ഇന്ന് താരതമ്യേന മുതിര്‍ന്നവരിലും യുവാക്കളിലും വിദ്യാര്‍ത്ഥികളിലും കാണപ്പെടുന്ന ഭീകരമായ അവസ്ഥയാണ് ലഹരിയുടെ അമിതമായുള്ള ഉപയോഗം. ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമപ്പെട്ടു പോകുന്നതുവഴി ജീവിതം വളരെ മോശമായ നിലവാരത്തിലെത്തുകയും അതു മാനസിക വിഭ്രാന്തിയിലേക്കും ആത്മഹത്യയിലേക്കും നയിക്കുകയും ചെയ്യുന്നു.

ഈ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് കൂടുതലായി ലഹരി പദാര്‍ത്ഥങ്ങള്‍ക്കടിമപ്പെടുന്നത്. മക്കളുടെ ഏതൊരു ചെറിയ പ്രശ്നവും തിരിച്ചറിയുന്നത് അമ്മമാരാണ്. എന്നാല്‍ അമ്മമാരുടെ ചെറിയ ഒരു നോട്ടക്കുറവുപോലും മക്കളെ Drug addictionപോലുള്ള പ്രശ്നങ്ങളിലാണ് എത്തിക്കുന്നത്. അതിനാല്‍ നാം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.

എന്താണ് ഡ്രഗ് അഡിക്ഷന്‍ Drug addiction

ലഹരിമരുന്നിന്‍റെ അസ്വഭാവികമായ ഉപയോഗം കാരണം നാഡീവ്യൂഹത്തെയും മാനസിക-ശാരീരികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗമായാണ് Drug addiction നെ വിദഗ്ദ്ധര്‍ കണക്കാക്കുന്നത്. ലഹരി വസ്തുക്കള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് തലച്ചോറിനെയാണ്. കൃത്യമായ ചികിത്സ ലഭ്യമായില്ല എങ്കില്‍ ഈ രോഗം തലച്ചോറിനെ പ്രതികൂലമായി ബാധിക്കും.

Cocaine, Cannahis, Ecstasy, LSD എന്നിവയാണ് ഇന്ത്യയില്‍ മുഖ്യമായും കാണുന്ന ലഹരി പദാര്‍ത്ഥങ്ങള്‍. സാധാരണയായി 21 വയസ്സുവരെയുള്ളവരുടെ ഇടയിലാണ് ഇതിന്‍റെ ഉപയോഗം കൂടുതലായി കാണുന്നത്.

ലഹരിയും തലച്ചോറും

ഏതൊരു ലഹരി പദാര്‍ത്ഥവും തലച്ചോറിലെ Chemical messging system തകരാറിലാക്കുന്നു. എന്നാല്‍ ലഹരിയുടെ വകഭേദങ്ങള്‍ക്കനുസരിച്ച് തലച്ചോറിനെ ബാധിക്കുന്ന രീതിയില്‍ വ്യത്യാസം വരാം. അതിസങ്കീര്‍ണ്ണമായ ഘടനയാണ് തലച്ചോറിനുള്ളത്. ഈ ഘടനയിലേക്ക് ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിച്ചേരുമ്പോള്‍ റിഫ്ളക്സ് പ്രവര്‍ത്തനങ്ങള്‍ താറുമാറാകുന്നു. തുടര്‍ന്ന് ഓര്‍മ്മക്കുറവ്, ഉത്കണ്ഠ തുടങ്ങിയ മാനസിക സംഘര്‍ഷങ്ങള്‍ മുതല്‍ മസ്തിഷ്ക ആഘാതംവരെ സംഭവിച്ചേക്കാം.

മൂന്നുതരം ആസക്തികള്‍

1. കെമിക്കല്‍ അഡിക്ഷന്‍ (Chemical Addiction)
കെമിക്കല്‍ അഡിക്ഷന് ഉദാഹരണമാണ് ആല്‍ക്കഹോള്‍, ഗഞ്ച, പുകയില പദാര്‍ത്ഥങ്ങള്‍, ഹാഷിഷ്, LSD, ഇന്‍ഹെലന്റ്സ്, സെഡേറ്റീവ്/നാര്‍ക്കോട്ടിക് ഗുളികകള്‍.

