news-details
മറ്റുലേഖനങ്ങൾ

പ്രശ്നം ചുമ്മാ ഒരു  Gathering ആണ്. അല്ലാതെ വലിയ അന്താരാഷ്ട്രവിഷയമൊന്നുമായിരുന്നില്ല...

പക്ഷേ ഫോണിന്‍റെ അങ്ങേ തലയ്ക്കല്‍ നീളുന്ന പരാതികള്‍.. പരിഭവം ചീറ്റുന്ന വാക്കുകള്‍...

ഇപ്പുറത്ത് പ്രതിക്കൂട്ടില്‍നിന്ന്, ചെല്ലാതിരുന്നതിനെ ന്യായീകരിക്കാന്‍ നോക്കിയത് ഒക്കെ വെറുതെയായി... ഒടുവില്‍ കാര്യങ്ങള്‍ ഒരു സമവായത്തില്‍ പറഞ്ഞൊതുക്കി ഫോണ്‍ താഴെവച്ച് പിരിയുന്നതിനു മുമ്പായി വേറെ എന്തൊക്കെയോ ചിലതുകൂടി  പറഞ്ഞത് കേട്ടതാണ്... എങ്കിലും ഈ പരാതിയും പരാതിയെ ബലപ്പെടുത്തുന്ന വേറെ ചില പരാതികളും മാത്രം ഹൃദയം പിടിച്ചുവച്ചതെന്തേ...!!?

എന്തേ കണ്ണുകള്‍ നിറഞ്ഞത്?! സ്നേഹം ഉള്ളില്‍ നിറഞ്ഞ് വഴിമുട്ടുമ്പോള്‍ കണ്ണുകള്‍ ഒഴുകാനൊരു വഴി കണ്ടെത്തുന്നു... അപ്പോള്‍ പരാതിയോ?

അവന്‍ പറഞ്ഞു,

"പരാതി എന്തിനോടു സദൃശമാണ്? എന്തിനോട് ഞാന്‍ അതിനെ ഉപമിക്കും? അത് ഒരുവന്‍ തന്‍റെ തോട്ടത്തില്‍ പാകിയ കടുകുമണിക്ക് സദൃശമാണ്. അത് വളര്‍ന്നു മരമായി..."
എന്നിട്ട്....?

എന്നിട്ട് പടര്‍ന്ന് പന്തലിച്ച് തണലായി.
തണലില്‍,
തളര്‍ന്ന മനസ്സിനോട്
മരം വേദമോതി...
പരാതിയുടെ വേദം...
ആ സദ്വാര്‍ത്ത കേട്ട ജീവിതം
ഇവിടെ വീണ്ടും ജീവനിലേക്ക്
പിച്ച വയ്ക്കുന്നു .... ദാ.... നോക്കൂ...

***

പരാതികള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരല്ല നമ്മള്‍. ജീവിതത്തിന്‍റെ കുറ്റങ്ങളെയും കുറവുകളെയും കുറിച്ചുള്ള പരാതികള്‍...! പലപ്പോഴും പരാതികള്‍ നമ്മെ അലോസരപ്പെടുത്തുകയാണ് പതിവും.

" നിനക്കെന്നും ഈ പരാതിയേയുള്ളൂ... നിന്‍റെയീ പരാതി എന്നാണിനി ഒന്ന് നിര്‍ത്തുക...?" എന്ന് എത്രയോ പേരോട് നമ്മള്‍ ചോദിച്ചിരിക്കുന്നു. പക്ഷേ പരാതികള്‍ ജീവിതത്തിന്‍റെ 'പച്ചപ്പ് നിലനിര്‍ത്തുന്നു' എന്ന സദ്വാര്‍ത്ത ഇവിടെ പ്രഘോഷിക്കപ്പെടുമ്പോള്‍ വിയോജിപ്പുണ്ടാകുമോ...?

You can share this post!

തിരുത്ത്

സഖേര്‍
അടുത്ത രചന

നടവഴിയില്‍ പുല്ല് കയറിയോ?

ഫാ. ഷാജി സി. എം. ഐ.
Related Posts