വിഷാദരോഗത്തിനും (depression) അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന (bipolar disorder) ത്തിനും മരുന്നില്ലാ ചികിത്സയായി ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് ആവിഷ്കരിച്ച പതിനാലു ദിനംകൊണ്ടു പൂര്‍ത്തിയാവുന്ന മനോനില ചിത്രണം (Mood mapping) പതിനൊന്നാം ദിവസം പൂര്‍ത്തിയാവുന്നു. പ്രസാദാത്മകവും ശാന്തവും കര്‍മ്മോത്സുഖവുമായ മനോനില (Mood) കൈവരിക്കുന്നതിനുള്ള അഞ്ചു താക്കോലുകളെക്കുറിച്ചാണ് നാം പതിനൊന്നാം ദിവസം ചര്‍ച്ച ചെയ്തത്. മനോനില(Mood) ചിത്രീകരിച്ച് (Mapping) ഇക്കാര്യത്തില്‍ നമുക്കുണ്ടായ പുരോഗതി പരിശോധിക്കുന്നതിനുള്ള പരിശീലന(excercise) ത്തില്‍ പതിനൊന്നാം ദിനം പൂര്‍ത്തിയാകുന്നു.
വിഷാദരോഗത്തിനും (excercise) അതിന്‍റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന (bipolar disorder) ത്തിനും മരുന്നില്ലാ ചികിത്സയായി ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് ആവിഷ്കരിച്ച പതിനാലു ദിന മനോനില ചിത്രണം (Mood mapping) പതിനൊന്നാം ദിവസം ഈ ലക്കത്തില്‍ പൂര്‍ത്തിയാവുന്നു. പ്രസാദാത്മകവും ശാന്തവും കര്‍മ്മോത്സുഖവുമായ മനോനില (Mood) കൈവരിക്കുന്നതിനുള്ള അഞ്ചു താക്കോലുകളെക്കുറിച്ചാണ് നാം പതിനൊന്നാം ദിവസം ചര്‍ച്ച ചെയ്തത്. മനോനില (Mood) ചിത്രീകരിച്ച് (Mapping) ഇക്കാര്യത്തില്‍ നമുക്കുണ്ടായ പുരോഗതി പരിശോധിക്കുന്നതിനുള്ള പരിശീലന (exercise) ത്തില്‍ പതിനൊന്നാം ദിനം പൂര്‍ത്തിയാകുന്നു.
മനോനില ചിത്രണത്തിന്‍റെ പതിനൊന്നാം ദിന പരിശീലനം
മനോനില ചിത്രണത്തിന്‍റെ പതിനൊന്നാം ദിനത്തില്‍ നാം ഇതുവരെ കണ്ട കാര്യങ്ങള്‍ നമ്മെ ഉല്‍ക്കടമായ ഉല്‍ക്കണ്ഠയില്‍ നിന്ന് പ്രസാദാത്മകമായ ശാന്തതയിലേക്കും കര്‍മ്മോല്‍സുകമായ മനോനിലയിലേക്കും നയിക്കാന്‍ സഹായിക്കും. അത് പക്ഷേ ഫലപ്രദമായി നടപ്പാവാന്‍ അല്‍പ്പസമയം എടുക്കും എന്ന് മറക്കാതിരിക്കുക. മനോനിലചിത്രണം നിങ്ങളുടെ പുരോഗതി അടയാളപ്പെടുത്താന്‍ നിങ്ങളെ സഹായിക്കും.