2. ബിഹേവിയറല്‍ അഡിക്ഷന്‍ (Behavioral  Addiction)
ബിഹേവിയറല്‍ അഡിക്ഷന് ഉദാഹരണമാണ് - വീഡിയോ ഗെയിംസ്, ഇന്‍റര്‍നെറ്റ് മൊബൈല്‍ അഡിക്ഷന്‍, പോണ്‍ വീഡിയോ അഡിക്ഷന്‍, ഗാംബ്ലിങ്ങ്, സെക്സ് അഡിക്ഷന്‍, ഫുഡ് അഡിക്ഷന്‍.

3. മള്‍ട്ടിപ്പിള്‍ അഡിക്ഷന്‍ (Multiple Addiction)
മള്‍ട്ടിപ്പിള്‍ അഡിക്ഷന്‍ എന്നു പറഞ്ഞാല്‍ രണ്ടോ അതില്‍ക്കൂടുതലോ ലഹരി പദാര്‍ത്ഥങ്ങള്‍ക്കു അടിമപ്പെട്ടുപോകുന്ന അവസ്ഥ. ഈ പറഞ്ഞ ക്യാറ്റഗറിയിലുള്ള ആളുകള്‍ക്ക് ബിഹേവിയറല്‍ അഡിക്ഷനും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.  

ഒരു വ്യക്തിയില്‍ ലഹരി ബാധിക്കുന്ന വിവിധ മേഖലകള്‍
* ശാരീരികമായി
* മാനസികമായി
* കുടുംബപരമായി
* തൊഴില്‍പരമായി
* സാമ്പത്തികപരമായി
* ആത്മീയപരമായി
* സാമൂഹികപരമായി

ലഹരിക്കടിമപ്പെട്ടവരുടെ ലക്ഷണങ്ങള്‍
* ഏത് സമയവും മയക്കം
* വൃത്തിക്കുറവ്
* ദിനചര്യകളില്‍ മാറ്റം
* സൗഹൃദങ്ങളില്‍ മാറ്റം
* പണം ധാരാളമായി ആവശ്യപ്പെടുക
* വൈകാരിക പക്വതയില്ലായ്മ
* അമിതമായ ദേഷ്യം
* പെട്ടെന്നുള്ള മൂഡ് മാറ്റം
* സംശയ രോഗം
* തെറ്റായ ചിന്തകള്‍/വിശ്വാസം
* ഏകാന്തത
* വിറയല്‍
* സംസാരത്തില്‍ വൈകല്യം
* ഉറക്കകുറവ്/പതിവിലും കൂടുതല്‍ ഉറങ്ങുക
* ചുറ്റുമുള്ളവരെക്കുറിച്ച് കൃത്യമായ ബോധമില്ലായ്മ

മിക്കപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന രണ്ട് വാക്കുകളാണ് Drug Abuse Dw Drug Addiction ഉം. ഇവ രണ്ടും ഒന്നാണ് എന്ന മിഥ്യാധാരണയുമുണ്ട്. Drug Abuse പെട്ടെന്ന് ലഹരി ഉപയോഗിക്കുന്നവരില്‍ കാണപ്പെടും. എന്നാല്‍ ഈ അവസ്ഥ ചികിത്സ കിട്ടാതെ നീണ്ടുപോകുമ്പോള്‍ അത് Drug Addiction ആകുന്നു.

ലഹരിക്കടിമപ്പെട്ടവരുടെ പെരുമാറ്റവൈകല്യങ്ങള്‍ (Drug Abuse)

(താഴെ പറയുന്ന ലക്ഷണങ്ങള്‍ കഴിഞ്ഞ കുറച്ച് നാളായി ഉണ്ടെങ്കില്‍ നിങ്ങള്‍ ചികിത്സ തേടുക)

