news-details
കഥപറയുന്ന അഭ്രപാളി

നോ- ഒരു ജനസമൂഹത്തിന്‍റെ ശരിയുടെ കഥ

കഥപറയുന്ന അഭ്രപാളി
നോ-
ഒരു ജനസമൂഹത്തിന്‍റെ ശരിയുടെ കഥ
അജി ജോര്‍ജ്ജ്
ഏതൊരു സമൂഹത്തിലും രാജ്യത്തിലും ജീവി ക്കുന്ന വ്യക്തികള്‍ക്ക് രാഷ്ട്രീയമുണ്ടാകേണ്ടതുണ്ട്. കക്ഷിരാഷ്ട്രീയത്തിനതീതമായ ജീവിതചര്യയാണ് ഒരുവന്‍റെ രാഷ്ട്രീയം. രാജ്യം രാഷ്ട്രീയത്തെ പ്രതിനി ധീകരിക്കുന്നതാകട്ടെ അതിന്‍റെ ഭരണഘടനയിലൂ ടെയും.  ആ രാഷ്ട്രീയത്തിന്‍റെ മൗലികതയാണ് സമൂ ഹജീവിയായി മനുഷ്യനെ നിലനിര്‍ത്തുന്നതും, കാലികമായ മാറ്റങ്ങള്‍ക്ക് സമൂഹത്തെ വ്യതിയാന പ്പെടുത്തുന്നതും. രാഷ്ട്രീയത്തിന്‍റെ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുകയും, പരീക്ഷിക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. നാം ജീവിക്കുന്ന ചുറ്റുപാടുക ളില്‍ നിന്നും വ്യത്യസ്തമായ തലങ്ങളിലും മാന ങ്ങളിലുമുള്ള രാഷ്ട്രീയപരിതസ്ഥിതികളാണ് ലോക ത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ജനവിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്നത്. ഭൂവിഭാഗങ്ങള്‍ എപ്രകാരം പരിപൂര്‍ണ്ണ വിഭിന്നമായിരിക്കുന്നുവോ അതുപോലെ തന്നെ അവരുടെ രാഷ്ട്രീയവും വ്യതിരിക്തമാകുന്ന കാഴ്ചയാണ് നാം കാണുന്നത്. ചിലയിടങ്ങളില്‍ ഭൂരിപക്ഷത്തിന്‍റെ രാഷ്ട്രീയം ഭരണം കൈയാളു കയും, മറ്റിടങ്ങളില്‍ സൈനികശക്തികള്‍ സംഘ ബലമുപയോഗിച്ച് ഭരണം പിടിച്ചടക്കുകയും ചെയ്തിട്ടുണ്ട്.  മതവും, വര്‍ഗ്ഗവും, ആശയങ്ങളും, പണവും, ആള്‍ബലവുമൊക്കെ രാഷ്ട്രീയത്തെ സ്വീധീനിക്കുന്നതായും  കണ്ടുവരുന്നുണ്ട്. പൊതു വെ മനുഷ്യജീവിതത്തിന്‍റെ എല്ലാ മേഖലകളും വിവിധങ്ങളായ രാഷ്ടിയവീക്ഷണങ്ങളാല്‍ സ്വാധീ നിക്കപ്പെടുന്നതായും കണ്ടുവരുന്നുണ്ട്. കലാരൂപ ങ്ങള്‍ മനുഷ്യജീവിതത്തിന്‍റെ ഭാഗമായതിനാല്‍ അവയും രാഷ്ട്രീയം ചര്‍ച്ചചെയ്യുന്നതില്‍ മുന്‍പന്തി യിലാണ് എന്ന് കാണാം.