പതിനൊന്നാം ദിനം നാം പല കാര്യങ്ങള്‍ പഠിക്കുകയുണ്ടായി. പഠിച്ചത് ഉറപ്പിക്കാന്‍ പല വഴികളുണ്ട്. പഠിച്ചത് എത്ര കണ്ട് പരിശീലിക്കുന്നുവോ നിങ്ങളുടെ മനോനിലയില്‍ മാറ്റം വരുത്തുക അത്രകണ്ട് എളുപ്പമായിത്തീരും. അപ്പോള്‍ ഉല്‍ക്കണ്ഠ നിങ്ങളുടെ തന്നെ ഒരു തിരഞ്ഞെടുപ്പ് ആണെന്ന് നിങ്ങള്‍ തിരിച്ചറിയും. അങ്ങിനെ പ്രസാദാത്മക മനോനില നിങ്ങള്‍ക്ക് തിരഞ്ഞെടുക്കണമെന്ന് ബോധ്യപ്പെടും.
ഉല്‍ക്കണ്ഠയെ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാന്‍ പഠിക്കുക എന്നതിനൊപ്പം പ്രധാനമാണ് ഉല്‍ക്കണ്ഠയ്ക്ക് കാരണമായ പ്രശ്നങ്ങള്‍ പഠിക്കുക എന്നതും. നമ്മുടെ ഉത്കണ്ഠയ്ക്കു കാരണം എന്തെന്ന് ഒരുപക്ഷേ ഇതിനോടകം തന്നെ നമുക്ക് അറിയാമായിരിക്കും. മിക്കപ്പോഴും നമുക്ക് ഉത്ക്കണ്ഠ കലശലായി അനുഭവപ്പെടുന്നു എന്നല്ലാതെ എന്താണതിന് കാരണം എന്ന് വ്യക്തമായിരിക്കില്ല. ഉല്‍ക്കണ്ഠയ്ക്ക് തീര്‍ച്ചയായും ഒരു കാരണമുണ്ടാവും എന്ന് മറക്കാതിരിക്കുക. നമ്മുടെ ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും വിശദമായും സൂക്ഷ്മമായും പരിശോധിക്കുന്നത് നമ്മുടെ ഉല്‍ക്കണ്ഠയ്ക്ക് കാരണമെന്തെന്ന് മനസ്സിലാക്കാന്‍ നമ്മെ സഹായിക്കും. അതിനുശേഷം ഉല്‍ക്കണ്ഠ കുറയ്ക്കുന്നതിനുള്ള വിവിധ അഭ്യാസനങ്ങള്‍ നമുക്ക് പരിശീലിച്ചു തുടങ്ങാം. പതിനൊന്നാം ദിനം നാം പഠിച്ച തന്ത്രങ്ങളുടെ അടിസ്ഥാനത്തിലാവും ഈ അഭ്യസനങ്ങള്‍ ഓരോന്നും. നിങ്ങളുടെ പുരോഗതി മനോനില ചിത്രണത്തിന്‍റെ സഹായത്തോടെ രേഖപ്പെടുത്താന്‍ മറക്കാതിരിക്കുക.
നിങ്ങളുടെ ആന്തരിക ഗുരുവിനെ കണ്ടെത്തുക
നിങ്ങളിലെ ആന്തരിക വിമര്‍ശകനെ നിങ്ങളെ പിന്തുണയ്ക്കുന്ന, നല്ലതിലേക്ക് നയിക്കുന്ന ആന്തരിക ഗുരുവായി പരിണമിപ്പിക്കുന്നതിന് ചില അടിസ്ഥാനതത്വങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
1. ഒരു നല്ല സുഹൃത്തിനോട് പറയാന്‍ മടിക്കുന്ന ഒരു കാര്യവും അവനവനോട് പറഞ്ഞുകൂടാ.
2. വിമര്‍ശനം ആകാം. പക്ഷേ അത് സര്‍ഗാത്മകമാകണം. നന്നാക്കുന്നതിനായി വിമര്‍ശിക്കാം, നശിപ്പിക്കുന്നതിനായിക്കൂടാ.
3. സ്വയം ബഹുമാനിക്കണം. അവനവനെ ബഹുമാനിക്കാത്തവര്‍ക്ക് അന്യരെ ബഹുമാനിക്കാനാവില്ല.
4. സ്വയം പരുഷമായി പെരുമാറിയെങ്കില്‍ സ്വയം മാപ്പു പറയുക.
നമ്മില്‍ ആരും പൂര്‍ണ്ണരല്ലാത്തതിനാല്‍ വിമര്‍ശനത്തില്‍ തെറ്റില്ല. ക്രിയാത്മകമായ വിമര്‍ശനം നമ്മെ മെച്ചപ്പെടുത്തും. എന്നാല്‍ നിഷേധാല്‍മകമായ വിമര്‍ശനം നമ്മെ തകര്‍ക്കും. അഭിനന്ദനത്തിന്‍റെ, പ്രശംസയുടെ അകമ്പടിയോടെ വേണം ഓരോ വിമര്‍ശനവും എന്നു ചുരുക്കം.
എന്തോ തെറ്റ് ചെയ്തുവെന്ന ഉല്‍ക്കണ്ഠ ആരംഭിക്കുമ്പോഴേ ഇടപെടുക. ഒരു ചുവട് പിന്നോക്കം വയ്ക്കുക. സ്വയം സത്യസന്ധമായി വിലയിരുത്തുക. സത്യസന്ധമായിരിക്കുമ്പോള്‍ തന്നെ പരുഷമാകാതിരിക്കുക. സ്വയം വിലയിരുത്തലില്‍ മിതത്വം പാലിക്കുക. എന്താണ് നമുക്ക് വേണ്ടത് ? എന്താണ് നമുക്ക് നന്മയായി ഭവിക്കുക? അതു കണ്ടെത്താന്‍ നാം കഠിനമായി പരിശ്രമിക്കേണ്ടി വരും. പക്ഷേ കണ്ടെത്താന്‍ കഴിയുമെന്നുറപ്പ്. കാരണം അത് ഉണ്ട് എന്നതു തന്നെ. അതിന് ആദ്യം എന്താണ് കുഴപ്പം എന്നു കണ്ടുപിടിക്കേണ്ടതുണ്ട്. എവിടെയാണ് പിശക് പറ്റിയത്? എന്തു ചെയ്താല്‍ ആ പിശക് പരിഹരിക്കപ്പെടും?
ഇവിടെ നമ്മിലെ പിശകിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അകമ്പടിയായി നമ്മിലെ മികവിനെക്കുറിച്ചു കൂടി ഓര്‍ക്കുക. ഉദാഹരണത്തിന് നിങ്ങളുടെ കയ്യില്‍ നിന്ന് കാപ്പികപ്പ് താഴെ വീണ് വെള്ള വിരിപ്പില്‍ കറയായി എന്നു വയ്ക്കുക. ആ പിഴവില്‍ നിങ്ങളുടെ മികവ് എങ്ങിനെ കണ്ടെത്താന്‍! പക്ഷേ നിങ്ങള്‍ മനഃപൂര്‍വ്വം ചെയ്തതല്ല അത്. അറിയാതെ സംഭവിച്ചു പോയതാണ്. കാപ്പികപ്പ് കൈവിട്ടുപോയി എന്നതു നല്ല കാര്യമല്ല, ശരി. അതുമൂലം നല്ല വെള്ള വിരിപ്പില്‍ കറയുണ്ടായി. എങ്ങിനെ അത് പരിഹരിക്കും? പെട്ടെന്നു തന്നെ നിങ്ങള്‍ വിരിപ്പെടുത്ത് കഴുകി, ഏതാണ്ട് മുഴുവന്‍ കറയും കളഞ്ഞു. തിടുക്കപ്പെട്ട്, സ്വയം ശപിച്ച് എന്തെങ്കിലുമൊക്കെ ചെയ്ത് വിരിപ്പ് പിന്നെ ഒന്നിനും കൊള്ളാത്തതാക്കുന്നതിന് പകരം നിങ്ങള്‍ സ്വയം പഴിക്കലില്‍ നിന്ന് ഒന്ന് വിട്ടുനിന്ന് ചെയ്യാവുന്ന കാര്യം ചെയ്തു. അതെ, ഉല്‍ക്കണ്ഠയുടെ ആവശ്യമേയില്ല. പറ്റിയ പിഴവ് നിങ്ങള്‍ സമ്മതിച്ചു. ചെയ്യാവുന്ന പരിഹാരവും ചെയ്തു. ഒപ്പം അല്‍പ്പം സാവകാശം കൊടുത്താല്‍ എന്തിനും പരിഹാരമുണ്ടെന്നും തിടുക്കം കൂട്ടി കാര്യങ്ങള്‍ വഷളാക്കി, ഉല്‍ക്കണ്ഠയുടെ അനിയന്ത്രിത തേരിലേറേണ്ടതില്ലെന്നുമുള്ള പാഠവും പഠിച്ചു. അതവിടെ തീര്‍ന്നു.
"വിഡ്ഢി! എന്താ ഈ ചെയ്തുവച്ചത്. ആകെ നശിപ്പിച്ചു. എന്നിട്ട് ചുമ്മാതിരിക്കുന്നതു കണ്ടില്ലേ. പെട്ടെന്ന് എന്തെങ്കിലും ചെയ്യ്!" എന്ന് നിങ്ങളിലെ ആന്തരികവിമര്‍ശകന് കലമ്പല്‍ കൂട്ടാന്‍ അനുവാദം നല്‍കാതെ അല്‍പ്പം ആദരപൂര്‍ണ്ണമായ ശാന്തത പാലിക്കാന്‍, പഠിപ്പിക്കാന്‍ നിങ്ങളുടെ ആന്തരികഗുരുവിനെ അനുവദിക്കുക. ഈ പരിശീലനം നിങ്ങള്‍ക്ക് സ്വയം ചെയ്ത് എടുക്കാവുന്നതേയുള്ളൂ. ഒരു കൂട്ടുകാരനോട് എന്ന പോലെയോ ബഹുമാന്യനായ സഹപ്രവര്‍ത്തകനോട് എന്നപോലെയോ സ്വയം പെരുമാറുക. നാം നമ്മോട് എങ്ങനെ സംസാരിക്കുന്നു എന്നത് അത്യന്തം പ്രധാനമാണ്. ആ വിമര്‍ശകനെ നിശബ്ദമാക്കുക. പരുഷമായതിന് സ്വയം മാപ്പു ചോദിക്കുക. സ്വയം മതിപ്പ് തോന്നാന്‍, പരിശീലിപ്പിക്കാന്‍ ആന്തരിക ഗുരുവിന് സ്വയം വിട്ടുകൊടുക്കുക. പിഴവുകള്‍ ആവര്‍ത്തിക്കുകയില്ലെന്ന ഉറപ്പില്‍ പ്രസാദാത്മകമാകുക.
ആളുകളോട് എങ്ങിനെ സംസാരിക്കുന്നു, എങ്ങിനെ പെരുമാറുന്നു എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ബന്ധം നല്ലതോ ചീത്തയോ എന്ന് തീരുമാനിക്കപ്പെടുക. നമ്മുടെ നല്ല സുഹൃത്തിന് നാം നല്‍കുന്ന ബഹുമാനം നാം നമുക്കും നല്‍കണം. കാരണം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇനിയുള്ള ജീവിതകാലം മുഴുവന്‍ നാം നമ്മോടൊപ്പം തന്നെ ജീവിക്കണം! ആളുകളുമായി നല്ല ബന്ധം നിലനിര്‍ത്തുന്നതിന് നാം അവരുടെ നല്ല വശങ്ങള്‍ക്ക് ഊന്നല്‍ നല്‍കണം. അപ്പോ നാമുമായി നമുക്കുള്ള ബന്ധം നന്നാക്കാനും അതാണ് വഴി. നിശ്ചിത സമയങ്ങളില്‍ ഒരു 'സ്വയംസംഭാഷണം' തുടങ്ങുക. അത് ഇടക്കിടെ നടക്കട്ടെ. പ്രസാദാത്മകമാകട്ടെ ആ സംഭാഷണം. അഭിനന്ദനപൂര്‍ണ്ണവും പ്രോത്സാഹജനകവുമായ ഈ കൊടുക്കല്‍ വാങ്ങലുകള്‍ നിങ്ങള്‍ക്ക് എങ്ങിനെ അനുഭവപ്പെടുന്നു എന്ന് കുറിച്ചു വയ്ക്കുക. മഹത്തായ ആത്മഭാഷണം മഹത്തായ മനോനില കൊണ്ടുവരുന്നു എന്ന് വൈകാതെ നിങ്ങള്‍ മനസ്സിലാക്കും.
നിങ്ങളുടെ ഭയത്തെ അഭിമുഖീകരിക്കുക
അനിശ്ചിതത്വമാണ് ഉല്‍ക്കണ്ഠയ്ക്ക് പ്രധാന കാരണം. എന്തു സംഭവിക്കും എന്ന അറിവില്ലായ്മ നിങ്ങളുടെ ആശങ്കകള്‍ക്ക് വളമാകും. വരാനിരിക്കുന്നത് എന്ത് എന്നറിയുന്നതോടെ ഉല്‍ക്കണ്ഠ പമ്പ കടക്കും. നിങ്ങള്‍ക്ക് ശാന്തി അനുഭവപ്പെടും. ഒരുപക്ഷേ സന്തോഷകരമല്ലെങ്കില്‍ കൂടി വരാന്‍ പോകുന്നത്, ഭവിഷ്യത്ത്, എന്ത് എന്നറിഞ്ഞാല്‍, മറഞ്ഞിരുന്ന് നമ്മെ വിഷമിപ്പിച്ച ആ അജ്ഞാതഘടകം വെളിപ്പെട്ടാല്‍, നമുക്ക് ആശ്വാസമാകും. അതിനെ എങ്ങിനെ നേരിടണമെന്ന് നമുക്ക് തീരുമാനിക്കാമല്ലോ.
അപ്പോള്‍ ആ അറിവില്ലായ്മയെ നീക്കുകയാണ് പ്രധാനം. അതിനര്‍ത്ഥം നമ്മുടെ ഭയത്തെ അഭിമുഖീകരിക്കുക എന്നതു തന്നെ ഏതു സാഹചര്യത്തിലും ഏറ്റവും മോശമായത് സംഭവിക്കും എന്ന് സങ്കല്‍പ്പിക്കുക. അതിനെ അഭിമുഖീകരിക്കാന്‍ സ്വയം സജ്ജമാക്കുക. നിങ്ങള്‍ അതിനെ മറികടക്കും തീര്‍ച്ച.
മൂന്നു കളങ്ങളുള്ള ഒരു പട്ടിക വരയ്ക്കുക. ഇടത്തെ കളത്തില്‍ നിങ്ങളുടെ മുന്നിലുള്ള പ്രതിബന്ധങ്ങളും പ്രശ്നങ്ങളും വെല്ലുവിളികളും എഴുതുക. ഇനി സംഭവിക്കാവുന്ന ഏറ്റവും മോശം ഭവിഷ്യത്ത് എഴുതുക. പിന്നെ അതിനെ എങ്ങനെ കൈകാര്യം ചെയ്യാം എന്നും. ഇതാ, ഏതാണ്ട് ഇതുപോലെ.
പ്രതിബന്ധങ്ങള്‍, പ്രശ്നങ്ങള്‍,
വെല്ലുവിളികള്‍
* പുസ്തകത്തിന്‍റെ കയ്യെഴുത്തുപ്രതി പറഞ്ഞ സമയത്ത് പൂര്‍ണ്ണമാക്കാന്‍ പറ്റില്ല
* ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരുമായുള്ള ബന്ധം മ്ലേച്ഛം
* വായ്പകുടിശികകള്‍ മുടങ്ങുന്നു
സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യം
* പ്രസാധകനെ നഷ്ടപ്പെടും. പുതിയ പ്രസാധകനെ കണ്ടെത്തേണ്ടിവരും.
* ജോലി ഉപേക്ഷിക്കേണ്ടി വന്നേക്കാം
* പാപ്പരായേക്കാം. വീട് നഷ്ടപ്പെട്ടേക്കാം
ഏറ്റം മോശം കാര്യം
സംഭവിച്ചാല്‍ എന്തു ചെയ്യാം.
* പുസ്തകം പൂര്‍ത്തിയാക്കുക. പ്രസിദ്ധീകരിക്കുക. പ്രസാധനം സ്വയം ഏറ്റെടുക്കേണ്ടി വന്നാലും
* വേറൊരു ഡിപ്പാര്‍ട്ടുമെന്‍റില്‍ ജോലിക്ക് പ്രവേശിക്കുക. കഠിനമായി പരിശ്രമിച്ച് ജോലിക്കയറ്റം സമ്പാദിക്കുക. ഏതായാലും ഈ നിലയില്‍ തുടരില്ല.
* ജീവിക്കാന്‍ മറ്റൊരിടം കണ്ടെത്തുക. ധനസമ്പാദനത്തെക്കുറിച്ച് പഠിക്കുക. ഇനി ഈ അവസ്ഥ ഉണ്ടാകില്ലെന്ന് ഉറപ്പിക്കുക.
വെല്ലുവിളികള്‍
* പുസ്തകത്തിന്‍റെ കയ്യെഴുത്തുപ്രതി പറഞ്ഞ സമയത്ത് പൂര്‍ണ്ണമാക്കാന്‍ പറ്റില്ല
* ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരുമായുള്ള ബന്ധം മ്ലേച്ഛം
* വായ്പകുടിശികകള്‍ മുടങ്ങുന്നു
സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യം
* പ്രസാധകനെ നഷ്ടപ്പെടും. പുതിയ പ്രസാധകനെ കണ്ടെത്തേണ്ടിവരും.
* ജോലി ഉപേക്ഷിക്കേണ്ടി വന്നേക്കാം
* പാപ്പരായേക്കാം. വീട് നഷ്ടപ്പെട്ടേക്കാം
ഏറ്റം മോശം കാര്യം
സംഭവിച്ചാല്‍ എന്തു ചെയ്യാം.
* പുസ്തകം പൂര്‍ത്തിയാക്കുക. പ്രസിദ്ധീകരിക്കുക. പ്രസാധനം സ്വയം ഏറ്റെടുക്കേണ്ടി വന്നാലും
* വേറൊരു ഡിപ്പാര്‍ട്ടുമെന്‍റില്‍ ജോലിക്ക് പ്രവേശിക്കുക. കഠിനമായി പരിശ്രമിച്ച് ജോലിക്കയറ്റം സമ്പാദിക്കുക. ഏതായാലും ഈ നിലയില്‍ തുടരില്ല.
* ജീവിക്കാന്‍ മറ്റൊരിടം കണ്ടെത്തുക. ധനസമ്പാദനത്തെക്കുറിച്ച് പഠിക്കുക. ഇനി ഈ അവസ്ഥ ഉണ്ടാകില്ലെന്ന് ഉറപ്പിക്കുക.
നമുക്ക് സംഭവിക്കാവുന്ന ഏറ്റവും മോശം കാര്യമെന്തെന്ന് നമുക്ക് അറിയാമെങ്കില്‍ അതിനെ എങ്ങിനെ നേരിടണമെന്ന് ഉറപ്പുണ്ടെങ്കില്‍ നമ്മെ ഉല്‍ക്കണ്ഠാകുലരാക്കാന്‍ ഒന്നിനും കഴിയില്ല. (തുടരും)