* തന്നില്‍ തന്നെയോ മറ്റുള്ളവരിലോ ശാരീരികവും മാനസികവുമായ ക്ഷതങ്ങള്‍ തുടര്‍ച്ചയായി ഏല്‍പ്പിക്കുക.
* സ്ഥിരം ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അപര്യാപ്തത etc...
ലഹരിക്കടിപ്പെട്ടവര്‍ (-Drug Addiction)
(കഴിഞ്ഞ 12 മാസമായി ഈ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് നോക്കുക)
* ലഹരി ഉപഭോഗം ഉയരുക
* എല്ലാത്തിലും താല്‍പര്യം നഷ്ടപ്പെടുക
* ലഹരി നിര്‍ത്താന്‍ നിരവധി തവണ ശ്രമിക്കുക. അത് വിജയിക്കാതിരിക്കുക etc...
എങ്ങനെ നിയന്ത്രിക്കാം
* ജീവിതത്തിനെ ആനന്ദകരമാക്കുക
* മാനസിക പ്രശ്നങ്ങള്‍ക്ക് സഹായം തേടുക
* അപകടസാധ്യതകള്‍ വിലയിരുത്തുക
* സമയപ്രായക്കാരുമായി വിനോദത്തിലേര്‍പ്പെടുക
* ജീവിതം നല്ല രീതിയില്‍ ബാലന്‍സ് ചെയ്യുക

ജീവിതകഴിവുകളെക്കുറിച്ച് ബോധവത്കരിക്കുക
  (To get knowledge about life skills)
* തീരുമാനം എടുക്കാനുള്ള കഴിവ് (Decision making)
* പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ് (Problem solving)
* ക്രിയാത്മക ചിന്ത (Creative thinking)
* വിമര്‍ശനപരമായി ചിന്തിക്കുക (Critical thinking)
* കാര്യക്ഷമമായ ആശയവിനിമയം (Effective communication)
* വ്യക്തിബന്ധങ്ങള്‍ (Interpersonal relationship)
* സ്വയാവബോധം (Self-awarenss)
* നിശ്ചയദാര്‍ഢ്യം (Assertiveness)
* മറ്റൊരുവന്‍റെ വ്യക്തിത്വവുമായി താദാത്മ്യപ്പെടുക (Empathy)
* Coping with stress, trauma and loss

ചികിത്സാ രീതി
* അഡിക്ഷന്‍ സങ്കീര്‍ണ്ണമാണെങ്കിലും ചികിത്സ സാധ്യമാണ്.
* രോഗി പെട്ടെന്ന് ചികിത്സ തേടേണ്ടതാണ്.
* 33 ദിവസം മുതല്‍ 60 ദിവസം വരെ നീണ്ടു നില്‍ക്കുന്ന കേന്ദ്രസാമൂഹിക നീതി മന്ത്രാലയത്തിന്‍റെ സ്പോണ്‍സര്‍ഷിപ്പോടുകൂടി പ്രവര്‍ത്തിക്കുന്ന IRCA  സൗജന്യ ചികിത്സ സംവിധാനം ലഭ്യമാണ്.
* കൗണ്‍സിലിംഗ് സേവനങ്ങള്‍ ലഭ്യമാണ്
* OP CONSULTATION ലഭ്യമാണ്.
എക്സ്സൈസ് വിഭാഗത്തിന്‍റെ വിമുക്തി കൗണ്‍സിലിംഗ് & ഡി അഡിക്ഷന്‍ സെന്‍റര്‍
* പ്രൈവറ്റ് ഡി അഡിക്ഷന്‍ ഹോസ്പിറ്റല്‍സ് & കൗണ്‍സിലിംഗ് സര്‍വ്വീസ്.

ജീവിതമാണ് ലഹരി

ജീവിതമാണ് ഏറ്റവും വലിയ ലഹരി എന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുന്നതോടൊപ്പം ലഹരിയുടെ ഉപയോഗം എന്നു പറയുന്നത് ഒരു രോഗാവസ്ഥയാണ് എന്ന തിരിച്ചറിവ് നമുക്കുണ്ടായിരിക്കണം. ഇതൊരു രോഗാവസ്ഥയല്ല. ഇതവന്‍റെ അഹങ്കാരമാണ്. ഇവന്‍ സാമൂഹിക വിരുദ്ധനാണ്, ഇവനില്‍ സാത്താന്‍ കയറിയതാണ് എന്ന തെറ്റായ ചിന്തകള്‍ മാറ്റി വേണ്ടുന്ന ചികിത്സ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി അവനെ/അവളെ ജീവിതമാകുന്ന ലഹരിയിലേക്കു തിരിച്ചുകൊണ്ടുവരിക.

You can share this post!

ലഹരിയും മസ്തിഷ്ക തകരാറുകളും

ഡോ. അരുണ്‍ ഉമ്മന്‍ (Senior Consultant Neurosurgeon, VPS Lakeshore Hospital, Kochi)
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts