news-details
കവർ സ്റ്റോറി

സുഖം, സന്തോഷം, ആനന്ദം... പലപ്പോഴും ഏതാണ്ടൊരേ അര്‍ത്ഥമുള്ള വാക്കുകളെന്ന തോന്നലുളവാക്കുന്നവ. എന്നാല്‍ മൂന്നിനും തീര്‍ത്തും വ്യത്യസ്തങ്ങളായ അര്‍ത്ഥതലങ്ങളാണുള്ളത്. ഒന്നു നന്നായുറങ്ങുമ്പോള്‍, രുചികരമായ ഭക്ഷണം കഴിക്കുമ്പോള്‍, നല്ലയൊരുസിനിമ കാണുമ്പോള്‍ ഒക്കെ നമുക്കുണ്ടാകുന്നത് ഒരുസുഖാനുഭവമാണ്. എന്നാല്‍ ഇതില്‍ നിന്നും ഒത്തിരിദൂരെ നില്ക്കുന്ന ഒന്നാണ് സന്തോഷം. നമുക്കുക്കു പ്രിയപ്പെട്ടവരെ കണ്ടുമുട്ടുമ്പോള്‍, അകലത്തായിരുന്നവര്‍ ജന്മനാട്ടിലേക്കുക്കു മടങ്ങിയെത്തുമ്പോള്‍, തിരക്കുകള്‍ക്കിടയില്‍ എന്നെന്നേക്കുമായി കൈമോശം വന്നുപോയി എന്നു കരുതിയ ചിലതൊക്കെ തിരികെക്കിട്ടുമ്പോള്‍ നമുക്കുണ്ടാകുന്നത് യഥാര്‍ത്ഥ സന്തോഷംതന്നെ.

എന്നാല്‍ ഇതില്‍ നിന്നൊക്കെ തീര്‍ത്തും വ്യത്യസ്തമായ, ഇവയെക്കാളേറെ ഉയര്‍ന്നുന്നു നില്ക്കുന്ന, തീര്‍ത്തും വ്യതിരിക്തമായ ഒരനുഭവമാണ് ആനന്ദം. നമ്മുടെ ആത്മീയാനുഭവങ്ങളുമായി ചേര്‍ത്തു നിറുത്താവുന്ന ഒന്ന്. സുഖത്തേക്കാളും, സന്തോഷ ത്തേക്കാളുമൊക്കെ ഉയര്‍ന്നതാണത്. പലപ്പോഴും നാമതിനെ സന്തോഷത്തോടും, സുഖത്തോടും ചേര്‍ത്തു നിറുത്തുമ്പോള്‍ നഷ്ടപ്പെടുന്നത് അതിന്‍റെ യഥാര്‍ത്ഥ ആഴമാണ്; തീവ്രതയാണ്.

സുഖം എന്നത്, എപ്പോള്‍ വേണമെങ്കിലും കരഗതമാക്കാവുന്ന ഒന്നാണ്. കുറഞ്ഞ അള വിലോ, കൂടിയ അളവിലോ നാമെപ്പോഴും അത് ആസ്വദിക്കാറുമുണ്ട്. ഒരുമൃഗം എന്ന നിലയില്‍ നമുക്ക് പരമാവധി എത്തിപ്പിടിക്കാനാവുന്ന ഒന്നാണത്. എന്നാല്‍ സന്തോഷമെന്നതിനെ ഉള്‍ക്കൊള്ളാന്‍, ഉയര്‍ന്ന ബുദ്ധിസാമര്‍ത്ഥ്യം തന്നെ വേണം. മൃഗങ്ങള്‍ക്കതിനെ എത്തിപ്പിടിക്കാനാവുമോ എന്നതിന് വ്യക്തമായതെളിവുകളൊന്നു മില്ല. അതുകൊണ്ടുതന്നെയാണ് ഈ ഗ്രഹം കണ്ടിട്ടുള്ളതില്‍ ബൗദ്ധികമായി ഏറ്റവും ഉയര്‍ന്നുന്നു നില്ക്കുന്ന ജീവിവര്‍ഗ്ഗങ്ങള്‍ക്കുക്കുമാത്രമെ അതു കയ്യെത്തി പിടിക്കാനാവൂ.

പക്ഷെ, ബൗദ്ധികമായി ഉയര്‍ന്നതുകൊണ്ടു മാത്രം എത്തിപ്പെടാനാവുന്ന ഒരുയരമല്ല ആനന്ദമെന്നത്. സുഖമില്ലായ്മയിലും, സന്തോഷമില്ലായ്മയിലും കൂട്ടിനെത്താവുന്ന ഒന്നാണത്. സുഖത്തോടൊപ്പവും, സന്തോഷത്തോടൊപ്പവും മിക്കവാറും അത് കൂട്ടുവരാറുമില്ല. കുരിശുമരണം ക്രിസ്തുവിനെ സംബന്ധിച്ചടത്തോളം, മറ്റേതു മനുഷ്യനേയും പോലെ, തീര്‍ത്തും വേദനാജനകമായ ഒന്നായിരുന്നു. അതുകൊണ്ടായിരിക്കുമല്ലോ അദ്ദേഹം കുരിശില്‍കിടന്നുകൊണ്ട് "ലാമാ, ലാമാ സബക്താനി" എന്ന് വിങ്ങിയത്. എന്നാല്‍ അതിന്‍റെ പാരമ്യത്തില്‍, തന്‍റെ പിതാവിനരികിലേക്ക് മടങ്ങിയെത്തുന്നതോര്‍ത്ത് ക്രിസ്തു ആനന്ദാവസ്ഥയിലേക്ക് തിരികെ എത്തുന്നുമുണ്ട്.

