news-details
കവിത

സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരം

സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണ്
ഡോളര്‍ വിരിയും അക്കരപ്പച്ചകള്‍;
പൗണ്ടും യൂറോയും എത്രസുന്ദരം,
അവയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു...
അലറി വിളിക്കുന്ന പ്രഘോഷകരും
വിസ വീതിക്കും അത്ഭുത പ്രവര്‍ത്തകരും
ഡോളര്‍ വിജയങ്ങള്‍ ഘോഷിക്കുന്നു;
ചതകുപ്പയുടെ ദശാംശം വാങ്ങുന്നു...
മനുഷ്യപുത്രന്‍ പണ്ടാണതു പറഞ്ഞത്:
"ദരിദ്രര്‍ക്കു സുവിശേഷം; അവര്‍ക്കാണു സ്വര്‍ഗ്ഗം"
ഭൂമി അവനും വേണ്ടായിരുന്നു;
ആഗോള വിപണി അവനന്യമായിരുന്നു...!
 
രസതന്ത്ര കീര്‍ത്തനം-മുകില്‍
 
തലേന്നത്തെ പേറിന്‍റെ
നോവൊതുങ്ങാ വയറുമായ്,
ഞാന്‍ ചുമക്കുന്ന ചൂടുകട്ടകള്‍
വൈകിട്ടന്നമായ് വയറൊതുക്കീടണം
എന്നിട്ടു, ഞാനമ്മയായ് മുലയുമൂട്ടീടണം

തടഞ്ഞാലും നില്ക്കാതൊലിച്ചിറങ്ങും
ഒതുങ്ങാ ഗര്‍ഭപാത്രത്തുള്ളികള്‍
വേക്കുന്ന കാല്‍കളില്‍ പാഞ്ഞിറങ്ങി,
അന്നമായ്, മുലകളില്‍ പാലായി നിറയും
രസതന്ത്രമാണെന്‍റെയീ ദേശതന്ത്രം

You can share this post!

ഫ്രാന്‍സിസ് അസ്സീസിയുടെ കവിത

അന്‍റ്റോണിന്‍ അര്‍റ്റോഡ് (മൊഴിമാറ്റം: ജോസ് സുരേഷ്)
അടുത്ത രചന

നിറങ്ങള്‍

സിജിന്‍ കുഴിപ്പീടികയില്‍
Related Posts