ഏതൊരു കലാരൂപവും കലയുടെ രാഷ്ട്രീയ മാണ് മിക്കവാറും ചര്‍ച്ച ചെയ്തിട്ടുള്ളത്. സമകാ ലിക രാഷ്ട്രീയ പരിതസ്ഥിതികളെ കലകളിലേക്ക് സ്വാംശീകരിച്ച് അവതരിപ്പിക്കുന്ന രീതിയാണ് മിക്ക കലാരൂപങ്ങളും സ്വീകരിക്കുന്നത്. എന്നാല്‍ സിനി മയെ സംബന്ധിച്ച് രാഷ്ട്രീയം പലപ്പോഴും അന്തര്‍ ലീനമാകുകയാണ് പതിവ്. നേരെതന്നെ രാഷ്ട്രീയം സംസാരിക്കുന്ന സിനിമകള്‍ ഇല്ലായെന്നല്ല. ഓരോ സിനിമക്കും അത് പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ മുണ്ട്. എന്നാല്‍ രാഷ്ട്രീയത്തിന്‍റെ ധാര്‍മ്മികത യെപ്പറ്റി ശരിയാംവിധം സംവദിക്കുന്ന സിനിമകള്‍ കുറവാണെന്ന് കാണാന്‍ സാധിക്കും. അന്താരാഷ്ട്ര പ്രശസ്തമായ നിരവധി സിനിമകള്‍ ഏറിയും കുറഞ്ഞും രാഷ്ട്രീയം സംവദിച്ച് ശ്രദ്ധേയമായിട്ടുണ്ട്. അത്തരം സിനിമകളില്‍ സവിശേഷ ശ്രദ്ധയാകര്‍ ഷിച്ചിട്ടുള്ള ചലച്ചിത്രമാണ് പാബ്ലോ ലറൈന്‍ സംവി ധാനം ചെയ്ത് 2012-ല്‍ പുറത്തിറങ്ങിയ 'നോ' എന്ന സ്പാനിഷ് ചലച്ചിത്രം. 2012-ലെ അക്കാദമി  അവാര്‍ഡിനുള്ള ചിലിയുടെ ഒദ്യോഗിക എന്‍ട്രി കൂടിയാണ് നോ. അന്തര്‍ദേശീയ ശ്രദ്ധയാര്‍ജ്ജിച്ച ദി ക്ലബ്ബ്, നെരൂദ, പോസ്റ്റ്മോര്‍ട്ടം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും, നിരവധി അന്താരാഷ്ട്ര ഫെസ്റ്റിവലുകളില്‍ പുരസ്കാരങ്ങള്‍ നേടിയ ഗ്ലോറിയ, യങ്ങ് ആന്‍റ് വൈല്‍ഡ്, എ ഫന്‍റാസ്റ്റിക് വുമണ്‍ എന്നീ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. നവീന സ്പാനിഷ് ചലച്ചിത്രങ്ങളിലെ അനിതരസാധാരണമായ അഭിനയപാടവം കൊണ്ട്  ശ്രദ്ധേയ സാന്നിദ്ധ്യമായ ഗെയ്ല്‍ ഗാര്‍ഷ്യ ബെര്‍ണാലാണ് ചിത്രത്തിലെ നായകകഥാപാത്രമായ റെനെ സവേദ്രക്ക് ജീവന്‍ പകര്‍ന്നത്. അമോറോസ് പെറോസ്, ബാഡ് എഡ്യൂക്കേഷന്‍, മോട്ടോര്‍സൈക്കിള്‍ ഡയറീസ്, ദി ക്രൈം ഓഫ് ഫാദര്‍ അമാരോ, സിന്‍ നോംബ്രെ, ബാബേല്‍, ബ്ലൈന്‍ഡ്നെസ് എന്നീ ലോകപ്രശ സ്ത ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന നടനാണ് ഗെയ്ല്‍ ഗാര്‍ഷ്യ ബെര്‍ണാല്‍.
ലോകം കണ്ടിട്ടുള്ള ഏറ്റവും ക്രൂരനായ ഏകാ ധിപതികളിലൊരാളായിട്ടാണ് അഗസ്റ്റോ പിനാഷെ എന്ന ചിലിയന്‍ ജനറലിനെ കണക്കാക്കുന്നത്. 1973-ല്‍ ചിലിയന്‍ രാഷ്ട്രനേതാവായിരുന്ന സാല്‍വ ദോര്‍ അല്ലെന്‍ഡെയുടെ ആത്മാഹുതിയെത്തുടര്‍ന്ന് ചിലിയന്‍ ആര്‍മിയുടെ സര്‍വ്വാധിപതിയായ ജനറല്‍ അഗസ്റ്റോ പിനോഷെ രാജ്യത്തിന്‍റെ ഭരണം കയ്യാളുകയാണുണ്ടായത്. പിന്നീടങ്ങോട്ട് എല്ലാ അധികാരങ്ങളും കൈക്കലാക്കി നീണ്ട പതിനാറര കൊല്ലം അദ്ദേഹം ചിലി അടക്കിവാണു. എണ്ണിയാ ലൊടുങ്ങാത്ത മനുഷ്യാവകാശ ലംഘനങ്ങ ളുടെയും, കൂട്ടക്കുരുതിയുടെയും, പലായനങ്ങളു ടെയും കാലമായിരുന്നു ഒന്നരപതിറ്റാണ്ടിലധികം നീണ്ട പിനോഷെയുടെ പട്ടാളഭരണം ചിലെക്ക് സമ്മാനിച്ചത്. സിനിമയുടെ കാര്യത്തിലും മറിച്ചല്ല സംഭവിച്ചത്. 1960-കളില്‍ ലോകത്താകമാനം ഉദയം കൊണ്ട നവസിനിമാ പ്രസ്ഥാനത്തിന്‍റെ ചുവടുപി ടിച്ച്  ചലച്ചിത്രപ്രവര്‍ത്തനം നടത്തിയിരുന്ന നിരവധി സിനിമാപ്രവര്‍ത്തകര്‍ രാജ്യം വിട്ടു. ലാറ്റിനമേരിക്ക യിലെ മറ്റു രാജ്യങ്ങളിലും, മെക്സിക്കോയിലും ജീവിച്ചുകൊണ്ട് അവര്‍ തങ്ങളുടെ സിനിമാജീവി തത്തെ പറിച്ചുനട്ടു. മിഗ്വല്‍ ലിറ്റിനെപ്പോലെയുള്ള നിരവധി പ്രതിഭാശാലികള്‍  പിനോഷെയുടെ ഭരണ കാലഘട്ടത്തിലും ചിലിയന്‍ സിനിമയെ ലോക ത്തിനുമുന്‍പില്‍ അവതരിപ്പിച്ചുകൊണ്ടിരുന്നു. മിഗ്വല്‍ ലിറ്റിന്‍റെ ലോകപ്രശസ്ത ചിത്രങ്ങളായ പ്രോമിസ്ഡ് ലാന്‍റ്, ലെറ്റര്‍ ഫ്രം മറൂസിയ എന്നീ ചിത്രങ്ങള്‍ പിനോഷെയുടെ ഇരുണ്ട കാലഘട്ട ത്തില്‍ നിര്‍മ്മിക്കപ്പെട്ടവയാണ്.  
പിനോഷെയുടെ ഭരണകാലഘട്ടത്തിന്‍റെ പീഢ നപര്‍വ്വം ഏകദേശം രണ്ട് ലക്ഷത്തിലധികം ജന ങ്ങളെ നേരിട്ട് സാരമായി ബാധിച്ചതായി കണക്കു കള്‍ പറയുന്നു. മൂവായിരത്തിലധികം ആളുകള്‍ തൂക്കിലേറ്റപ്പെട്ട കറുത്ത കാലഘട്ടം കൂടിയായി രുന്നു അത്. ശാരീരികമായും ലൈംഗികമായും മാനസികവുമായ അതിക്രമങ്ങളുടെ ഇരകളായി പട്ടാളത്തിന്‍റെ തടങ്കല്‍ പാളയങ്ങളില്‍ ആയിരക്ക ണക്കിന് ജീവിതങ്ങളാണ് ജീവനും മരണത്തിനു മിടയിലുള്ള നൂല്‍പ്പാലത്തിലൂടെ കടന്നുപോയത്. രാഷ്ടവും, രാഷ്ട്രീയവും, ഭരണഘടനയുമെല്ലാം അധാര്‍മ്മികതയുടെ പിടിയിലമര്‍ന്നുപോയ നീണ്ട പതിനാറര വര്‍ഷങ്ങള്‍ ചിലെയുടെ സാംസ്കാരിക ജീവിതത്തെയും സിനിമയെയും അത്രയും തന്നെ വര്‍ഷങ്ങള്‍ പിന്നോട്ടടിക്കുകയാണ് ചെയ്തത്.
1988-ല്‍ ജനറല്‍ അഗസ്റ്റോ പിനോഷെ തന്‍റെ അധികാരത്തുടര്‍ച്ചക്കായി രാജ്യമൊട്ടാകെ ഒരു ഹിതപരിശോധന നടത്തുന്നതിന് തീരുമാനിച്ചു. അടുത്ത എട്ടു വര്‍ഷം കൂടി തനിക്ക് ഭരണം ലഭിക്കു ന്നതിനുവേണ്ട നടപടിക്രമങ്ങളുടെ ഭാഗമായിരുന്നു ആ റഫറണ്ടം. വേണം/വേണ്ട (YES/NO)  എന്ന് അഭി പ്രായം രേഖപ്പെടുത്തുന്നതിന് ജനങ്ങള്‍ക്ക് അവ സരം നല്‍കി. 1987-ല്‍ റഫറണ്ടവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചാരണങ്ങള്‍ നിയമപരമാക്കി. അഗസ്റ്റോ പിനോഷെയുടെ ഭരണം അവസാനിപ്പി ക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗമായി ഈ അവസരത്തെ കണ്ട ചിലെയിലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ ഒന്നിക്കുകയും "NO' എന്ന പ്രചാരണം സംഘടിപ്പിക്കുകയും ചെയ്തു. പിനോഷെക്കെതിരെ "NO' പറയുന്നതിനു വേണ്ടി സംഘടിപ്പിച്ച പ്രചാരണങ്ങളുടെയും അതിന്‍റെ വിജയത്തിന്‍റെയും കഥയാണ് പാബ്ലോ ലറൈന്‍ തന്‍റെ ചിത്രത്തിലൂടെ വിനിമയം ചെയ്യുന്നത്.
റെനെ സവേദ്രയെ 'നോ' ക്യാമ്പനിങ്ങ് പക്ഷ ക്കാര്‍ തങ്ങളുടെ ആശയപ്രചരണത്തിനുള്ള പരസ്യം തയ്യാറാക്കുന്നതിനായി സമീപിച്ചു. ആത്മവിശ്വാസമില്ലാതെയുള്ള അവരുടെ പദ്ധതി കള്‍ അയാള്‍ പുതുക്കി നിര്‍മ്മിച്ചു. തങ്ങള്‍ നോ പറയേണ്ടത് ബുദ്ധിമാനും, ക്രൂരനുമായ ഒരു ഭരണാധികാരിയോടാണെന്ന് സവേദ്രക്ക് ഉറപ്പുണ്ടാ യിരുന്നു. അതിന്‍റെ ഭാഗമായി ജനങ്ങളോട് നോ എന്ന അഭിപ്രായം രേഖപ്പെടുത്തുക എന്നതിലപ്പുറം സന്തോഷഭരിതരായിരിക്കുക എന്ന രീതിയില്‍ ആകര്‍ഷകങ്ങളായ ആശയങ്ങള്‍ കൊണ്ട് പ്രചാ രണം നടത്തുന്നതാണ് ഉചിതമെന്ന് അയാള്‍ പ്രചാ രകരോട് പറഞ്ഞു. ക്രൂരനായ ഒരു ഭരണാധികാരി ക്കെതിരെ നോ പറയുക എന്ന ആശയമുണര്‍ത്തു ന്നതിനേക്കാള്‍ മികച്ചതാണ് സന്തോഷമായി രിക്കുക എന്ന ആശയം പ്രചരിപ്പിക്കുന്നത് എന്നതായിരുന്നു സവേദ്രയുടെ പക്ഷം.  സവേദ്ര യുടെ ആശയങ്ങളില്‍ എതിര്‍പ്പുപ്രകടിപ്പിച്ച ഒരു ന്യൂനപക്ഷം അത്തരം ആശയപ്രചരണങ്ങളെ എതിര്‍ത്തു. പരമ്പരാഗതമല്ലാത്ത പരസ്യരീതികള്‍ ഗുണംചെയ്യില്ലെന്നായിരുന്നു അവരുടെ ആശങ്ക. എങ്കിലും സവേദ്രയുടെ ആശയങ്ങള്‍ക്ക് പതിയെ അംഗീകാരം ലഭിച്ചു. സവേദ്രയുടെയും കൂട്ടരു ടെയും പ്രചാരണങ്ങളില്‍ വിറളിപൂണ്ട ഭരണകൂടം അയാളുടെ മകനെയും ലക്ഷ്യമിട്ടു. തന്‍റെ പരസ്യസ്ഥാപനത്തിന്‍റെ ഉടമയായ ലൂച്ചോ സവേദ്രക്ക് എതിരാകുകയും നിലനില്‍പ്പിനായി ഭരണകൂടത്തിന്‍റെ പ്രചാരകദൗത്യം ഏറ്റെടുക്കു കയും ചെയ്തു.
നീണ്ട 27 ദിവസങ്ങള്‍ ടെലിവിഷന്‍ മുഖേന സവേദ്രയും സംഘവും ആശയപ്രചരണം നടത്തി. കലാപരമായ മികവുകൊണ്ട് നോ എന്ന ആശ യത്തെ ജനങ്ങളിലേക്കെത്തിക്കുന്നതിന് അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ യെസ് പക്ഷത്തിന്‍റെ പ്രചരണ ങ്ങള്‍ വരണ്ടതും, ജനങ്ങളുടെ കാഴ്ചക്ക് താല്‍പ്പര്യ മില്ലാത്ത വാചകകസര്‍ത്തുകള്‍ മാത്രവുമായിരുന്നു. പാരതന്ത്ര്യത്തിന്‍റെ ഇടനാഴികളില്‍ സര്‍ഗ്ഗാത്മകത യുടെ പുല്‍വെട്ടം സംജാതമാകില്ലെന്ന ശക്തമായ സന്ദേശമാണ് ആശയപ്രചാരണങ്ങള്‍ വഴി സവേ ദ്രയും സംഘവും നല്‍കിയത്. സ്വാതന്ത്ര്യത്തിനായി ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന തിരിച്ചറിവ് അവര്‍ക്ക് സമ്മാനിച്ചത് അളവില്ലാത്ത ആത്മ വിശ്വാസമായിരുന്നു.
ഭരണകൂടത്തിന്‍റെ ഇടപെടലുകള്‍ തങ്ങള്‍ക്കനു കൂലമായ വികാരവും സഹതാപവുമായി മാറ്റിയെടുക്കുന്നതില്‍ റെനെയും സംഘവും വിജയിച്ചു. സര്‍ഗ്ഗാത്മകമായ ഇടപെടലുകളും, റോഡ് ഷോകളുമായി റെനെയും സംഘവും ജനഹൃദയങ്ങളിലേക്ക് കുടിയേറുകയായിരുന്നു. ഹിതപരിശോധനാ ദിവസത്തില്‍ യെസ് പക്ഷം മുന്‍പന്തിയിലാണെന്ന വ്യാജവാര്‍ത്ത പ്രചരിച്ചു. എന്നാല്‍ എല്ലാത്തരം കിംവദന്തികളെയും അസ്ഥാനത്താക്കി നോ വിജയം നേടി. ഒന്നര ദശാ ബ്ദത്തിലധികം നീണ്ട അഗസ്റ്റോ പിനോഷെയുടെ ഭരണത്തിന് ചിലെയിലെ ജനങ്ങള്‍ നോ പറഞ്ഞു. ഭരണകൂട ഭീകരത ഒടുങ്ങിയ പുതിയ ചിലെയില്‍ റെനെയും ലൂച്ചോയും തങ്ങളുടെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ച് ആരംഭിക്കുകയും ചെയ്തു.
മരവിച്ച ജനാധിപത്യത്തെയും, രാഷ്ട്രത്തെയും കലാപരമായ സംഘാടനത്തിലൂടെ തിരികെയെത്തി ക്കാന്‍ കഴിയുമെന്ന ശക്തമായ സന്ദേശമാണ് പാബ്ലോ ലറൈന്‍റെ നോ എന്ന ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത്. ലോകത്തെവിടെയുമുള്ള എല്ലാ ധ്വംസനങ്ങള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തുന്നതി നുള്ള കലാകാരന്‍റെ അവകാശവും, അതിന്‍റെ പരിണിതഫലവും വളരെ വലുതാണെന്ന് ചിത്രം ഓര്‍മ്മിപ്പിക്കുന്നു. രാഷ്ട്രവും, രാഷ്ട്രീയവും, ഭരണവും സമൂഹത്തിന്‍റെ സ്വാതന്ത്ര്യബോധ ത്തെയും, അവകാശങ്ങളെയും ഹനിക്കുന്ന കാലത്ത് ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെക്കുറിച്ച് ഓര്‍പ്പിക്കേണ്ടി വരുമെന്ന കാല്‍പ്പനിക ചിന്തകൂടി ചിത്രം പങ്കുവെക്കുന്നുണ്ട്. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റായ പട്രീഷിയോ അയ്ല്‍വിന് അധികാരം കൈമാറുന്ന ചരിത്രപ്രധാനമായ നിമിഷം   ചിത്രത്തിനൊടുവില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കലകൊണ്ട് സ്വാതന്ത്ര്യം തേടുന്ന എല്ലാ മനുഷ്യര്‍ക്കുമുള്ള അര്‍ച്ചനകൂടിയാണ് അത്തരം നിമിഷങ്ങള്‍ പ്രേക്ഷകന് സമ്മാനിക്കുന്നത്.

 
 

You can share this post!

സംഗീതം തുളുമ്പുന്ന യാത്രയയപ്പുകള്‍

അജി ജോര്‍ജ്ജ്
അടുത്ത രചന

'ജയ് ഭീം' (ജനിക്കുന്നത് എങ്ങനെ ?)

അജി ജോര്‍ജ്ജ്
Related Posts