ജീവിതത്തെ സുഖത്തിനും, സന്തോഷത്തിനും അപ്പുറമുള്ള ആനന്ദത്തിലേക്കെത്തിക്കുന്നിടത്താണ് ആത്യന്തിക ജീവിതവിജയം നിലകൊള്ളുന്നത്. നമ്മെ പോലെയുള്ള സാധാരണക്കാര്‍ക്കത് പലപ്പോഴും മനസ്സിലാകാറുതന്നെയില്ല. നമുക്ക് ചിലപ്പോള്‍ ആനന്ദത്തിനായി ഒട്ടേറെസുഖങ്ങളും, സന്തോഷങ്ങളും വെടിയുന്നത് ശുദ്ധകിറുക്കായും തോന്നിയേക്കാം. സൗകര്യങ്ങളുടെ പാരമ്യത്തില്‍ അതൊക്കെ ഇട്ടെറിഞ്ഞ് തെരുവിലേക്കിറങ്ങിയ ഫ്രാന്‍സിസ് എന്ന പുത്രനെ മനസിലാക്കാനാകാത്ത, ധനികനായ പിതാവിനെ കുറ്റപ്പെടുത്താന്‍ നമുക്കാവുമോ? നമ്മുടെയുള്ളിലുമില്ലേ അത്തരമൊരാള്‍? കുഞ്ഞുങ്ങളായിരിക്കേ നമ്മുടെ മക്കള്‍ കാണിച്ചിരുന്ന പല നന്മകളും, കാരുണ്യങ്ങളും ഇല്ലാതാകാന്‍ അറിഞ്ഞോ, അറിയാതെയോ നമ്മള്‍ കാരണക്കാരായിട്ടുണ്ട് എന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. പിന്നെ നാമവരില്‍ വളര്‍ത്തിയെടുത്ത സ്വാര്‍ത്ഥത, പില്ക്കാലത്ത് നമ്മെ തിരിഞ്ഞു കൊത്തുമ്പോള്‍, കലഹിച്ചിട്ടു കാര്യമുണ്ടോ?

സുഖം എന്നത് എല്ലാ ജന്തുക്കളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്. തേന്‍കുടിക്കുന്ന ചിത്രശലഭങ്ങളും, വെയില്‍ചൂടില്‍ നിന്ന് രക്ഷതേടിമരച്ചു വട്ടിലിരിക്കുന്ന മൃഗങ്ങളുമൊക്കെ സുഖംതേടുന്നവര്‍ തന്നെ. എന്നാല്‍ ബൗദ്ധികമായി ഏറെ ഉയര്‍ന്ന ജീവജാലങ്ങള്‍ക്കേ സന്തോഷമെന്നത് എന്തെന്ന് തിരിച്ചറിയാനാവൂ. മനുഷ്യരെക്കൂടാതെ, സന്തോഷത്തെ തിരിച്ചറിയുന്നത് മിക്കവാറും ഡോള്‍ഫിനുകളായിരിക്കും. ബാക്കിയുള്ളവര്‍ക്ക് സന്തോഷമെന്നത് ഒരുകിട്ടാക്കനി മാത്രം. ആനന്ദമെന്നത് ഇതിനുമൊക്കെയപ്പുറം നില്ക്കുന്ന നമുക്കു മാത്രം പ്രാപ്യമായ, ഒരുരുതിരിച്ചറിവാണ്.

സുഖത്തിലേക്കും, സന്തോഷത്തിലേക്കും നമുക്കൊട്ടേറെ വഴികളുണ്ടെങ്കിലും, ആനന്ദത്തിലേക്കുള്ള വഴികള്‍ എണ്ണത്തില്‍ തുലോം പരിമിതമാണ്; പലരും ജീവിതത്തില്‍ അതറിയാതെ പോകുന്നു. ഒട്ടേറെപ്പേര്‍ സുഖത്തെയും, സന്തോഷത്തേയും ആനന്ദമെന്നുന്നുകരുതുകയും ചെയ്യുന്നു. ശരിയായ ആനന്ദം കണ്ടെത്തിയവരില്‍ പലര്‍ക്കും ജീവിതം ഒട്ടും സുഖകരമോ, സന്തോഷപ്രദമോ ആയിരുന്നില്ല എന്നത് മറ്റൊരുരു വൈരുദ്ധ്യം. അതിനേറ്റവും നല്ല ഉദാഹരണം, ആനന്ദത്തിന്‍റെ പരമകാഷ്ഠയിലെത്തിയ ജലാലുദ്ദീന്‍ റൂമിയുടെ ജീവിതം തന്നെ. സുഖത്തിലും സന്തോഷത്തിലും മുഴുകുന്നവര്‍ക്ക് മിക്കവാറും ആനന്ദത്തെ കൈപ്പിടിയില്‍ ഒതുക്കാനാകാറില്ല.

സുഖദുഃഖസമ്മിശ്രമായ ജീവിതത്തില്‍, സന്തോഷത്തിനുമപ്പുറം ആനന്ദത്തെ കണ്ടെത്തു വാന്‍ നമുക്കാവട്ടെ. ഈ ലോകം ഇന്നു നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ക്കും, പ്രതിസന്ധികള്‍ക്കുമുള്ള ശരിയായ മറുമരുന്നാണത്. ജീവിതത്തെ സമഗ്രമായി മനസ്സിലാക്കുവാന്‍, ഒരുരുപക്ഷെ അതു നമ്മെ സഹായിച്ചേക്കും. ശിഷ്ടകാലമെങ്കിലും കൂടുതല്‍ മെച്ചപ്പെട്ട ജീവിതം നയിക്കുവാന്‍ ഇടയാകുകയും ചെയ്തേക്കും. 

You can share this post!

ഒരു ചെറുപുഞ്ചിരി

ഷാജി സി. എം. ഐ.
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts