗങ്ങള്‍ ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ക്കുദാഹരണമാണ്. എന്നാല്‍ കടല്‍യാത്രയിലെ അതിതീവ്രമായ തിരയനുഭവ ങ്ങളും മറ്റും മിഴിവാര്‍ന്ന രീതിയില്‍ ചിത്രത്തിലേക്ക് പകര്‍ത്തിയിട്ടുമുണ്ട്.

ഏതെങ്കിലും തരത്തിലുള്ള കഥ പറയുക എന്നതിനപ്പുറം സംഭവിച്ചതും യാഥാര്‍ത്ഥ്യവുമായ തിനാല്‍ കോണ്‍-ടിക്കി എന്ന ചിത്രം വാക്കുകളില്‍ ഒതുങ്ങുകയില്ല. അത് കണ്ടുതന്നെ അനുഭവിക്കേണ്ട തുണ്ട്. കടലിന്‍റെ എല്ലാ ഭാവങ്ങളും, ക്ഷുഭിതവും, മസൃണവും, ലോലവുമായ പരിചരണവും മനോഹരമായാണ് സിനിമയില്‍ ചിത്രീകരിച്ചി ട്ടുള്ളത്. കടലൊച്ചകളുടെ പരുക്കനും, മധുരവുമായ ശബ്ദതരംഗങ്ങള്‍ അതിമനോഹരമായി ഇണക്കിച്ചേര്‍ ത്തിരിക്കുന്നു. കടല്‍യാത്രയില്‍ കഥകള്‍ക്ക് സ്ഥാനമില്ല എന്നു തന്നെ പറയാം. അവിടെ അനുഭവിച്ചുതീര്‍ക്കേണ്ട ജീവിത സാഹചര്യങ്ങള്‍ മാത്രമാണുള്ളത്.

പ്രശസ്ത നോര്‍വീജിയന്‍ സംവിധായക രായ ജോവാക്കിം റോണിങ്ങ്, എസ്പെന്‍ സാന്‍ഡ്ബെര്‍ഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തത്. തോര്‍ ഹെയര്‍ദാള്‍, എറിക് ഹെസ്സല്‍ബെര്‍ഗ്, ബെന്ഗ്ട്ട് ഡാനിയേല്‍സണ്‍, നട്ട് ഹോഗ്ലണ്ട്, ടോര്‍സ്റ്റെയിന്‍ റാബി, ഹെര്‍മന്‍ വാട്ട്സിങ്ങര്‍ എന്നീ യാത്രികരെ യഥാക്രമം പാല്‍ സ്വെര്‍ ഹാഗന്‍, ഓഡ് മാഗന്സ് വില്ല്യംസണ്‍, ഗുസ്തഫ് സ്കാര്‍സ്ഗാര്‍ഡ്, തോബിയാസ് സാന്‍റില്‍മാന്‍, ജാക്കോബ് ഓഫ്തബ്രോ, ആന്‍റേഴ്സ് ബാസ്മോ ക്രിസ്റ്റ്യന്‍സണ്‍ എന്നിവ രാണ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തിന്‍റെ ഭൂരിഭാഗവും മാള്‍ട്ടയിലും, തായ്ലന്‍റിലും, മാലദ്വീപിലുമൊക്കെയായിട്ടാണ് ചിത്രീകരിച്ചത്. നിരവധി പ്രത്യേകതകള്‍ ചിത്രത്തിനുണ്ട്. ഒരേ സമയം നോര്‍വീജിയന്‍ ഭാഷയിലും, ഇംഗ്ലീഷിലു മായാണ് സിനിമ ചിത്രീകരിച്ചത്. അതുകൊണ്ടു തന്നെ ഇരുഭാഷകള്‍ക്കുമായി ഒരേ സീനുകള്‍ രണ്ട് തവണ ഒരേ രീതിയില്‍ ചിത്രീകരിക്കേണ്ടതായി വന്നിട്ടുണ്ട്. കടലിന്‍റെ യഥാര്‍ത്ഥ തീവ്രത അനുഭവ വേദ്യമാക്കുന്നതിനായി ഭൂരിഭാഗം കടല്‍ദൃശ്യങ്ങളും യഥാര്‍ത്ഥ കടലിലാണ് ചിത്രീകരിച്ചിട്ടുള്ളത്. 2012-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ആ വര്‍ഷത്തെ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാര്‍ നാമനിര്‍ദ്ദേശം ലഭിച്ചിരുന്നു.

ആത്യന്തികമായി കോണ്‍-ടിക്കി ഒരു ദൃശ്യ വിസ്മയമാണ്. യഥാര്‍ത്ഥത്തില്‍ ഈ സിനിമയോ ടൊപ്പം കണ്ടുതീര്‍ക്കേണ്ട മറ്റ് ചിത്രങ്ങളും ഡോക്യുമെന്‍ററികളും അവശേഷിക്കുന്നുണ്ട്. 1950-ല്‍ പുറത്തിറങ്ങിയ കോണ്‍-ടിക്കി എന്ന മറ്റൊരു ചിത്രവും ഇതോടൊപ്പം കാണേണ്ടതുണ്ട്. ഇതോടൊപ്പം ടാന്‍ഗരോര ഉള്‍പ്പെടെയുള്ള നിരവധി ഡോക്യുമെന്‍ററികളും ഈ കടല്‍യാത്രയുടെ നിരവധി പകര്‍പ്പുകള്‍ ചിത്രീകരിച്ചിട്ടുണ്ട്. നിരവധി സാമുദ്രിക പര്യവേക്ഷണ യാത്രകള്‍ക്ക് തോര്‍ ഹെയര്‍ദാളിന്‍റെയും കൂട്ടരുടെയും യാത്ര കാരണമായിട്ടുണ്ട്. 2006-ല്‍ നടത്തിയ ടാന്‍ഗരോര പര്യവേക്ഷണയാത്രയില്‍ തോറിന്‍റെ കൊച്ചുമക നായ ഒലവ് ഹെയര്‍ദാളും അംഗമായിരുന്നു. 1947-ലെ യാത്രക്കു ശേഷം 9-ലധികം യാത്രകളാണ് കോണ്‍-ടിക്കി പര്യവേഷണയാത്രയുടെ ചുവടു പിടിച്ച് ഉണ്ടായിട്ടുള്ളത്. തോറും സംഘവും യാത്രക്ക് ഉപയോഗിച്ച യഥാര്‍ത്ഥ ചങ്ങാടം ഇപ്പോള്‍ നോര്‍വ്വേയുടെ തലസ്ഥാനമായ ഓസ്ലോയിലെ കോണ്‍-ടിക്കി മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

കോണ്‍-ടിക്കി എന്ന ചിത്രം യഥാര്‍ത്ഥത്തില്‍ മനുഷ്യന് പ്രത്യാശയുടെ പച്ചത്തുരുത്താണ് സമ്മാനിക്കുന്നത്.  ജീവിതം ഒരു സമുദ്രത്തിനു സമമാകുമ്പോള്‍ അതിലെ എല്ലാ ദുഃഖത്തിരകളും നമ്മളെ ലവണാംശത്തോടെ ആക്രമിക്കുമ്പോള്‍ പ്രത്യാശ കൈവിടാതെ ലക്ഷ്യത്തിലേക്ക് മുന്നേറുക എന്ന അതിജീവനമന്ത്രം ജപിക്കുന്ന ചലനചിത്ര മാണ് കോണ്‍-ടിക്കി. അതിജീവനം ആവശ്യപ്പെ ടുന്ന ഈ കാലഘട്ടത്തില്‍ പൊരുതിനേടുന്ന വിജയങ്ങള്‍ക്കും തുഴഞ്ഞെത്തുന്ന തീരങ്ങള്‍ക്കും മധുരമേറുമെന്നും, ജീവിതത്തിന്‍റെ ഇതുവരെ തീണ്ടാത്ത മറുകരയാണ്  നമ്മെ കാത്തിരിക്കു ന്നതെന്നും അതിന് അസാമാന്യമായ  ധീരതയാണ്  വേണ്ടതെന്നും ചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 

You can share this post!

ബ്ലൈന്‍ഡ്നെസ്സ്- അന്ധതയുടെ മറുപുറം

അജി ജോര്‍ജ്ജ്
അടുത്ത രചന

കോകോ

ജോസ് സുരേഷ്
Related Posts